ലോകത്തിലെ 100 വന്‍ നഗരങ്ങളില്‍ പകുതിയും ജലസമ്മര്‍ദ്ദം നേരിടുന്നു; വര്‍ഷം തോറും നഷ്ടപ്പെടുന്നത് 324 ബില്യണ്‍ ക്യുബിക് മീറ്റര്‍! ലണ്ടനും ന്യൂയോര്‍ക്കും വരെ വെള്ളത്തിന്റെ ദൗര്‍ബല്യത്തില്‍; 110 കോടി ജനങ്ങള്‍ കടുത്ത ജലക്ഷാമത്തിലേക്കെന്ന് ചൂണ്ടിക്കാട്ടി നാസയുടെ റിപ്പോര്‍ട്ട്
ലോകത്തിലെ 100 വന്‍ നഗരങ്ങളില്‍ പകുതിയും ജലസമ്മര്‍ദ്ദം നേരിടുന്നു
ന്യൂയോര്‍ക്ക്: ലോകത്തിലെ 100 വന്‍ നഗരങ്ങളില്‍ പകുതിയും ജലസമ്മര്‍ദ്ദം നേരിടുന്നതാണെന്ന് കണ്ടെത്തല്‍. ഇതില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളും ഉള്‍പ്പെടുന്നു. ഇവയില്‍ 38 എണ്ണം 'അങ്ങേയറ്റം ഉയര്‍ന്ന ജലസമ്മര്‍ദ്ദം' ഉള്ള പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് പുതിയ വിശകലനവും മാപ്പിംഗും കാണിക്കുന്നത്. ജലസമ്മര്‍ദ്ദം എന്നാല്‍ പൊതു ജലവിതരണത്തിനും വ്യവസായത്തിനുമുള്ള വെള്ളം ലഭ്യമായ വിതരണത്തേക്കാള്‍ കൂടുതലാണെന്നാണ്.
ഇത് പലപ്പോഴും കാലാവസ്ഥാവ്യതിയാനം കാരണം ജലസ്രോതസുകള്‍ അമിതമായി ഉപയോഗിക്കുന്നതിലേക്ക് എത്തിക്കുന്നു. ബീജിംഗ്, ന്യൂയോര്‍ക്ക്, ലോസ് ഏഞ്ചല്‍സ്, റിയോ ഡി ജനീറോ, ഡല്‍ഹി എന്നീ നഗരങ്ങള്‍ ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. ലണ്ടന്‍, ബാങ്കോക്ക്, ജക്കാര്‍ത്ത എന്നീ നഗരങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു.
ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ശാസ്ത്രജ്ഞര്‍ സമാഹരിച്ച നാസ ഉപഗ്രഹ ഡാറ്റയുടെ പ്രത്യേക വിശകലന പ്രകാരം രണ്ട് പതിറ്റാണ്ടുകളായി ഏറ്റവും വലിയ 100 നഗരങ്ങളില്‍ ഈ പ്രവണത കണ്ടു വരികയാണ്. ചെന്നൈ, ടെഹ്‌റാന്‍, ഷെങ്ഷൗ തുടങ്ങിയ സ്ഥലങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു. ശക്തമായ ദീര്‍ഘകാല വരള്‍ച്ച അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ പ്രധാന മെട്രോപൊളിറ്റന്‍ മേഖലകള്‍ ഉള്‍പ്പെടുന്നു. ഇവിടങ്ങളില്‍ 1.1 ബില്യണ്‍ ജനങ്ങളാണ് താമസിക്കുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച ഉപഗ്രഹ ഡാറ്റ അവ്യക്തമാണ് എന്നാണ് കരുതപ്പെടുന്നത്. ഏറ്റവും വരണ്ട മേഖലകളില്‍ ഏഷ്യയിലാണ് കൂടുതലായി ഉള്ളത്. ഉത്തരന്ത്യേയിലും പാക്കിസ്ഥാനിലുമാണ് ഇവ കൂടുതലും സ്ഥിതി ചെയ്യുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ അവസ്ഥ ദയനീയമാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വരള്‍ച്ച തുടര്‍ന്നാല്‍ നഗരത്തിലെ ജനങ്ങളെ ഒഴിപ്പിക്കേണ്ടിവരുമെന്ന് കഴിഞ്ഞ വര്‍ഷം ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്‍ വ്യക്തമാക്കിയിരുന്നു.
കേപ്ടൗണും ചെന്നൈയും ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പല നഗരങ്ങളും ഭാവിയില്‍ ജലക്ഷാമം അനുഭവപ്പെടാന്‍ സാധ്യതയുള്ള വരണ്ട മേഖലകളിലാണ് സ്ഥിതി ചെയ്യുന്നത്. ബഹിരാകാശത്ത് നിന്നാണ് മൊത്തം ജലശേഖരത്തിലെ മാറ്റങ്ങള്‍ ട്രാക്ക് ചെയ്യുന്നത്. ഇത് ഉയര്‍ന്നുവരുന്ന ജല അരക്ഷിതാവസ്ഥയെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുകയാണ്. പലപ്പോഴും ജലമാനേജ്മെന്റ് തന്നെയാണ് പ്രതിസന്ധിക്ക് കാരണമാകുന്നതെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആഗോളതലത്തില്‍ ശുദ്ധജല ശേഖരം കുത്തനെ ഇടിഞ്ഞിട്ടുണ്ട്.
ഭൂമിയില്‍ എല്ലാ വര്‍ഷവും ഏകദേശം 324 ബില്യണ്‍ ക്യുബിക് മീറ്റര്‍ ശുദ്ധജലം നഷ്ടപ്പെടുന്നുണ്ടെന്നാണ് ലോകബാങ്ക് ഗ്രൂപ്പ് പറയുന്നത്. ഈ നഷ്ടം എല്ലാ ഭൂഖണ്ഡങ്ങളിലെയും പ്രധാന നദീതടങ്ങളെ ബാധിക്കുന്നു. 2055 ആകുമ്പോഴേക്കും, പൊതു ജലവിതരണത്തിനുള്ള ആവശ്യം നിറവേറ്റുന്നതിന് ഇംഗ്ലണ്ടിന് പ്രതിദിനം 5 ബില്യണ്‍ ലിറ്റര്‍ വെള്ളം കൂടി കണ്ടെത്തേണ്ടി വന്നേക്കാം. നിലവില്‍ പൊതു ജലവിതരണത്തില്‍ ഉപയോഗിക്കുന്ന 14 ബില്യണ്‍ ലിറ്ററിന്റെ മൂന്നിലൊന്നില്‍ കൂടുതല്‍, പരിസ്ഥിതി ഏജന്‍സിയുടെ കണക്കനുസരിച്ച്. കൃഷി, ഊര്‍ജ്ജം തുടങ്ങിയ മറ്റ് ജല മേഖലകള്‍ക്ക് ഒരു ദിവസം ഒരു ബില്യണ്‍ ലിറ്റര്‍ വെള്ളം കൂടി ആവശ്യമായി വന്നേക്കാം.
