രണ്ടാം ലോക മഹായുദ്ധത്തോടെ ആയുധ നിര്‍മാണം നിര്‍ത്തിവച്ച ജര്‍മനി വീണ്ടും രംഗത്ത് ഇറങ്ങി; നോര്‍വീജിയന്‍ സ്‌പേസില്‍ ഇന്നലെ നടത്തിയ ആദ്യ റോക്കറ്റ് പരീക്ഷണം പരാജയപെട്ടു; വിക്ഷേപണം നടത്തി നാല്‍പ്പതാം സെക്കന്‍ഡില്‍ തീപിടിച്ചു വീണ് റോക്കറ്റ്

രണ്ടാം ലോക മഹായുദ്ധത്തോടെ ആയുധ നിര്‍മാണം നിര്‍ത്തിവച്ച ജര്‍മനി വീണ്ടും രംഗത്ത് ഇറങ്ങി

Update: 2025-03-31 06:00 GMT

ബെര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധത്തോടെ ആയുധ നിര്‍മ്മാണം നിര്‍ത്തിവെച്ച ജര്‍മ്മനി വീണ്ടും രംഗത്തേക്ക് ഇറങ്ങി വന്‍ പരാജയം ഏററുവാങ്ങി. നോര്‍വീജിയന്‍ സ്‌പേസില്‍ ഇന്നലെ നടത്തിയ ആദ്യ റോക്കറ്റ് പരീക്ഷണം പരാജയപെടുകയായിരുന്നു. വിക്ഷേപണം നടത്തി നാല്‍പ്പതാം സെക്കന്‍ഡില്‍ റോക്കറ്റ് തീപിടിച്ചു വീഴുകയായിരുന്നു.

ജര്‍മന്‍ സ്റ്റാര്‍ട്ടപ്പായ ഇസാര്‍ എയ്‌റോസ്‌പേസ് ആണ് റോക്കറ്റ് വിക്ഷേപിച്ചത്. ഇന്നലെ നോര്‍വേയിലെ ആര്‍ട്ടിക് ആന്‍ഡോയ സ്‌പേസ്‌പോര്‍ട്ടില്‍നിന്ന് കുതിച്ചുയര്‍ന്ന സ്‌പെക്ട്രം റോക്കറ്റാണ് സെക്കന്‍ഡുക്കള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. യൂറോപ്പില്‍നിന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചതാണ് ഈ റോക്കറ്റ് എന്ന് ഇസാര്‍ എയ്‌റോസ്‌പേസ് വിശദീകരിച്ചു. ഒരു മെട്രിക് ടണ്‍ വരെ ഭാരംവരുന്ന ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് സ്‌പെക്ട്രം റോക്കറ്റ്.

റോക്കറ്റ് ഒരു പേലോഡും വഹിച്ചിരുന്നില്ല. വിക്ഷേപണം പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആദ്യഘട്ടത്തില്‍തന്നെ കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പരീക്ഷണാടിസ്ഥാനത്തിലുള്ള വിക്ഷേപണം പരാജയപ്പെട്ടാലും അതില്‍നിന്ന് വിവരശേഖരണം നടത്താന്‍ സാധിക്കുമെന്നതിനാല്‍ വിക്ഷേപണവുമായി കമ്പനി മുന്നോട്ട് പോവുകയായിരുന്നു. മ്യൂണിക്ക് ആസ്ഥാനമായുള്ള ഇസാര്‍ എയ്‌റോസ്‌പേസ് വികസിപ്പിച്ചെടുത്ത സ്പെക്ട്രം റോക്കറ്റ്, യൂറോപ്പിലെ ആദ്യത്തെ സ്വകാര്യ ധനസഹായത്തോടെയുള്ള ഭ്രമണപഥ വിക്ഷേപണ ശ്രമമായിരുന്നു.

സ്‌പേസ് എക്‌സ്, റോക്കറ്റ് ലാബ് തുടങ്ങിയ ആഗോള കമ്പനികളുമായി മത്സരിച്ചുകൊണ്ട് ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണ സേവനങ്ങള്‍ നല്‍കുക എന്നതായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. ബഹിരാകാശ വ്യവസായത്തിലേക്ക് കടക്കുന്നതില്‍ യൂറോപ്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വെല്ലുവിളികളെയാണ് പരാജയപ്പെട്ട പരീക്ഷണ പറക്കല്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇസാര്‍ എയ്‌റോസ്‌പേസ് ഇപ്പോള്‍ രണ്ട് സ്പെക്ട്രം റോക്കറ്റുകള്‍ കൂടി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അടുത്ത മാസങ്ങളില്‍ കൂടുതല്‍ പരീക്ഷണ പറക്കലുകള്‍ നടത്താനും സ്ഥാപനം പദ്ധതിയിട്ടിട്ടുണ്ട്. ആകാശത്തേക്ക് കുതിച്ച റോക്കറ്റ് പൊട്ടിത്തെറിച്ച് വലിയ തീഗോളമായി കടലില്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. അതേ സമയം തങ്ങളെ സംബന്ധിച്ചിടത്തോളം പരീക്ഷണം വലിയ വിജയമായിരുന്നു എന്നാണ് എസാര്‍ എയ്റോസ്പേസ് അറിയിക്കുന്നത്.

റോക്കറ്റ് പൊട്ടിത്തെറിച്ച് കടലില്‍ വീണു എങ്കിലും ധാരാളം ഡാറ്റ് ഇതിലൂടെ ലഭിച്ചതായി കമ്പനി അവകാശപ്പെട്ടു. ബഹിരാകാശത്ത് ഇടത്തരത്തിലുള്ളതും ചെറുതുമായ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു എന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആയുധ നിര്‍മ്മാണം നിര്‍ത്തി വെച്ച ജര്‍മ്മനിക്ക് ഇപ്പോള്‍ ഉണ്ടായ പരാജയം വലിയ തിരിച്ചടിയായി എന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News