വളര്‍ത്തു നായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതി; പോലീസ് പരിശോധനക്ക് എത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ വിളിപ്പേര് 'ഡോണ്‍ സഞ്ജു'വെന്ന്; നാല് കോടിയുടെ എംഡിഎംഎ കേസില്‍ പിടിയിലായത് സ്ഥിരം പുള്ളി

വളര്‍ത്തു നായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതി

Update: 2025-07-10 03:50 GMT

തിരുവനന്തപുരം: കല്ലമ്പലത്ത് നാല്‌കോടിയുടെ എംഡിഎംഎ പിടിയിലായ സംഭവത്തിലെ മുഖ്യപ്രതി സഞ്ജു എന്ന സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. പതിവായി ലഹരി ഇടുപാടുകള്‍ നടത്താറുള്ള ഇയാള്‍ കുറച്ചു ദിവസമായി പോലീസിന്റെ റഡാര്‍ വലയത്തിലായിരുന്നു. ഇതിനിടെ അപ്രതീക്ഷിത പരിശോധന നടത്തിയപ്പോഴാണ് സഞ്ജു പിടിയിലായത്.

ലഹരിയുമായി പിടിക്കപ്പെട്ട സഞ്ജു സ്ഥിരം കുറ്റവാളിയെന്നാണ് പോലീസ് പറയുന്നത്. 2023ല്‍ കല്ലമ്പലം ഞെക്കാട് വളര്‍ത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതിയാണ് സഞ്ജു. അന്ന് പോലീസ് പരിശോധിക്കാനെത്തിയപ്പോള്‍ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പിന്നീട് സാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്.

കൂട്ടുകാര്‍ക്കിടയില്‍ ഡോണ്‍ സഞ്ജു എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ലഹരി ഇടപാടുകളുടെ പേരിലാണ് ഇങ്ങനെ ഇയാള്‍ക്ക് പേരു വീണത്. സഞ്ജുവിനെയും കൂട്ടാളികളെയും രാസലഹരിയുമായി പൊലീസ് പിടികൂടിയത്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍ വില വരുന്ന എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ലഹരി ഒളിപ്പിച്ചുകടത്താണ് ഇവര്‍ ശ്രമിച്ചത്.

സഞ്ജുവിന്റെ നേതൃത്വത്തില്‍ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി വിദേശത്ത് നിന്ന് വന്ന പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നോവ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനില്‍ ഇവര്‍ എംഡിഎംഎ ഈത്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.

നന്ദു, ഉണ്ണിക്കൃഷ്ണന്‍, പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. വിദേശത്ത് നിന്ന് ബാഗേജിലാണ് എംഡിഎംഎ കടത്തിക്കൊണ്ടുവന്നത്. വിദേശത്ത് നിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് ഇന്ത്യയില്‍ വില്‍ക്കാനായിരുന്നു നീക്കം. ഇന്ന് പുലര്‍ച്ചെ ഒന്നരമണിക്ക്, വിദേശത്ത് നിന്നെത്തിയവര്‍ സഞ്ചരിച്ച ഇന്നോവ കാറിന് കല്ലമ്പലത്ത് വെച്ച് പൊലീസ് കൈ കാണിച്ചു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ കാര്‍ നിര്‍ത്താതെ പോയതിന് തുടര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടി പരിശോധിക്കുകയായിരുന്നു. ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജിനുള്ളില്‍ നിന്നാണ് ഒന്നേകാല്‍ കിലോ എംഡിഎംഎ കണ്ടെത്തിയത്.

ഇന്നലെ രാത്രി വിദേശത്ത് നിന്ന് വന്ന പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നോവ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനില്‍ ഇവര്‍ എംഡിഎംഎ ഈത്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.

Tags:    

Similar News