'എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല'! 2025 ആയിട്ടും ഇവര്‍ ഇനിയും കുമാരപിള്ള സഖാവില്‍ നിന്നും ഒരിഞ്ച് പോലും വളര്‍ന്നിട്ടില്ലല്ലോ.. ? സന്ദേശത്തില്‍ ശങ്കരാടി പറഞ്ഞത് ഇന്നും അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുന്ന സൈബര്‍ കൂട്ടങ്ങള്‍; ഒടുവില്‍ ദേശാഭിമാനിയും ആ വാര്‍ത്ത ഡിലീറ്റ് ചെയ്തു; മാങ്കൂട്ടത്തിലിനെ പെടുത്താന്‍ ഇറങ്ങിയവര്‍ വെള്ളം കുടിക്കുന്ന കഥ
തിരുവനന്തപുരം: 2025 ആയിട്ടും ഈ നാറികള്‍ ഇനിയും കുമാരപിള്ള സഖാവില്‍ നിന്നും ഒരിഞ്ച് പോലും വളര്‍ന്നിട്ടില്ലല്ലോ.. ????-സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചയാണ് ഇത്. ഒടുവില്‍ ആ വാര്‍ത്ത ദേശാഭിമാനി പിന്‍വലിക്കുകയും ചെയ്തു. മുത്തുച്ചിപ്പിക്ക് വായനക്കാര്‍ കുറയാനുള്ള കാരണം ദേശാഭിമാനിയോ? എന്ന ചര്‍ച്ച സിപിഎം നേതൃത്വത്തെ പോലും ഞെട്ടിച്ചു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ആ വാര്‍ത്ത അപ്രത്യക്ഷമാകാന്‍ കാരണം. മാധ്യമ പ്രവര്‍ത്തകയെ പ്രതിപക്ഷ യുവ നേതാവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന സോഷ്യല്‍ മീഡിയാ ആരോപണത്തിലായിരുന്നു ദേശാഭിമാനി വാര്‍ത്ത നല്‍കല്‍. സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനിലും ഇത്തരത്തിലൊരു പരാതി എത്തിയിട്ടില്ല. മാധ്യമ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗികമായി പരാതികളൊന്നും കിട്ടിയില്ല. എന്നിട്ടും ഈ ഊഹാപോഹ വാര്‍ത്ത സജീവ ചര്‍ച്ചയായി. ഇതിനിടെയാണ് ഈ വാര്‍ത്തയിലെ സദാചാര ബോധവും സാമൂഹിക പ്രശ്‌നവും ചര്‍ച്ചയായി. പിന്നാലെ ഉറച്ച നിലപാടുമായി കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കം രംഗത്തു വന്നു. ഇതോടെ ദേശാഭിമാനിയും വാര്‍ത്ത പിന്‍വലിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടുള്ള ഇടതു സൈബര്‍ പോരാളികളുടെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്. 'സന്ദേശം 'സിനിമ ഇറങ്ങി 34 വര്‍ഷമായി. ആ സനിമയില്‍ ശങ്കരാടി അഭിനയിച്ച സഖാവ് കുമാരപിള്ള പറഞ്ഞതില്‍ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാന്‍ മലയാളികളുടെ രാഷ്ട്രീയ പാര്‍ട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ലെന്നതാണ് ഈ വിവാദവും തെളിയിക്കുക. 'എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല'- സഖാവ് കുമാരപിള്ള സന്ദേശത്തില്‍ നല്‍കിയ ഗൂഡ സന്ദേശം ഇതായിരുന്നു. പുതിയ ആരോപണത്തിലും ഈ പ്രസക്തമായ ട്രോള്‍ സൈബര്‍ സഖാക്കള്‍ക്ക് വിനയായി മാറുകയാണ്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായിരുന്നു സന്ദേശം. ഇന്നും രാഷ്ട്രീയ ട്രോളുകളില്‍ നിറയുന്നത് ഈ ചിത്രത്തിലെ ശ്രീനിവാസന്റെ എഴുത്തുകളാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊതുയിടത്തില്‍ നാറ്റിക്കുക മാത്രമാണ് ലക്ഷ്യമിട്ടത്. ഈ ആരോപണം ഇടതുപക്ഷ ചിന്താഗതിയുള്ളവര്‍ പോലും അംഗീകരിച്ചില്ല. ഒരു യുവ കോണ്‍ഗ്രസ്സ് നേതാവ് ലൈംഗിക പീഡനം നടത്തി എന്ന ഒരാരോപണം ഇടത് പക്ഷ ഹാന്‍ഡിലുകള്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അയാളുടെ പേരെടുത്തു പറഞ്ഞു കൊണ്ട് തന്നെയാണ് പലരും ആരോപണം ഉന്നയിക്കുന്നത്. പരിഹാസവും അശ്ലീലവും കുത്തി നിറച്ച പോസ്റ്റുകളും വീഡിയോകളും കമന്റുകളും കൊണ്ട് ആഘോഷമാണ്. ഈ ആണ്‍കൂട്ടത്തോട് ഒന്നേ പറയാനുള്ളൂ. നിങ്ങളൊക്കെയാണ് ഇടത് പക്ഷം എങ്കില്‍ ഞാന്‍ അതല്ല. താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ആ സ്ത്രീ തന്നെയാണ്. അവര്‍ക്ക് പരാതി ഉണ്ടെങ്കില്‍, പരാതിയുമായി മുന്നോട്ട് വരാനും നിയമപരമോ നിയമ ബാഹ്യമോ ആയ പരിഹാരങ്ങള്‍ തേടാനും ഉള്ള സാഹചര്യം അവര്‍ക്ക് ഉണ്ടാവേണ്ടതാണ്-ഇതാണ് ഇടതുപക്ഷ ചിന്തഗതിയുള്ളവര്‍ പോലും പ്രതികരിച്ചത്. അതിനിടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയും രാഹുല്‍ മാങ്കൂട്ടത്തിലുമായി സദ്യ കഴിക്കുന്ന ചിത്രം പോലും കണ്ടെത്തി പോരാളി ഷാജിമാര്‍ കുപ്രചരണത്തിന് എത്തി. ഇതിന് ആ മാധ്യമ പ്രവര്‍ത്തക തന്നെ പരസ്യമായി മറുപടി നല്‍കി. ഇതോടെ അതിലെ കള്ളവും സോഷ്യല്‍ മീഡിയയില്‍ പൊളിഞ്ഞടുങ്ങി. പ്രചരണത്തിന് യാതൊരു വസ്തുതയുമില്ലെന്നതിന് തെളിവായി ദേശാഭിമാനിയുടെ വാര്‍ത്ത പിന്‍വലിക്കലും മാറുകയാണ്.
വനിത മാധ്യമ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ആസൂത്രിത ആക്രമണത്തിന് അറുതിവരുത്താന്‍ അടിയന്തര നടപടി വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അധിക്ഷേപ പ്രചാരണവും ആക്രമണവും വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടുത്ത മാനസിക പ്രയാസങ്ങളും ട്രോമയുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ തന്നെ അങ്ങേയറ്റത്തെ സമ്മര്‍ദ സാഹചര്യങ്ങളിലൂടെ തൊഴില്‍ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ഈ സൈബര്‍ ലിഞ്ചിങ് സൈ്വര ജീവിതത്തിനു തന്നെ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഈ സൈബര്‍ ആക്രമണത്തിന് അറുതിവരുത്താനും സൈബര്‍ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നല്‍കിയ നിവേദനത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടിട്ടുണ്ട്.
ജാവേദ് പര്‍വേശിന്റെ പോസ്റ്റ് ചുവടെ
സൈബര്‍ സഖാക്കള്‍ എന്നൊരു വിഭാഗമുണ്ടെന്നും അവരാണ് മോശക്കാര്‍ എന്നും പറയുന്നതില്‍ കാര്യമില്ല. 916 റിയല്‍ സഖാക്കളും ഇങ്ങനെയായിരുന്നു. എല്ലാതരത്തിലും പരാജിതരായി മാറുന്‌പോള്‍ രാഷ്ട്രീയ എതിരാളെ ഡിസ്‌ക്രെഡിറ്റ് ചെയ്യാനുള്ള ലൈംഗികാരോപണവുമായി ഇവര്‍ വരും.
ഗണ്‍മോന്‍ എന്ന അശ്ലീലം പറഞ്ഞത് തലമുതിര്‍ന്ന സഖാവ് വിഎസ്.അച്ചുതാനന്ദന്‍ ആയിരുന്നു. പെന്പിള ഒരുമൈ സമരസമയയത്ത് നാട്ടുഭാഷ പറയുന്ന സഖാവ് മണിയുടെ വാക്കുകള്‍ ഓര്‍മയുണ്ടല്ലോ. മരിച്ചുപോയ വിഎസിനെക്കുറിച്ച് ഏറെയുണ്ട്. മലന്പുഴയില്‍ മല്‍സരിക്കാനെത്തിയ വനിതാ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞത് ഉള്‍പ്പെടെ, പാര്‍ട്ടിയുടെ മുന്‍ നേതാക്കളെക്കുറിച്ച് പറഞ്ഞതു വരെ.
പൊന്‍മുടി പോകുന്ന വഴിയില്‍ അബ്ദുള്ളക്കുട്ടിയുടെ വാഹനം തട്ടി.പിന്നില്‍ വന്ന വാഹനത്തില്‍ മറ്റൊരാളുണ്ടായിരുന്നുവെന്ന് അശ്ലീലച്ചിരിയോടെ നിയമസഭയില്‍ നാടകീയമായി ബ്രേക്കിങ് ന്യൂസ് നടത്തിയത് സഖാവ് കോടിയേരി ബാലകൃഷ്ണനാണ്. ഇപ്പറഞ്ഞവരാരും സൈബര്‍ സഖാക്കള്‍ അല്ല. നിത്യജീവിതത്തില്‍ മോശപ്പെട്ടവരുമല്ല. ഈ പാര്‍ട്ടിയുടെ ഡിഎന്‍എ അങ്ങനെയായതുകൊണ്ട് പറഞ്ഞതാണ്.
പാര്‍ട്ടി തുടര്‍ച്ചയായി ഭരിച്ച പ്രദേശങ്ങളില്ലെല്ലാം ഒരു ക്രിമിനല്‍ സംഘം വളര്‍ന്നുവന്നിട്ടുണ്ട്. അധികാരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ബെനിഫിഷ്യറി വര്‍ഗമാണ് ആദ്യത്തേത്.സാംസ്‌കാരിക നായകര്‍, സര്‍ക്കാര്‍ ലാവണം കിട്ടുന്ന ഉടായിപ്പുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഈ പരാദവര്‍ഗത്തിന്റെ ബോട്ടം ലെയറിലുള്ളതാണ് കാര്യമായ വിദ്യാഭ്യാസമോ മറ്റു യോഗ്യതകളോ ഇല്ലാത്ത ക്രിമിനലുകള്‍. അതായത് പാര്‍ട്ടി പറഞ്ഞാല്‍ വെട്ടാനും കൊല്ലാനും തയാറായവര്‍. അധികാരത്തിന്റെ തണലില്‍ അവര്‍ ബംഗാളില്‍ സിന്‍ഡിക്കറ്റുകളായി മാറും. ഇപ്പോള്‍ കേരളത്തില്‍ സൈബര്‍ ഗുണ്ടകളായി നടക്കുന്ന ഈ വര്‍ഗം അധികം കാലം കഴിയും മുന്‍പേ റോട്ടിലിറങ്ങി പിടിച്ചുപറി തുടങ്ങും.
സഖാക്കള്‍ എന്നു പറഞ്ഞുനടക്കുന്നവരോട് സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുക.
ഷാഹിന കെകെയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
ഒരു യുവ കോണ്‍ഗ്രസ്സ് നേതാവ് ലൈംഗിക പീഡനം നടത്തി എന്ന ഒരാരോപണം ഇടത് പക്ഷ ഹാന്‍ഡിലുകള്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അയാളുടെ പേരെടുത്തു പറഞ്ഞു കൊണ്ട് തന്നെയാണ് പലരും ആരോപണം ഉന്നയിക്കുന്നത്. പരിഹാസവും അശ്ലീലവും കുത്തി നിറച്ച പോസ്റ്റുകളും വീഡിയോകളും കമന്റുകളും കൊണ്ട് ആഘോഷമാണ്.
ഈ ആണ്‍കൂട്ടത്തോട് ഒന്നേ പറയാനുള്ളൂ. നിങ്ങളൊക്കെയാണ് ഇടത് പക്ഷം എങ്കില്‍ ഞാന്‍ അതല്ല.
താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ആ സ്ത്രീ തന്നെയാണ്. അവര്‍ക്ക് പരാതി ഉണ്ടെങ്കില്‍, പരാതിയുമായി മുന്നോട്ട് വരാനും നിയമപരമോ നിയമ ബാഹ്യമോ ആയ പരിഹാരങ്ങള്‍ തേടാനും ഉള്ള സാഹചര്യം അവര്‍ക്ക് ഉണ്ടാവേണ്ടതാണ്.
അപ്പുറത്ത് നില്‍ക്കുന്നത് രാഷ്ട്രീയ എതിരാളി ആണെന്ന ഒറ്റ കാരണത്താല്‍ അശ്ലീലം കുത്തി നിറച്ച പോസ്റ്റുകളും വീഡിയോകളുമായി, അവരെ ഭയപ്പെടുത്തി, പരാതിയുമായി മുന്നോട്ട് വരാനുള്ള എല്ലാ സാധ്യതയും അടച്ചു കളയുന്ന പണിയാണ്, സൈബര്‍ സ്പേസിലെ ഇടത് പക്ഷം എന്നവകാശ പ്പെടുന്നവര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആ കോണ്‍ഗ്രസ്സ് നേതാവിനെ സഹായിക്കുന്ന പണിയാണ് ഇവര്‍ എടുത്തു കൊണ്ടിരിക്കുന്നത്. . പക്ഷേ ഇവരൊക്കെ സ്വയം കരുതുന്നത് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത യുവനേതാവിനെ നമ്മളങ്ങ് സംഹരിച്ചു കളഞ്ഞു എന്നാണ്.
സത്യം പറഞ്ഞാല്‍ ഇത്തരം വിഷയങ്ങളില്‍ ആണുങ്ങള്‍ക്ക് അങ്ങനെ രാഷ്ട്രീയമൊന്നുമില്ല. ഒരു സ്ത്രീ പരാതിയുമായി പുറത്ത് വരില്ല എന്നുറപ്പ് വരുത്തുന്ന പണി അവരെടുക്കും. ആ അര്‍ത്ഥത്തില്‍ ഈ ആണ്‍കൂട്ടം മുഴുവന്‍ വെറും വലത് പക്ഷമാണ്. അവിടെ ചെന്ന് കമന്റ് ഇട്ട് പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകളും.
രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ അപ്പുറത്ത് നില്‍ക്കുന്ന സ്ത്രീയെ കാണാന്‍ കഴിയാത്ത വിധം, അവരെ വെറുമൊരു ടൂള്‍ ആയി മാത്രം കാണാന്‍ കഴിയുന്ന വിധം, അവരുടെ നേരെ അശ്ലീല ചിരി ചിരിക്കാന്‍ കഴിയുന്ന വിധം എമ്പതി ഇല്ലാത്തവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ വെറും വലത് പക്ഷ ആണ്‍കൂട്ടമാണ്.
ആ സ്ത്രീ ആരാണെന്ന് എനിക്കറിയില്ല. ഇടത് പക്ഷ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നത് പോലെ ഒരു ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നും എനിക്കറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍, ഈ പോസ്റ്റ് അവര്‍ കാണുന്നുണ്ടെങ്കില്‍ എനിക്ക് അവരോട് ഒന്നേ പറയാന്‍ ഉള്ളൂ. നിങ്ങള്‍ക്ക് സര്‍വ്വ പിന്തുണയും ഉറപ്പ് നല്‍കുന്നു. നിങ്ങള്‍ അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കില്‍ അതിനെതിരെ പോരാടാനുള്ള കരുത്ത് നിങ്ങള്‍ക്ക് ഉണ്ടാവട്ടെ. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ നിങ്ങളെ കരുവാക്കുന്ന ഈ അശ്ലീല ആണ്‍കൂട്ടത്തെ മറി കടന്ന് മുന്നോട്ട് പോകാനും നിങ്ങള്‍ക്ക് കഴിയണം. നിങ്ങള്‍ക്ക് വേണ്ട നീതി എന്താണെങ്കിലും അതിനൊപ്പം നില്‍ക്കാന്‍ എന്നെ പോലെ ഒരു പാട് മനുഷ്യരുണ്ട് എന്ന് മനസ്സിലാക്കി സമാധാനമായി ഇരിക്കൂ.
ഇനി, ഇതൊന്നുമല്ല, ഉഭയ സമ്മത പ്രകാരമുള്ള ഒരു ബന്ധമാണ് അതെങ്കില്‍, ആരോപിക്കുന്ന തരത്തിലുള്ള ഒരു കുറ്റകൃത്യം നടന്നിട്ടില്ലെങ്കില്‍, ആര്‍ക്കാണ് ഇവിടെ പ്രശ്‌നം? ആ കോണ്‍ഗ്രസ്സ് നേതാവിന്റെ വിവാഹം ഉടന്‍ ഉണ്ടാകും എന്ന് പരിഹാസം ചൊരിയുന്ന ഇടത് പ്രൊഫൈലുകള്‍ എത്ര വലിയ അശ്ലീല കാഴ്ചയാണ്! നിങ്ങളോളം വലത് പക്ഷം ആരാണ് ഉള്ളത് ഈ നാട്ടില്‍?
അതിനിടെ, ആ യുവ നേതാവിനോപ്പം നേരത്തെ ചെയ്തിട്ടുള്ള ടെലിവിഷന്‍ പരിപാടികളില്‍ അയാളോടൊപ്പം വരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആഭാസച്ചിരി ചിരിക്കുന്നവരെയും കണ്ടു. ഏത് സന്ദര്‍ഭത്തിലും അവരവരുടെ ലൈംഗിക ദാരിദ്ര്യം പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കില്ല എന്നുറപ്പ് വരുത്തുന്നുണ്ടല്ലോ. ഏത് സാഹചര്യത്തിലും പോണ്‍ തിരയുന്ന ഉദ്ധരിച്ച ലിംഗങ്ങള്‍ എന്നത് മാത്രമാണ് നിങ്ങളുടെയൊക്കെ അസ്തിത്വം. അതിന് മുകളില്‍ ഉള്ളതൊക്കെ വെറും പുറം പൂച്ചാണ്.
ഇടത് പക്ഷ രാഷ്ട്രീയത്തിന് ഇത് കൊണ്ടൊക്കെ ഉണ്ടാകുന്ന പരിക്ക് നിങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല. കാരണം അന്നന്നത്തെ വൈകാരിക വിരേചനം മാത്രമാണ് നിങ്ങള്‍ക്ക് വേണ്ടത്. അത് കിട്ടിക്കഴിഞ്ഞാല്‍ രണ്ടെണ്ണം അടിച്ച് പോയി കിടന്നുറങ്ങുന്ന വെറും അരാഷ്ട്രീയ ആണ്‍കൂട്ടം മാത്രമാണ് നിങ്ങള്‍.
സാലിത് കെ എസിന്റെ പോസ്റ്റ് ചുവടെ
ഒരു പ്രമുഖ യുവ രാഷ്ട്രീയ നേതാവിന്റെ വിവാഹം നടക്കാന്‍ പോകുന്നതായി ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഇന്ന് വാര്‍ത്ത വന്നിട്ടുണ്ട്.അത് അദ്ദേഹത്തിനെ സ്‌നേഹിക്കുന്ന ആളുകളും,അനുയായികളും ആഘോഷിക്കുന്നുമുണ്ട്.നല്ലകാര്യം.
ആശംസകള്‍.
അതേ സമയം തന്നെ ഫോര്‍ത്ത് ചാനലില്‍ മുന്‍പ് ജോലി ചെയ്തിരുന്ന,ഇപ്പോള്‍ ന്യൂസ്സ് മലയാളത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ലക്ഷ്മി പദ്മയും,സഹപ്രവര്‍ത്തകയും, മറ്റൊരു പ്രമുഖ യുവനേതാവും കൂടി ചാനല്‍ പരിപാടിയുടെ ഭാഗമായി ഓണസദ്യ കഴിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ആ വാര്‍ത്തയുമായി ആ വീഡിയോയ്ക്ക് ഒരു ബന്ധവുമില്ല.
വിവാഹം തീരുമാനിച്ചിട്ടുള്ളവര്‍ അതെത്രയും വേഗം പരസ്യപ്പെടുത്തി നാടിന്റെ അനുഗ്രഹാശിസ്സുകള്‍ ഏറ്റ് വാങ്ങിയില്ലെങ്കില്‍ അത് ഇങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ പരക്കാന്‍ ഇടയാക്കും.മാധ്യമ പ്രവര്‍ത്തന മേഖലയിലുള്ള നിരവധി പേര്‍ക്ക് ആശംസകള്‍ തെറ്റായി നേരപ്പെടും.
ആ സദ്യ വീഡിയോ തെറ്റിദ്ധാരണയുടെ പേരില്‍ ഇനി പ്രചരിപ്പിക്കാതിരിക്കാന്‍
ശ്രദ്ധിക്കുമല്ലോ..
ലക്ഷ്മി പദ്മയുടെ ആദ്യ വിശദീകരണം ചുവടെ
ഇടത് സൈബര്‍ സുഹൃത്തുക്കളുടെ അടിയന്തര ശ്രദ്ധയിലേക്ക്...
ഞാന്‍ ഏഷ്യനെറ്റ് ന്യൂസ് വിട്ടിട്ട് ഇപ്പോള്‍ രണ്ട് കൊല്ലം ആകുന്നു.അതിന് ശേഷം ഞാന്‍ ഫോര്‍ത്ത് എന്ന സ്ഥാപനത്തില്‍ ചേര്‍ന്നു .ഇപ്പോ ന്യൂസ് മലയാളത്തില്‍ ജോലി ചെയ്യുന്നു. ഫോര്‍ത്തിലെ ഓണ പരിപാടിയുടെ ക്ലിപ്പ് പ്രചരിപ്പിച്ച് കൊണ്ട് എനിക്ക് എതിരെ ദുരുദ്ദേശപരമായ പ്രചരണങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ആര്‍ക്കെങ്കിലും എതിരെ പീഡന പരാതി ഉണ്ടെങ്കില്‍ അത് ഏത് ഉന്നതനേതാവായാലും അത് നേരിടാന്‍ ആണല്ലോ ഇവിടെ പോലീസും കോടതിയും ഒക്കെ ഉള്ളത്.ആ വഴിക്ക് കാര്യങ്ങള്‍ നീക്കണം.അതല്ലാതെ നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്ന ഒറ്റ കാരണത്താല്‍ ഞാന്‍ എന്ന സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച് ഏറ്റവും വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത്.
കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ പ്രതികരണം ചുവടെ
വനിത മാധ്യമ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ആസൂത്രിത ആക്രമണത്തിന് അറുതിവരുത്താന്‍ അടിയന്തര നടപടി വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന അധിക്ഷേപ പ്രചാരണവും ആക്രമണവും വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടുത്ത മാനസിക പ്രയാസങ്ങളും ട്രോമയുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ തന്നെ അങ്ങേയറ്റത്തെ സമ്മര്‍ദ സാഹചര്യങ്ങളിലൂടെ തൊഴില്‍ എടുക്കേണ്ടിവരുന്ന വനിത മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ഈ സൈബര്‍ ലിഞ്ചിങ് സൈ്വര ജീവിതത്തിനു തന്നെ കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. എന്തെങ്കിലും കുറ്റകൃത്യം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമപരമായ പരിഹാരം തേടി ശിക്ഷ ഉറപ്പാക്കാന്‍ രാജ്യത്ത് നിയമസംവിധാനങ്ങള്‍ ഉണ്ടായിരിക്കെ മാധ്യമപ്രവര്‍ത്തകരെ സൈബര്‍ കൊല നടത്താനുള്ള ശ്രമം അനുവദിക്കാനാവില്ല. പ്രമുഖരായ വനിത മാധ്യമപ്രവര്‍ത്തകരെ പേരെടുത്തു പറഞ്ഞും അല്ലാതെയും അധിക്ഷേപിക്കാനും സൈബര്‍ ലിഞ്ചിങ്ങിനുമാണ് സൈബര്‍ ഗുണ്ടകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സൈബര്‍ ക്രിമിനലുകളെ വിലക്കാന്‍ ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വങ്ങള്‍ ഇടപെടണം. ശക്തമായ നിയമ നടപടികളിലൂടെ ഈ സൈബര്‍ ആക്രമണത്തിന് അറുതിവരുത്താനും സൈബര്‍ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നല്‍കിയ നിവേദനത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.