ലോകപ്രസിദ്ധ ടെലിവിഷന്‍ താരമായിട്ടും മനസ്സമാധാനമില്ല; കൃഷ്ണ ഭക്തിയില്‍ ആകൃഷ്ടനായതോടെ നടന്‍ ബോബി ബ്രേസിയര്‍ ഇന്ത്യയിലേക്ക്; 'ഹരേ കൃഷ്ണ മന്ത്രം ജപിക്കുന്നത് എന്റെ ഹൃദയത്തിന് വളരെ നല്ലതെന്ന്' താരം; അഭിനയ ജീവിതം ഉപേക്ഷിച്ചു ബോബി എത്തുന്നത് ഹരേ കൃഷ്ണ പ്രസ്ഥാനത്തിലേക്ക്
ജീവിതം ഉപേക്ഷിച്ചു ബോബി എത്തുന്നത് ഹരേ കൃഷ്ണ പ്രസ്ഥാനത്തിലേക്ക്
ലണ്ടന്‍: ജീവിതത്തില്‍ ആഢംബരത്തിന്റെ അങ്ങേത്തലയില്‍ എത്തിയിട്ടും ചില മനുഷ്യര്‍ മനസ്സമാധാനം അനുഭവിക്കാന്‍ പാടുപെടാറുണ്ട്. ഇത്തരക്കാര്‍ ആത്മീയതിയില്‍ അഭയം തേടിയ വ്യക്തികളുടെ കഥകള്‍ ഇടക്കിടെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ലോകപ്രശസ്തനായ ഒരു ടെലിവിഷന്‍ താരം കോടികളുടെ കിലുക്കമുള്ള റിയാലിറ്റി ഷോ വേണ്ടെന്ന് വെച്ച് ആത്മീയ വഴിയിലേക്ക് ഇന്ത്യയിലേക്ക് തിരിക്കുന്നു. ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത് 'ഈസ്റ്റ് എന്റേഴ്‌സ്' താരവുമായ ബോബി ബ്രേസിയര്‍ (22) ആണ്.
ചെറുപ്രായത്തില്‍ തന്നെ ലോകപ്രസിദ്ധനായ ബോബി ബ്രേസിയര്‍ അഭിനയരംഗത്തു നിന്നും പിന്‍മാറി ഭ്ക്തിപ്രസ്ഥാനത്തിലേക്ക് കടക്കുന്നത്. ബോബിയുടെ നീക്കം ആരാധകര്‍ ഞെട്ടിച്ചിട്ടുണ്ട്. അഭിനയ രംഗത്തുനിന്ന് പിന്മാറി ഇന്ത്യയിലേക്ക് പോകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹരേ കൃഷ്ണ പ്രസ്ഥാനത്തിന്റെ പ്രചാരണാര്‍ത്ഥമാണ് ഈ നീക്കമെന്ന് സൂചനയുണ്ട്. കുറഞ്ഞത് ഒരു വര്‍ഷക്കാലമെങ്കിലും ഇന്ത്യയില്‍ ചെലവഴിക്കാനാണ് താരം ലക്ഷ്യമിടുന്നത്.
ഹരേ കൃഷ്ണ പ്രസ്ഥാനം, ഇസ്‌കോണ്‍ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) എന്ന പേരിലാണ അറിയപ്പെടുന്നത്. ഈ പ്രസ്ഥാനവുമായി കുറച്ചുകാലമായി തന്നെ ബോബിക്ക് ബന്ധമുണ്ട്. കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ മനസ്സമാധാനം നഷ്ടമായ ബോബി കൃഷ്ണഭക്തനാകുകയാിയിരുന്നു. കുടുംബാംഗങ്ങളുമായി സ്വരച്ചേര്‍ച്ചയില്ലാതിരുന്ന സമയത്താണ് കൃഷ്ണ മതത്തിലേക്ക് ആകൃഷ്ടനായത്. സഹോദരന്‍ ഫ്രെഡ്ഡിയുമായും പിതാവ് ജെഫുമായും തെറ്റിയ ശേഷമാണ് താരം ഈ പ്രസ്ഥാനത്തെ സമീപിച്ചത്.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതോടെ, ഈ വര്‍ഷം അവസാനം നടക്കുന്ന ഷോബിസ് പരിപാടി ഉപേക്ഷിച്ചു ഇന്ത്യയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. 'ബോബി തന്റെ ഈ നീക്കത്തെക്കുറിച്ച് വളരെ ആവേശഭരിതനും സന്തോഷവാനുമായിരിക്കുന്നു. ഹരേ കൃഷ്ണയോടുള്ള തന്റെ ഭക്തിയെക്കുറിച്ച് അദ്ദേഹം എല്ലാവരോടും സംസാരിക്കുന്നുണ്ട്, എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരക്കുന്നത്.
അദ്ദേഹം വളരെ നല്ല ചെറുപ്പക്കാരനാണ്, ഹൃദയം ശരിയായ സ്ഥലത്താണ്. എന്നാല്‍ കരിയറില്‍ ഇത്രയധികം ഉയരത്തില്‍ നില്‍ക്കുമ്പോള്‍ സിനിമ ഉപേക്ഷിച്ച് പോകുന്നത് ചിലര്‍ക്ക് അത്ഭുതമായി തോന്നുന്നുണ്ട്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അവിടെയുണ്ടാകുമെന്ന് ഹരേ കൃഷ്ണ പ്രസ്ഥാനത്തിനൊപ്പം ഉണ്ടാകും. ഒരുപക്ഷേ തിരികെ വരുമ്പോള്‍ കരിയര്‍ വീണ്ടും തുടര്‍ന്നേക്കാമെന്നുമാണ് ബോബിയുടെ അടുപ്പക്കാര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞയാഴ്ച ബോബി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഹരേ കൃഷ്ണ മന്ത്രത്തെക്കുറിച്ചുള്ള സ്‌നേഹം പ്രകടിപ്പിച്ച് നിരവധി പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. 2022-ല്‍ 'ഫ്രെഡ്ഡി സ്ലേറ്റര്‍' എന്ന കഥാപാത്രത്തിലൂടെയാണ് ബോബി സോപ്പില്‍ അരങ്ങേറ്റം കുറിച്ചത്. ഈ പ്രകടനത്തിന് മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള നാഷണല്‍ ടെലിവിഷന്‍ അവാര്‍ഡ് റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ബോബിയുടെ പ്രതിനിധികള്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ലഭ്യമല്ല. ഈ വര്‍ഷം അവസാനം അദ്ദേഹം 'ഈസ്റ്റ് എന്റേഴ്‌സ്' വിടുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
മുന്‍ റിയാലിറ്റി താരമായ ജേഡ് ഗുഡിയുടെയും അവതാരകനായ ജെഫ് ബ്രേസിയറുടെയും മകനാണ് ബോബി. ശ്രീകൃഷ്ണനോടുള്ള ഭക്തിക്ക് ഊന്നല്‍ നല്‍കുന്ന ഹൈന്ദവ വിശ്വാസത്തിന്റെ ഒരു ശാഖയാണ് ഇസ്‌കോണ്‍. അമേരിക്കയിലും യൂറോപ്പിലും അടക്കം വിവിധ രാജ്യങ്ങളില്‍ ഇസ്‌കോണ്‍ വ്യാപിച്ചു കിടക്കുന്നുണ്ട്.