ട്രെയിനില്‍ യാത്രക്കാരിക്ക് ഹൃദയസ്തംഭനം; നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ അനക്കമില്ല; കരോട്ടിഡ് പള്‍സും ഇല്ല; അപായ ചങ്ങല വലിക്കും മുമ്പേ അഞ്ചുതവണ സിപിആര്‍ നല്‍കി അമിത; കണ്ണുതുറന്നപ്പോള്‍ സുശീല കണ്ടത് 'മാലാഖ'യെ; പരശുറാം എക്സ്പ്രസ്സില്‍ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
പരശുറാം എക്സ്പ്രസ്സില്‍ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍
കൊച്ചി: ഒരു നിലവിളി ശബ്ദം കേട്ടാണ് ഞാന്‍ ആ കംപാര്‍ട്ട്മെന്റിലേക്ക് ഓടി ചെല്ലുന്നത്. ഒരു അമ്മ ബോധമില്ലാതെ കിടക്കുകയാണ്. എല്ലാവരും പേടിച്ച് പകച്ച് നില്‍ക്കുന്നു. അടുത്ത് മകള്‍ ഇരുന്ന് നിലവിളിക്കുന്നു. പരിശോധിച്ചപ്പോള്‍ പള്‍സ് ഇല്ല. വേഗം തന്നെ സിപിആര്‍ നല്‍കി. ഒരു ചുമയോടെ ആ അമ്മ കണ്ണു തുറന്നു. അപ്പോഴാണ് എന്റെ ശ്വാസവും നേരെ വീണത്.' രാജഗിരി ആശുപത്രിയിലെ കാര്‍ഡിയാക് കെയര്‍ യൂണിറ്റിലെ നഴ്സ് അമിതാ കുര്യന്‍ ഇത് പറയുമ്പോള്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം കണ്ണുകളില്‍ തിളങ്ങുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് പരശുറാം എക്സ്പ്രസ് ട്രെയിന്‍ തൃപ്പൂണിത്തുറ പിന്നിട്ടപ്പോള്‍ കരുനാഗപ്പള്ളി സ്വദേശിനിയായ സൂശീല ട്രെയിനിനുള്ളില്‍ കുഴഞ്ഞ് വീണത്. അമിത ഈ സമയം തൊട്ടടുത്ത കമ്പാര്‍ട്ടമെന്റില്‍ യാത്ര ചെയ്യുകയായിരുന്നു. സുശീലയുടെ മകളുടെ നിലവിളി കേട്ടാണ് അമിത അവിടെക്ക് എത്തുന്നത്. കരോട്ടിഡ് പള്‍സ് പരിശോധിച്ചപ്പോള്‍ ഒട്ടു തന്നെയില്ലായിരുന്നു. പള്‍സ് കിട്ടാതെ വന്നപ്പോള്‍ സുശീലയെ തറയില്‍ കിടത്തി അമിത 5 തവണ സിപിആര്‍ നല്‍കി. അതോടെ സുശീല കണ്ണു തുറന്നു. പള്‍സ് വീണ്ടെടുത്തു. ഇതിനിടെ ഛര്‍ദ്ദിക്കുകയും ചെയ്തു.
വീണ്ടും കണ്ണുകള്‍ അടഞ്ഞു പോകാന്‍ തുടങ്ങിയതോടെ അമിത സുശീലയോട് എന്തെങ്കിലും സംസാരിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടു. ഒടുവില്‍ അടുത്തിരുന്ന മകളോട് തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. ഈ സമയം ആരോ അപായ ചങ്ങല വലിക്കുകയും അടിയന്തര വൈദ്യ സഹായം സുശീലയ്ക്ക് നല്‍കുകയും ചെയ്തു.
അമിത രാജഗിരി ഹോസ്പിറ്റലിലേക്ക് ജോലിയ്ക്കായി പോകും വഴിയായിരുന്നു ഈ സംഭവം നടന്നത്. രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ മകള്‍ക്കൊപ്പം അമൃത ആശുപത്രിയിലേക്ക് പോകുകയായിരുന്നു സുശീല. അടുത്ത സ്റ്റേഷനില്‍ ഇറങ്ങിയ സുശീലയും മകളും ഡോക്ടറെ കണ്ട ശേഷം നാട്ടിലേക്കു മടങ്ങി. ആലുവ രാജഗിരി ആശുപത്രിയിലെ നഴ്സിങ് ഡയറക്ടര്‍ ഡോ. എലിസബത്ത് ഡേവിഡിന്റെ നേതൃത്വത്തില്‍ ആശുപത്രി മാനേജ്മെന്റ് അമിതയെ അനുമോദിച്ചു. നാട്ടിലെത്തിയ സുശീല വിഡിയോ കോളിലൂടെ അമിതയോട് നന്ദി അറിയിച്ചു.
കോട്ടയം മണര്‍കാട് മാടത്താനില്‍ കുര്യാക്കോസിന്റെയും മിനി കുര്യാക്കോസിന്റെയും മകളാണ് അമിത കുര്യാക്കോസ്. എബിന്‍ കുര്യാക്കോസ് സഹോദരനാണ്. പാലക്കാട് ക്രസന്റ് കോളേജില്‍ നഴ്സിങ് പൂര്‍ത്തിയാക്കിയ ശേഷം 2 വര്‍ഷമായി രാജ ഗിരി ആശുപത്രിയില്‍ കാര്‍ഡിയാക് കെയര്‍ യൂണിറ്റില്‍ നഴ്സായി ജോലി ചെയ്യുകയാണ്. അമിതയുടെ സമയോചിതമായ ഇടപെടലില്‍ ആശുപത്രി മാനേജ്മെന്റ് അഭിനന്ദിക്കുന്നുവെന്നും ഫെബ്രുവരിയില്‍ നടക്കുന്ന ചടങ്ങില്‍ ആദരവ് നല്‍കുമെന്നും ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് സണ്ണി പി ഓരിയത്ത് മറുനാടനോട് പറഞ്ഞു.