ഇറ്റ് ഈസ് എ മര്‍ഡര്‍ ഓഫ് പാഷന്‍... സഡണ്‍ പ്രൊവോക്കേഷന്‍... ഇമീഡിയറ്റ്‌ലി ദാറ്റ് ബോയി ആള്‍സോ കമ്മറ്റിഡ് സൂയിസൈഡ്; ലൈഫിന്റെ വാല്യു മനസ്സിലാക്കുന്നില്ല; അത് തന്നെ പ്രശ്‌നം! പ്രണയം മുടക്കിയവനെ കുത്തി കൊന്ന ഗ്രേഡ് എസ് ഐയുടെ മകന്‍; ഉളിയകോവിലിലേതും ജീവന്റെ വില അറിയാത്തതിന്റെ ബാക്കി പത്രം

Update: 2025-03-17 16:53 GMT

കൊല്ലം: കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ കരുതലോടെ ഇടപെട്ട് കൊല്ലം പോലീസ്. കൊല്ലം കമ്മീഷണറായ കിരണ്‍ നാരായണന്‍ ഉടന്‍ സ്ഥലത്ത് എത്തി. ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി ഫെബിന്‍ ജോര്‍ജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി തേജസ് രാജ് (22) ചെമ്മാന്‍മുക്കിലെ റെയില്‍വേ ഗേറ്റിനു സമീപം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. നീണ്ടകര സ്വദേശിയായ ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ് തേജസ്. ഇതുള്‍പ്പെടെ മനസ്സിലാക്കിയാണ് ഫെബിന്റെ വീട്ടിലേക്ക് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ എത്തിയത്. അതിന് ശേഷം നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമായി.

ഇറ്റ് ഈസ് എ മര്‍ഡര്‍ ഓഫ് പാഷന്‍... സഡണ്‍ പ്രൊവോക്കേഷന്‍... ഇമീഡിയറ്റ്‌ലി ദാറ്റ് ബോയി ആള്‍സോ കമ്മറ്റിഡ് സൂയിസൈഡ്... ലൈഫിന്റെ വാല്യു മനസ്സിലാക്കുന്നില്ല... അത് തന്നെ പ്രശ്‌നം-ഇതായിരുന്നു കമ്മീഷണറുടെ പ്രതികരണം. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്ന ഫെബിനെ, ഇവിടേക്ക് മുഖം മറച്ചെത്തിയ തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. വീട്ടിലേക്ക് കയറി വന്ന തേജസ് ആദ്യം അച്ഛനെയാണ് ആക്രമിച്ചത്. അതിന് ശേഷം ഫെബിനെ ആക്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് കുത്തേറ്റ ഫെബിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിലെത്തിയ തേജസ്, പര്‍ദയാണ് ധരിച്ചിരുന്നത്.

ഫുഡ് ഡെലിവറി ബോയ് ആയും ഫെബിന്‍ ജോലി ചെയ്തിരുന്നു. തേജസിന്റെ മൃതദേഹം കൊല്ലം കടപ്പാക്കടയ്ക്കു സമീപം റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നാലെ ഓവര്‍ ബ്രിജിനു സമീപമെത്തിയ തേജസ് കൈ ഞരമ്പ് മുറിക്കുകയും അതുവഴി വന്ന ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു. റെയില്‍വേ ട്രാക്കിനു സമീപം നിര്‍ത്തിയിട്ട നിലയില്‍ കാറും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ ട്രെയിന്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഫെബിന്റെ അടുത്ത ബന്ധുവിന്റെ സഹപാഠിയാണ് തേജസ് രാജ്. ഈ ബന്ധത്തെ ഫെബിന്‍ എതിര്‍ത്തതിന്റെ പകയാണ് കൊലയായി മാറിയത്. ഇതു കൊണ്ടാണ് ഇറ്റ് ഈസ് എ മര്‍ഡര്‍ ഓഫ് പാഷന്‍ എന്നു കമ്മീഷണര്‍ വിശദീകരിച്ചത്.

ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാര്‍ഥിയായിരുന്നു ഫെബിന്‍. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് തേജസിന്റെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. വെള്ള കാറില്‍ എത്തിയ ആളാണ് ഫെബിന്റെ വീട്ടില്‍ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാന്‍ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫെബിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ്.

സംഭവത്തില്‍ പ്രതികരിച്ച് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിഭാഗം മേധാവി നീത രംഗത്തു വന്നു. കൊല്ലപ്പെട്ട ഫെബിന്‍ ക്ലാസില്‍ അച്ചടക്കം പുലര്‍ത്തിയിരുന്ന കുട്ടിയായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. ഫെബിന്‍ ഇതുവരെ ക്ലാസിലോ ക്യാംപസിലോ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയതായി അറിയില്ല. നല്ല രീതിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഫെബിനെന്നും അധ്യാപിക പറഞ്ഞു. ഫെബിനെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന തേജസ് രാജിനെ തനിക്കറിയില്ല. അങ്ങനെ ഒരാള്‍ ബിസിഎ ഡിപ്പാര്‍ട്ട്മെന്റില്‍ പഠിക്കുന്നില്ലെന്നും അധ്യാപിക വ്യക്തമാക്കി. ഫാത്തിമ മാതാ കോളേജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയായിരുന്നു ഫെബിന്‍.

Tags:    

Similar News