'ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഓർഡർ ചെയ്തത് മറ്റൊരിടത്തും ലഭ്യമല്ലാത്തതിനാൽ, 500 രൂപയുടെ പാഴ്സൽ മോഷ്ടിച്ചു'; കാര്യം അന്വേഷിക്കാൻ വിളിച്ചപ്പോൾ ഡെലിവറി ഏജന്റ് ചിരിച്ച് ഫോൺ കട്ട് ചെയ്തു; പോസ്റ്റ് വൈറലായതോടെ പരാതികളുമായി നിരവധി ഉപഭോക്താക്കൽ; മറുപടിയുമായി കമ്പനി

Update: 2025-11-04 12:14 GMT

ദില്ലി: ഫ്ലിപ്കാർട്ടിന്റെ ഡെലിവറി ഏജന്റ് 500 രൂപയുടെ പാഴ്സൽ മോഷ്ടിച്ചതായി ഉപഭോക്താവ്. അന്വേഷിക്കാൻ വിളിച്ചപ്പോൾ ഏജന്റ് ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തതായും ഉപഭോക്താവ് ആരോപിക്കുന്നു. 'ദ സ്കിൻ ഡോക്ടർ' എന്ന എക്സ് ഉപയോക്താവാണ് തൻ്റെ ദുരനുഭവം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ ആരോപണങ്ങളിൽ ഫ്ലിപ്കാർട്ട് പ്രതികരിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടെന്നും, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.

'മറ്റൊരിടത്തും ലഭ്യമല്ലാത്തതിനാലാണ് ഫ്ലിപ്കാർട്ടിൽ നിന്ന് ഓർഡർ ചെയ്തത്. എന്നാൽ അവരുടെ സ്വന്തം ഡെലിവറി ഏജന്റ് എൻ്റെ പാഴ്സൽ മോഷ്ടിച്ചു. വെറും 500 രൂപ മാത്രം വിലയുള്ളതായിരുന്നു അത്, എന്നിട്ടും അയാൾ അത് മോഷ്ടിച്ചു. ഞാൻ വിളിച്ചപ്പോൾ, അയാൾ ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു. ഫ്ലിപ്കാർട്ടിൽ നിന്ന് ഓർഡർ ചെയ്യുമ്പോഴെല്ലാം എന്തെങ്കിലും പ്രശ്നമുണ്ടാകും. മോശം പ്ലാറ്റ്‌ഫോം,' ഉപഭോക്താവ് തൻ്റെ പോസ്റ്റിൽ കുറിച്ചു.

ഉപഭോക്താവിന്റെ ഈ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ ഫ്ലിപ്കാർട്ടിന്റെ വിശ്വാസ്യതയെക്കുറിച്ച് നിരവധി ഉപയോക്താക്കൾ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാൻ തുടങ്ങി. ചില ഉപയോക്താക്കൾ ഫ്ലിപ്കാർട്ടിന്റെ ലോജിസ്റ്റിക്സ് ശൃംഖലയെ വിമർശിക്കുകയും, ഡെലിവറി ഏജന്റുമാരുടെ ഭാഗത്ത് നിന്നുള്ള മോശം നടപടികളെക്കുറിച്ച് ആരോപണം ഉന്നയിക്കുകയും ചെയ്തു.

'ഉൽപ്പന്നം ഫ്ലിപ്കാർട്ടിൽ മാത്രമേ ലഭ്യമാണെങ്കിൽ, അത് മറ്റെവിടെയും സ്റ്റോക്കില്ലെന്ന് കരുതി കൂടുതൽ വിശ്വസനീയമായ പ്ലാറ്റ്‌ഫോമിൽ ലഭിക്കുന്നത് വരെ ഞാൻ കാത്തിരിക്കും,' എന്ന് അഭിപ്രായപ്പെട്ട ഉപയോക്താക്കളും ഉണ്ട്. ഒരു ഡെലിവറി ഏജന്റ് മോഷണം നടത്തുകയും, അതിനെക്കുറിച്ച് ചോദിക്കുമ്പോൾ ചിരിക്കുകയും ചെയ്യുന്നത് കമ്പനിയുടെ വിശ്വാസ്യതയെ പൂർണ്ണമായും തകർക്കുന്നതായി പലരും ചൂണ്ടിക്കാട്ടി. ഫ്ലിപ്കാർട്ട് തങ്ങളുടെ ലോജിസ്റ്റിക്സ് സംവിധാനം അഴിച്ചുപണിയാമെന്നും ചിലർ ആവശ്യപ്പെട്ടു.

എന്നാൽ, ഫ്ലിപ്കാർട്ടിന്റെ സേവനങ്ങളിൽ സംതൃപ്തരായവരും ഉണ്ട്. ചില ഉപയോക്താക്കൾക്ക് വ്യക്തിപരമായി ഇതുവരെ ഫ്ലിപ്കാർട്ടുമായി പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, ലഭിച്ച എല്ലാ സേവനങ്ങളും മികച്ചതായിരുന്നുവെന്നും മറ്റു ചില സൈറ്റുകളിൽ പ്രശ്നങ്ങളുണ്ടായപ്പോഴും അവ പെട്ടെന്ന് പരിഹരിക്കപ്പെട്ടെന്നും അവർ കമന്റുകളായി കുറിച്ചു. 

Tags:    

Similar News