ഡിജിറ്റല്‍ സര്‍വേ നടത്തിയ 60 ലക്ഷം ലാന്‍ഡ് പാര്‍സലുകളില്‍ 50 ശതമാനത്തിലധികം ഭൂമിയില്‍ അധിക ഭൂമി; ഉടമസ്ഥതാ രേഖ ഇല്ലാതെ ദീര്‍ഘകാലമായി പ്രമാണപ്രകാരം ഉള്ള ഭൂമിയോടൊപ്പം ചേര്‍ന്ന് കൈവശക്കാരന്‍ അനുഭവിച്ചു വരുന്ന ഭൂമി കൂടി ക്രമീകരിച്ചു നല്‍കും; പുതിയ ബില്‍ ആര്‍ക്കെല്ലാം ഗുണകരമാകും?

Update: 2025-10-07 02:41 GMT

തിരുവനന്തപുരം: ഉടമസ്ഥതാ രേഖ ഇല്ലാതെ ദീര്‍ഘകാലമായി പ്രമാണപ്രകാരം ഉള്ള ഭൂമിയോടൊപ്പം ചേര്‍ന്ന് കൈവശക്കാരന്‍ അനുഭവിച്ചു വരുന്ന ഭൂമി കൂടി ക്രമീകരിച്ചു നല്‍കുന്നതിനുള്ള ബില്‍ സഭയിലെത്തുന്നത് പ്രയോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച്. ഡിജിറ്റല്‍ സര്‍വേയിലാണ് ഇതിന്റെ പ്രധാന്യം സര്‍ക്കാരിന് മനസ്സിലായത്. ഡിജിറ്റല്‍ സര്‍വ്വേ ശരിരായ അര്‍ത്ഥത്തില്‍ ഫലവത്താകാന്‍ ഇത് അനിവാര്യതയാണെന്ന് സര്‍ക്കാരും തിരിച്ചറിയുന്നു. സര്‍ക്കാര്‍ ഭൂമി സംരക്ഷിച്ചുകൊണ്ട് മാത്രമേ അധിക ഭൂമി ക്രമീകരിച്ച് നല്‍കുകയുള്ളൂ എന്ന മുന്‍കരുതല്‍ കൂടി ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു ഭൂഉടമയുടെയും ഭൂമി നഷ്ടപ്പെടില്ല എന്നും ഉറപ്പുവരുത്തി കൊണ്ടായിരിക്കും ക്രമവത്ക്കരണം.

സംസ്ഥാനത്ത് ഒരു സമഗ്ര സെറ്റില്‍മെന്റ് ആക്ട് നടപ്പാക്കുക എന്ന ലക്ഷ്യമാണ് 2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി (നിശ്ചയിക്കലും ക്രമവത്കരണവും) സംബന്ധിച്ച ബില്ലിനുള്ളത്. 2022 നവംബര്‍ ഒന്നിന് ഔദ്യോഗികമായി സര്‍വ്വേ നടപടികള്‍ ആരംഭിച്ചുവെങ്കിലും 2023 സെപ്റ്റംബറോടുകൂടി മാത്രമാണ് എല്ലാ സജ്ജീകരണങ്ങളോടു കൂടി ഫീല്‍ഡ് സര്‍വ്വേ ആരംഭിക്കുവാന്‍ സാധിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് കേരളത്തിലെ 535 വില്ലേജുകളില്‍ സര്‍വ്വേ ആരംഭിക്കുകയും ഇതില്‍ 342 വില്ലേജുകളില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. 6062108 ലാന്‍ഡ് പാര്‍സലുകളിലായി 828534 ഹെക്ടര്‍ ഭൂമി നാളിതുവരെ അളന്നു കഴിഞ്ഞു. സംസ്ഥാനത്തിന്റെ വനപ്രദേശം കഴിച്ചുള്ള ഭൂവിസ്തൃതിയുടെ നാലില്‍ ഒന്നിലധികം ആണ് സര്‍വെ ചെയ്തു കഴിഞ്ഞത് . ഡിജിറ്റല്‍ സര്‍വേ വഴി ലഭ്യമാകുന്ന സര്‍വ്വേ റെക്കോര്‍ഡുകള്‍ കേരളത്തിന്റെ ഭാവി വികസനത്തിനും ജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്തുക എന്നുള്ളതാണ് സര്‍ക്കാരില്‍ ലക്ഷ്യം.ഇതിന്റെ ആദ്യപടിയാണ് തിങ്കളാഴ്ച (6.10.2025) അവതരിപ്പിച്ച സെറ്റില്‍മെന്റ് ആക്ട് . 60 ലക്ഷത്തിലധികം ലാന്‍ഡ് പാര്‍സലുകള്‍ സര്‍വ്വേ ചെയ്തു കഴിഞ്ഞപ്പോള്‍, അതില്‍ പകുതിയിലധികം ഭൂമിയിലും ആധാരത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിസ്തീര്‍ണ്ണം കണ്ടെത്തുകയുണ്ടായി. ചങ്ങല, ടേപ്പ് തുടങ്ങിയ പരമ്പരാഗത സംവിധാനങ്ങളില്‍ നിന്നും മാറി ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ യഥാര്‍ത്ഥ കൈവശം കണ്ടെത്താനായത്. പുതിയ സര്‍വെ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനായത്. ഈ സാഹചര്യത്തിലാണ് പുതിയ നിയമം.

ഡിജിറ്റല്‍ സര്‍വേ രേഖകള്‍ ജനങ്ങള്‍ക്കും സംസ്ഥാനത്തിനും പ്രയോജകമായ രീതിയില്‍ വിനിയോഗിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്ന ഭാഗമായാണ് സെറ്റില്‍മെന്റ് ആക്ട് അവതരിപ്പിക്കുന്നതെന്നു റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു. ഇതുവരെ സര്‍വേ നടത്തിയ 60 ലക്ഷം ലാന്‍ഡ് പാര്‍സലുകളില്‍ 50 ശതമാനത്തിലധികം ഭൂമിയില്‍ അധിക ഭൂമി കണ്ടെത്തിയിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ ഭൂമി ദീര്‍ഘകാലമായി പ്രമാണപ്രകാരം ഉള്ള ഭൂമിയോടൊപ്പം ചേര്‍ന്ന് കൈവശക്കാരന്‍ അനുഭവിച്ചു വരുന്ന ഭൂമിയാണ്. ഡിജിറ്റല്‍ സര്‍വേയുടെ കൃത്യത മൂലമാണ് വ്യക്തമായ അതിരിനുളളില്‍ കൂടുതല്‍ വിസ്തീര്‍ണം ഉണ്ടെന്ന് കണ്ടെത്തിയത്. അധിക വിസ്തീര്‍ണത്തിന് ഉടമസ്ഥതയുള്ള ഭൂമിയോടൊപ്പം ചേര്‍ത്ത് കരം ഒടുക്കുവാന്‍ അനുവാദം നല്‍കി കൊണ്ട് ഇതിനകം സര്‍ക്കാര്‍ ഉത്തരവ് നല്‍കി കഴിഞ്ഞു. ഇത്തരം അധിക വിസ്തീര്‍ണത്തിന് ഉടമസ്ഥത രേഖ അഥവാ ടൈറ്റില്‍ ഇല്ല എന്നുള്ളത് പ്രതിസന്ധിയായി മാറി. റവന്യൂ രേഖകളും സര്‍വേ രേഖകളും ഉടമസ്ഥതക്കുള്ള രേഖ അല്ലെന്നും അത് കൈവശത്തിനുള്ള തെളിവു മാത്രമാണ് എന്നുമാണ് നിയമം. ടൈറ്റിലും കൈവശവും കൂടിച്ചേരുമ്പോഴാണ് ഉടമസ്ഥത ഉണ്ടാകുന്നത്. ഈ പ്രശ്‌ന പരിഹാരത്തിന് വേണ്ടിയാണ് പുതിയ ബില്‍. വ്യക്തമായ അതിര്‍ത്തികള്‍ ഉള്ള ഭൂമിയ്ക്കാണ് ഉടമസ്ഥത നല്‍കുന്നത്. പ്രമാണപ്രകാരമുള്ള വ്യക്തമായ അതിര്‍ത്തിക്കുള്ളില്‍ അധികഭൂമി കാണുന്ന പക്ഷമാണ് ഉടമസ്ഥത രേഖ നല്‍കുന്നത്. 1961 സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരമാണ് സര്‍വേ നടത്തി രേഖകള്‍ തയാറാക്കി കൈമാറുന്നത്. എങ്കിലും ഭൂമിയ്ക്ക് ഉടമസ്ഥത നല്‍കാന്‍ പ്രസ്തുത നിയമത്തില്‍ വ്യവസ്ഥകള്‍ ഇല്ല. സര്‍വേ ആന്‍ഡ് ബൗണ്ടറി ആക്ടില്‍ ഉദ്ദേശകാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഭേദഗതി ആ നിയമത്തില്‍ കൊണ്ടുവരാനും കഴിയില്ല. ഈ സാഹചര്യത്തിന് പുതിയ നിയമ നിര്‍മ്മാണം.

സംസ്ഥാനത്ത് ഒരു സമഗ്ര സെറ്റില്‍മെന്റ് ആക്ട് നടപ്പാക്കുക എന്ന ലക്ഷ്യമാണ് 2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി (നിശ്ചയിക്കലും ക്രമവത്കരണവും) സംബന്ധിച്ച ബില്ലിനുള്ളത്. 2022 നവംബര്‍ ഒന്നിന് ഔദ്യോഗികമായി സര്‍വ്വേ നടപടികള്‍ ആരംഭിച്ചുവെങ്കിലും 2023 സെപ്റ്റംബറോടുകൂടി മാത്രമാണ് എല്ലാ സജ്ജീകരണങ്ങളോടു കൂടി ഫീല്‍ഡ് സര്‍വ്വേ ആരംഭിക്കുവാന്‍ സാധിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് കേരളത്തിലെ 535 വില്ലേജുകളില്‍ സര്‍വ്വേ ആരംഭിക്കുകയും ഇതില്‍ 342 വില്ലേജുകളില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. 6062108 ലാന്‍ഡ് പാര്‍സലുകളിലായി 828534 ഹെക്ടര്‍ ഭൂമി നാളിതുവരെ അളന്നു കഴിഞ്ഞു. സംസ്ഥാനത്തിന്റെ വനപ്രദേശം കഴിച്ചുള്ള ഭൂവിസ്തൃതിയുടെ നാലില്‍ ഒന്നിലധികം ആണ് സര്‍വെ ചെയ്തു കഴിഞ്ഞത് . ഡിജിറ്റല്‍ സര്‍വേ വഴി ലഭ്യമാകുന്ന സര്‍വ്വേ റെക്കോര്‍ഡുകള്‍ കേരളത്തിന്റെ ഭാവി വികസനത്തിനും ജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്തുക എന്നുള്ളതാണ് സര്‍ക്കാരില്‍ ലക്ഷ്യം.ഇതിന്റെ ആദ്യപടിയാണ് തിങ്കളാഴ്ച (6.10.2025) അവതരിപ്പിച്ച സെറ്റില്‍മെന്റ് ആക്ട് . 60 ലക്ഷത്തിലധികം ലാന്‍ഡ് പാര്‍സലുകള്‍ സര്‍വ്വേ ചെയ്തു കഴിഞ്ഞപ്പോള്‍, അതില്‍ പകുതിയിലധികം ഭൂമിയിലും ആധാരത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിസ്തീര്‍ണ്ണം കണ്ടെത്തുകയുണ്ടായി. ചങ്ങല, ടേപ്പ് തുടങ്ങിയ പരമ്പരാഗത സംവിധാനങ്ങളില്‍ നിന്നും മാറി ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചത് കൊണ്ടാണ് ഇത്തരത്തില്‍ യഥാര്‍ത്ഥ കൈവശം കണ്ടെത്താനായത്. പുതിയ സര്‍വെ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്താനായത്.

കൂടുതല്‍ വിസ്തീര്‍ണ്ണം, പോക്കുവരവ് നല്‍കാന്‍ ഇതിനകം സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ റവന്യൂ രേഖകളും സര്‍വെ റെക്കോര്‍ഡുകളും ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചുള്ള രേഖകള്‍ അല്ല എന്നത് സുപ്രീംകോടതി ഉള്‍പ്പെടെ നിരന്തരം വ്യക്തമായി കൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ്. ഇത്തരം രേഖകള്‍ കൈവശത്തിലുള്ള തെളിവ് മാത്രമാണ്. ഒരു വ്യക്തിക്ക് ഒരു ഭൂമിയില്‍ തനിക്കുള്ള അവകാശം മാത്രമേ കൈമാറ്റം ചെയ്യാന്‍ പാടുള്ളൂ എന്നതും അംഗീകരിക്കപ്പെട്ട നിയമതത്വമാണ്. സര്‍വേയര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കൈമാറ്റം നടന്നാലും അടിസ്ഥാന പ്രമാണത്തിലുള്ള ഭൂമിക്ക് മാത്രമേ ഉടമസ്ഥത ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് അധിക വിസ്തീര്‍ണത്തിന് ഉടമസ്ഥത ലഭിക്കത്തക്ക നിലയില്‍ ഒരു സെറ്റില്‍മെന്റ് ആക്ട് അനിവാര്യമാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടത്. സര്‍വ്വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരം ഭൂമിയുടെ ഉടമസ്ഥത നിശ്ചയിച്ചു നല്‍കാന്‍ കഴിയില്ല. കേരളത്തിന്റെ സര്‍വ്വേ സെറ്റില്‍മെന്റ് ചരിത്രം പരിശോധിച്ചാലും ഇത്തരത്തില്‍ ഒരു നിയമത്തിന്റെ അനിവാര്യത ബോധ്യമാകും. കേവലം അതിരുകള്‍ നിശ്ചയിക്കല്‍ മാത്രമല്ല റീസര്‍വ്വേ കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് ഭൂപരിപാലനത്തിനും സംരക്ഷണത്തിനും ഭാവി വികസനത്തിനും ഉതകുന്ന രീതിയില്‍ കാലോചിതമായി പരിഷ്‌കരിക്കപ്പെട്ട ലാന്‍ഡ് റെക്കോര്‍ഡുകള്‍ തയ്യാറാക്കി, റവന്യു ഭരണത്തിന് കൈമാറി കാര്യക്ഷമായ റവന്യു ഭരണം എന്നതാണ് സര്‍വെ ലക്ഷ്യമിടുന്നത്. തിരുവിതാംകൂര്‍ പ്രദേശത്ത് ഒറിജിനല്‍ സര്‍വ്വേ നടന്നത് 1886 മുതല്‍ 1911 വരെയുള്ള കാലത്താണ്.

ഈ സര്‍വേ റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂറില്‍ സെറ്റില്‍മെന്റ് രജിസ്റ്റര്‍ തയ്യാറാക്കിയത്. ഇതിനേ തുടര്‍ന്ന് കൊച്ചിയിലും മലബാറിലും സര്‍വ്വേ നടന്നു. പതിറ്റാണ്ടുകള്‍ നീണ്ടശേഷം കേരള സംസ്ഥാനം രൂപീകരിച്ച കാലമായപ്പോഴേക്കും ധാരാളം കൈമാറ്റങ്ങളും ഏറ്റെടുക്കലും പതിവുകളും മൂലം പുതിയൊരു സര്‍വെ സെറ്റില്‍മെന്റ് ആവശ്യമായി വന്നു. സംസ്ഥാനത്ത് റീസര്‍വ്വേ നടത്താന്‍ തീരുമാനിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് 6 10 65 G O( എം എസ് ) 781/ 65 ആയി പുറപ്പെടുവിച്ചു. ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ഓരോ 30 വര്‍ഷം കൂടുമ്പോഴും റീസര്‍ വെ നടത്തണമെന്നാണ് പ്രസ്തുവില്‍ പറഞ്ഞിട്ടുള്ളത്. സംസ്ഥാനത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കും കൃത്യമായ റവന്യൂ രേഖകള്‍ ഉണ്ടാവണം. അടിസ്ഥാനത്തില്‍ അനിവാര്യമാണെന്ന് പ്രസ്തുത ഉത്തരവില്‍ പറയുന്നു. ഇതിനായി കൃത്യമായ റവന്യൂ രേഖകള്‍ ഉണ്ടാകണം. മൂന്ന് സ്‌ക്വയര്‍ മൈല്‍ 15.7 കോടി രൂപ ചെലവഴിച്ച് 7 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്നാണ് ഉത്തരവിലൂടെ നിര്‍ദ്ദേശിച്ചത്. എന്നാല്‍ 1990 വരെയുള്ള കാലയളവില്‍ 263 വില്ലേജുകളിലാണ് റീസര്‍വ്വേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് . വീണ്ടും 30 വര്‍ഷം കഴിഞ്ഞ് 2020 ആകുമ്പോഴും സംസ്ഥാനത്തെ റീസര്‍വ്വേ നടത്തിയ വില്ലേജുകളുടെ എണ്ണം 1000 ല്‍ താഴെയായിരുന്നു. അപ്പോഴേക്കും കേരളത്തിലെ ലാന്‍ഡ് പാര്‍സലുകളുടെ സ്വഭാവവും ഉപയോഗവും അപ്പാടെ മാറി കഴിഞ്ഞിരുന്നു. ഒരു നൂറ്റാണ്ടുമുമ്പ് തയ്യാറാക്കിയ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ ആണ് ഭൂമിയുടെ അടിസ്ഥാന രേഖയായി ഇപ്പോഴും നാം ഉപയോഗിച്ചുവരുന്നത്. ഈ സാഹചര്യത്തിലാണ് ചുരുങ്ങിയ കാലം കൊണ്ട് സര്‍വ്വേ പൂര്‍ത്തീകരിക്കത്തക്ക നിലയില്‍ ഡിജിറ്റല്‍ സര്‍വേ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇനിയും രണ്ടു വര്‍ഷം കൂടി എടുത്താല്‍ അതായത് ആകെ നാലുവര്‍ഷംകൊണ്ട് സര്‍വെ പൂര്‍ത്തീകരിക്കാന്‍ കഴിയും. എന്നാല്‍ മുഴുവന്‍ വില്ലേജുകളിലും സര്‍വ്വേ പൂര്‍ത്തിയിരിക്കുന്നത് വരെ കാത്തിരിക്കാതെ ഡിജിറ്റല്‍ സര്‍വേ രേഖകള്‍ ജനങ്ങള്‍ക്കും സംസ്ഥാനത്തിനും പ്രയോജകമായ രീതിയില്‍ വിനിയോഗിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്ന ഭാഗമായാണ് സെറ്റില്‍മെന്റ് ആക്ട് അവതരിപ്പിക്കുന്നത്. ഇതുവരെ സര്‍വ്വേ നടത്തിയ 60 ലക്ഷം ലാന്‍ഡ് പാര്‍സലുകളില്‍ 50 ശതമാനത്തിലധികം ഭൂമിയില്‍ അധിക ഭൂമി കണ്ടെത്തിയിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ ഭൂമി ദീര്‍ഘകാലമായി പ്രമാണപ്രകാരം ഉള്ള ഭൂമിയോടൊപ്പം ചേര്‍ന്ന് കൈവശക്കാരന്‍ അനുഭവിച്ചു വരുന്ന ഭൂമിയാണ്. ഡിജിറ്റല്‍ സര്‍വേയുടെ കൃത്യത മൂലമാണ് വ്യക്തമായ അതിരിനുളളില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉണ്ടെന്ന് ഇപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ഇത്തരത്തില്‍ കണ്ടെത്തിയ അധിക വിസ്തീര്‍ണത്തിനു ഉടമസ്ഥതയുള്ള ഭൂമിയോടൊപ്പം ചേര്‍ത്ത് കരം ഒടുക്കുവാന്‍ അനുവാദം നല്‍കി ക്കൊണ്ട് ഇതിനകം സര്‍ക്കാര്‍ ഉത്തരവ് നല്‍കി കഴിഞ്ഞു. എന്നാല്‍ ഒരു പ്രധാന പ്രശ്നം ഇത്തരം അധിക വിസ്തീര്‍ണ്ണത്തിന് ഉടമസ്ഥത രേഖ അഥവാ ടൈറ്റില്‍ ഇല്ല എന്നുള്ളതാണ്.

റവന്യൂ രേഖകളും സര്‍വെ രേഖകളും ഉടമസ്ഥതക്കുള്ള രേഖ അല്ലെന്നും അത് കൈവശത്തിനുള്ള തെളിവ് മാത്രമാണ് എന്നുമാണ് നിയമം. ടൈറ്റിലും കൈവശവും കൂടിച്ചേരുമ്പോഴാണ് ഉടമസ്ഥത ഉണ്ടാകുന്നത്. ഇപ്പോള്‍ അവതരിപ്പിക്കുന്ന ബില്ല് ഇതിന് പരിഹാരമാണ്. ഇവിടെ വ്യക്തമായ അതിര്‍ത്തികള്‍ ഉള്ള ഭൂമിക്കാണ് ഉടമസ്ഥത നല്‍കുന്നത്. പ്രമാണപ്രകാരമുള്ള വ്യക്തമായ അതിര്‍ത്തിക്കുള്ളില്‍ അധികഭൂമി കാണുന്ന പക്ഷമാണ് ഉടമസ്ഥത രേഖ പറഞ്ഞിട്ടുള്ള നല്‍കുന്നത്. ഒരു ആധാരത്തില്‍ പറഞ്ഞിട്ടുള്ള അതിരുകളും അതിലെ വിസ്തൃതിയും യോജിക്കാതെ വന്നാല്‍ boundaries will prevail over extent എന്ന നിയമത ത്വമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. 1961 സര്‍വ്വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് പ്രകാരമാണ് സര്‍വ്വേ നടത്തി രേഖകള്‍ തയ്യാറാക്കി റവന്യൂ ഭരണത്തിന് കൈമാറുന്നത്. എങ്കിലും ഭൂമിക്ക് ഉടമസ്ഥത നല്‍കാന്‍ പ്രസ്തുത നിയമത്തില്‍ വ്യവസ്ഥകള്‍ ഇല്ല. സര്‍വ്വേ ആന്‍ഡ് ബൗണ്ടറി ആക്ടില്‍ ഉദ്ദേശ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഒരു ഭേദഗതി ആ നിയമത്തില്‍ കൊണ്ടുവരാനും കഴിയില്ല. ഈ സാഹചര്യത്തിന് റവന്യൂ നിയമങ്ങളില്‍ ഉള്ള ഒരു വിടവ് അല്ലെങ്കില്‍ ശൂന്യത നികത്തുന്നതിനു വേണ്ടിയുള്ള ഒരു നിയമനിര്‍മ്മാണം നടത്തുന്നത്. സര്‍ക്കാര്‍ ഭൂമി സംരക്ഷിച്ചുകൊണ്ട് മാത്രമേ അധിക ഭൂമി ക്രമീകരിച്ച് നല്‍കുകയുള്ളൂ എന്ന മുന്‍കരുതല്‍ കൂടി ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ മറ്റൊരു ഭൂ ഉടമയുടെയും ഭൂമി നഷ്ടപ്പെടില്ല എന്നും ഉറപ്പുവരുത്തി കൊണ്ടായിരിക്കും ക്രമവത്ക്കരണം എന്നും മന്ത്രി രാജന്‍ വ്യക്തമാക്കി. ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനക്കായി സമര്‍പ്പിക്കുകയും ചെയ്തു.

Tags:    

Similar News