സൈനബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സ്‌ട്രോക്ക് ബാധിച്ച്; ഒടുവിൽ മണിക്കൂറുകൾ കഴിഞ്ഞ് ട്വിസ്റ്റ്; രോഗിയുടെ കൈയിലെ നാല് സ്വർണ വളകളില്‍ ഒരെണ്ണം മിസ്സിംഗ്; തെളിവായി ദൃശ്യങ്ങൾ; ആരോപണങ്ങൾ എല്ലാം നിഷേധിച്ച് പെരിന്തല്‍മണ്ണ സഹകരണ ആശുപത്രി; ഇനി പോലീസ് അന്വേഷണം നിർണായകമാകും; ആ വള അടിച്ചുമാറ്റിയതോ?

Update: 2025-07-10 12:21 GMT

മലപ്പുറം: രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ സ്വര്‍ണ വള കാണാനില്ലെന്ന് പരാതി. മലപ്പുറം പെരിന്തല്‍മണ്ണ ഇ.എം. എസ് സഹകരണ ആശുപത്രിക്ക് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പക്ഷാഘാതം വന്നതിന് പിന്നാലെയാണ് നടമ്മല്‍ പുതിയകത്ത് വീട്ടില്‍ സൈനബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പരിശോധനക്ക് ശേഷം പെരിന്തല്‍മണ്ണയിലെ ഇ.എം.എസ് സഹകരണ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു.

ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ മൊബൈല്‍ ഐസിയു ആംബുലന്‍സില്‍ കൊണ്ട് പോവുകയും അന്നേ ദിവസം തന്നെ രോഗിയെ കാഷ്വാലിറ്റിയില്‍ പരിശോധിക്കുകയും ചെയ്തു. ഒടുവില്‍ ദീര്‍ഘ നേരെത്തെ പരിശോധനക്ക് ശേഷം രോഗിയെ കാഷ്വാലിറ്റിയിലുളള ലിഫ്റ്റ് വഴി നാലാം നിലയിലുളള ഐസിയുവിലേക്ക് മാറ്റി.

വള അടിച്ചുമാറ്റി?


മണിക്കൂറുകള്‍ക്ക് ശേഷം ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് രോഗിയുടെ മകന്റെ കയ്യില്‍ രോഗിയുടേതെന്ന് പറഞ്ഞ് മൂന്ന് സ്വര്‍ണ വളകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍, രോഗിയുടെ കൈവശം യഥാര്‍ത്ഥത്തില്‍ ഒന്നര പവന്‍ തൂക്കം വരുന്ന നാലു സ്വര്‍ണ വളകളാണ് ഉണ്ടായിരുന്നതെന്ന് കുടുംബം ആരോപിക്കുന്നു. അത് ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് തന്നെ വളരെ വ്യക്തമാണെന്നും അവര്‍ വാദിക്കുന്നു. കൂടാതെ രോഗിയുടെ മകനെ കൊണ്ട് ആഭരണം ഏല്‍പ്പിക്കുന്നതിന് മുമ്പായി ബ്ലാങ്ക് പേപ്പറുകളില്‍ ഒപ്പിടീക്കുകയും പിന്നീട് മൂന്ന് വളകള്‍ കൈപ്പറ്റി എന്ന് എഴുതി ചേര്‍ത്തെന്നും ആരോപണം ഉണ്ട്.


പരാതി അന്വേഷിക്കാന്‍ വിമുഖത


വള കാണാതെ പോയ അന്നേ ദിവസം തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നെറ്റ് സൂപ്പര്‍വൈസര്‍ക്ക് രേഖാമൂലം പരാതി നല്‍കി. എന്നാല്‍ പരാതി നല്‍കി ഒരു ദിവസം കഴിഞ്ഞിട്ടും, വിളിക്കാനോ കാര്യങ്ങള്‍ അന്വേഷിച്ചറിയാനോ അധികൃതര്‍ തയ്യാറാകാത്തതിനാല്‍ പിറ്റേ ദിവസം തന്നെ

പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. അതിനിടെ, വള കാണാതെ പോയ അന്ന് തന്നെ രോഗി മരിക്കുകയും ചെയ്തു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷമാണ് ആശുപത്രി മാനേജരെ കണ്ടത്. പക്ഷെ അവരില്‍ നിന്നും തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്് കുടുംബം ആരോപിച്ചു. ആശുപത്രിയില്‍, നിരന്തരമായി ഇത്തരം മോഷണങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് ഡോക്ടറുടെ

സ്വര്‍ണ മോതിരം മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ക്ക് ഇതിലൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് തലയുരുകയുമാണ് മാനേജ്മന്റ് ചെയ്തതെന്നും ആരോപണം ഉണ്ട്. സംഭവം നടന്ന് ദിവസങ്ങളായിട്ടും പോലീസ് ആവശ്യപ്പെട്ട അന്നേ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റാഫുകളുടെ ലിസ്റ്റ് കൈമാറാന്‍ പോലും മാനേജ്മന്റ് തയ്യാറായിട്ടില്ലെന്നും പരാതി ഉണ്ട്.

എല്ലാം നിഷേധിച്ച് ആശുപത്രി അധികൃതര്‍

അതേസമയം, ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച് ഇ.എം. എസ് സഹകരണ ആശുപത്രിയും രംഗത്ത് വന്നിട്ടുണ്ട്. പരാതി കിട്ടിയെന്നും, എന്നാല്‍ രോഗിയുടെ പക്കല്‍ മൂന്ന് വള മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അത് സിസിടിവിയിലും കൃത്യമായി ഉണ്ടെന്നും അധികൃതര്‍ വാദിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

Tags:    

Similar News