കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ കപ്പല്‍ അപകടം; ചരക്കു കപ്പലില്‍ നിന്ന് കാര്‍ഗോകള്‍ കടലില്‍ വീണതായി മുന്നറിയിപ്പ്; തീരത്ത് അടിഞ്ഞാല്‍ പൊതുജനം 'തൊടരുത്'; ഉള്ളില്‍ അപകടകരമായ വസ്തുവെന്ന് വിവരം; കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെയ്‌നറുകള്‍; മറൈന്‍ ഗ്യാസ് ഓയില്‍ ചോര്‍ന്നു; മധ്യ കേരളം മുതല്‍ വടക്കന്‍ കേരളം വരെ ജാഗ്രത നിര്‍ദേശം; ഒന്‍പത് കപ്പല്‍ ജീവനക്കാരെ രക്ഷിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Update: 2025-05-24 12:27 GMT

തിരുവനന്തപുരം: അറബിക്കടലിൽ കപ്പലിൽ നിന്ന് കാർഗോകൾ കടലിൽ വീണതായി റിപ്പോർട്ടുകൾ. അതീവ അപകടകരമായ വസ്തുക്കൾ അടങ്ങിയ കാർഗോകൾ ആണ് കടലിൽ വീണത്. അടുത്ത് ആരും പോകരുതെന്നും നിർദ്ദേശം ഉണ്ട്. കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ നടന്ന കപ്പൽ അപകടത്തിന് പിന്നാലെയാണ് കാർഗോകൾ കടലിൽ വീണത്. വിഴിഞ്ഞത്ത് നിന്നും പോയ കപ്പൽ ആണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്. കപ്പൽ ചരിഞ്ഞതായും കപ്പലിൽനിന്നു കുറച്ച് കണ്ടെയ്‌നറുകൾ കടലിലേക്ക് വീണതായുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അപകടരമായ വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്നാണ് വിവരം. കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ(എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകുന്നു. ഇതിനോടകം മത്സ്യതൊഴിലാളികൾക്ക് അടക്കം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ജനങ്ങൾ ഒരു കാരണവശാലും കണ്ടെയ്നറുകളിൽ തൊടരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അപകടരമായ ഗുഡ്സ്, എണ്ണ എന്നിവയാണ് കണ്ടെയ്നറിനുള്ളിലെന്നാണ് വിവരം. സംശയകരമായ വസ്തുക്കൾ കേരള തീരത്ത് കണ്ടാൽ ജനങ്ങൾ സ്പർശിക്കരുതെന്നും വിവരം പൊലീസിലോ 112ലോ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിലാണ് സംഭവം. കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണതായി ആണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ 'പൊതുജനം തൊടരുത്' എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ആറ് മുതൽ എട്ട് വരെ കണ്ടെയ്‌നറുകൾ വരെയാണ് കടലിൽ ഒഴുകി നടക്കുന്നത്. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ഇവ എത്താൻ സാധ്യത ഉള്ളത്. ഇവ കണ്ടാൽ ഉടൻ '112' എന്ന നമ്പറിൽ വിവരം അറിയിക്കാനാണ് നിർദേശം.

ഈ കാർഗോകൾ തീരത്തടിഞ്ഞാൽ ഉടൻ പോലീസിനെയോ അധികൃതരെയോ വിവരം അറിയിക്കാൻ നിർദേശമുണ്ട്. കടൽ തീരത്ത് എണ്ണപ്പാട ഉണ്ടാക്കാൻ സാധ്യതയുണ്ട്. കണ്ടെയ്‌നറുകൾ ഒഴുകി നടക്കുന്നത് സംബന്ധിച്ച് കോസ്റ്റ് ഗാർഡാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറിയത്. കണ്ടെയ്‌നറുകളിൽ എന്താണ് എന്നതിൽ കോസ്റ്റ് ഗാർഡ് വ്യക്തത നൽകിയിട്ടില്ല. ഇവ തീരത്ത് എത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സർക്കാർ തലത്തിൽ കൂടിയാലോചനകൾ തുടങ്ങി.

കടലിൽ കണ്ടെയ്‌നറുകൾ കണ്ടെത്തിയ ഭാഗത്തേക്ക് കോസ്റ്റ് ഗാർഡ് തിരിച്ചിട്ടുണ്ട്. തീരദേശ പോലീസിനും മലിനീകരണ നിയന്ത്രണ ബോർഡിനും വിവരം കൈമാറിയിട്ടുണ്ട്. ഇവ തീരത്തടിഞ്ഞാൽ പൊതുജനം ഇതിനടുത്തേക്ക് പോകാൻ പാടില്ലെന്നാണ് അറിയിപ്പ്. വലിയ ആശങ്കകൾ നിറഞ്ഞ നിമിഷമാണെന്ന് അധികൃതർ പറയുന്നു. ഇത്തരമൊരു അവസ്ഥ ആദ്യമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

Tags:    

Similar News