അമിത വണ്ണം കാരണം അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തിറക്കാന്‍ സാധിക്കുന്നില്ല; ഫ്‌ലോറിഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് യുവാവിനെ പുറത്തെത്തിച്ചത് ക്രെയിന്‍ ഉപയോഗിച്ച്; രക്ഷാപ്രവര്‍ത്തനത്തിനായി അപ്പാര്‍ട്ട്മെന്റ് മതിലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി
അമിത വണ്ണം കാരണം അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തിറക്കാന്‍ സാധിക്കുന്നില്ല
ഫ്‌ളോറിഡ: അമിതമായ വണ്ണമുളള വ്യക്തികള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. അമേരിക്കയിലെ ഫ്ളോറിഡയില്‍ 272 കിലോ ഭാരമുള്ള ഒരു വ്യക്തിയെ ക്രെയിനും ഷിപ്പിംഗ് പാലറ്റും ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. വെസ്റ്റ് പാം ബീച്ചില്‍ അസുഖം ഉണ്ടായ ഈ വ്യക്തിയെ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.
ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. അസാമാന്യമായ ശരീരവലിപ്പം കാരണം ഈ വ്യക്തിക്ക് പടികള്‍ ഇറങ്ങാനോ വാതിലുകളിലൂടെ പുറത്തുകടക്കാനോ കഴിഞ്ഞിരുന്നില്ല. രക്ഷാപ്രവര്‍ത്തകര്‍ ഒരു ക്രെയിന്‍ ഉപയോഗിച്ച് വീടിന് പുറത്തെത്തിച്ചിട്ടാണ് ഇയാളെ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതിനായി അപ്പാര്‍ട്ട്മെന്റ് മതിലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റേണ്ടിവന്നു.
ബാല്‍ക്കണിയിലെ ചില റെയിലിംഗുകളും എടുത്തു മാറ്റേണ്ടി വന്നിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങള്‍ ആദ്യം രോഗിയെ ശ്രദ്ധാപൂര്‍വ്വം തലയിണകള്‍ കൊണ്ട് പൊതിഞ്ഞ ഒരു ഉറപ്പുള്ള പാലറ്റില്‍ സുരക്ഷിതമാക്കിയിരുന്നു. തുടര്‍ന്ന് 20 അടി ഉയരത്തില്‍ നിലത്തേക്ക് താഴ്ത്തുകയായിരുന്നു. അവിടെ ഒരു ആംബുലന്‍സ് കാത്തുനിന്നിരുന്നു. തുടര്‍ന്ന് അടിയന്തര പചികിത്സക്കായി അദ്ദേഹത്തെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇത്തരത്തില്‍ അമിതമായ വണ്ണമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് നീക്കം ചെയ്യേണ്ടി വരുന്ന വ്യക്തികളെ ബാരിയാട്രിക് എന്നാണ് ആരോഗ്യ മേഖലയില്‍ അറിയപ്പെടുന്നത്. ഇത്തരക്കാരെ സുരക്ഷിതമായി നീക്കുന്നതില്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഇതിനായി അനുവദിക്കുകയുള്ളൂ. രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു ഡസനോളം പേരാണ് പങ്കെടുത്തത്.
ദൗത്യം വിജയകരമായിരുന്നു എന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വന്‍തോതിലുള്ള കമന്റുകളാണ് ലഭിച്ചത്. പലരും ആ മനുഷ്യന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ചിലര്‍ ഈ വ്യക്തിയെ പാലറ്റില്‍ ഇട്ടത് എന്തിനാണ് എന്ന് ചോദിച്ച് വിമര്‍ശിക്കുകയും ചെയ്തു. ഇത് വളരെ സങ്കടകരമാണ് എന്നാണ്. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളില്‍ പൊണ്ണത്തടിയുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇവര്‍ രോഗബാധിതരാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കുക എന്ന കാര്യം പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.