അത് വെറുമൊരു തമാശ! പെണ്‍കുട്ടിയെ സ്യൂട്ട്‌കേസിലാക്കി ആണ്‍സുഹൃത്ത് ഹോസ്റ്റലില്‍ എത്തിച്ച സംഭവത്തില്‍ വിശദീകരണവുമായി സര്‍വകലാശാല; കൂട്ടത്തിലുള്ള ഒരാളെ സ്യൂട്ട്‌കേസിലാക്കിയത് പെണ്‍കുട്ടികള്‍ തന്നെയെന്ന് വിശദീകരണം

അത് വെറുമൊരു തമാശ!

Update: 2025-04-13 11:54 GMT
അത് വെറുമൊരു തമാശ! പെണ്‍കുട്ടിയെ സ്യൂട്ട്‌കേസിലാക്കി ആണ്‍സുഹൃത്ത് ഹോസ്റ്റലില്‍ എത്തിച്ച സംഭവത്തില്‍ വിശദീകരണവുമായി സര്‍വകലാശാല; കൂട്ടത്തിലുള്ള ഒരാളെ സ്യൂട്ട്‌കേസിലാക്കിയത് പെണ്‍കുട്ടികള്‍ തന്നെയെന്ന് വിശദീകരണം
  • whatsapp icon

ഗുരുഗ്രാം: പെണ്‍കുട്ടിയെ സ്യൂട്‌കേസിലാക്കി ആണ്‍സുഹൃത്ത് ഹോസ്റ്റലില്‍ എത്തിച്ചുവെന്ന സംഭവത്തില്‍ വിശദീകരണവുമായി ഹരിയാനയിലെ ഒ.പി. ജിന്‍ഡാല്‍ സര്‍വകലാശാല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പ്രചരിച്ചതോടയാണ് സര്‍വകലാശാല വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്. സംഭവം നടന്നത് പെണ്‍കുട്ടികളുടെ സര്‍വകലാശാലയിലാണെന്നാണ് വിശദീകരണ കുറിപ്പിലുള്ളത്. സംഭവിച്ചത് പെണ്‍കുട്ടികളുടെ അതിരുകടന്ന തമാശയാണെന്നും അവര്‍ വിശദീകരിക്കുന്നു.

എന്നാല്‍ പെണ്‍കുട്ടികളുടെ അതിരു കടന്ന തമാശയില്‍ നടപടിയുണ്ടാകുമെന്നും സര്‍വകലാശാല അധികൃതര്‍ സൂചന നല്‍കി. ശനിയാഴ്ച രാവിലെയാണ് വിഡിയോ പുറത്തുവന്നത്. പെണ്‍കുട്ടിയെ ബോയ്‌സ് ഹോസ്റ്റലില്‍ എത്തിക്കാനുള്ള ആണ്‍സുഹൃത്തിന്റെ ശ്രമം പാതി വഴിയില്‍ പാളിയെന്ന രീതിയിലായിരുന്നു വിഡിയോ പ്രചരിച്ചത്.

സ്യൂട്‌കേസില്‍ നിന്ന് ഒരു പെണ്‍കുട്ടി ഇറങ്ങിവരുന്നതും ചുറ്റും സുരക്ഷ ഉദ്യോഗസ്ഥര്‍ കൂടി നില്‍ക്കുന്നതുമാണ് വിഡിയോയിലുള്ളത്. ബോയ്‌സ് ഹോസ്റ്റലിലെ മറ്റൊരു വിദ്യാര്‍ഥിയാണ് വിഡിയോ പകര്‍ത്തിയതെന്നും റിപ്പോര്‍ട്ട് വന്നു. ഇത് പെണ്‍കുട്ടികള്‍ തന്നെ തമാശക്ക് ഒപ്പിച്ച പണിയാണെന്നാണ് സര്‍വകലാശാല കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അഞ്ജു മോഹന്‍ പറയുന്നത്.

കൂട്ടത്തിലുള്ള ഒരാളെ തന്നെയാണ് പെണ്‍കുട്ടികള്‍ സ്യൂട്‌കേസിലാക്കിയത്. സംശയാസ്പദ രീതിയില്‍ പെട്ടി കണ്ട സുരക്ഷ ഉദ്യോഗസ്ഥര്‍ തുറന്നു നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്യൂട്ട്കേയ്സിനുള്ളിലാക്കിയ പെണ്‍കുട്ടിയെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍റൂമില്‍ എത്തിക്കാനായിരുന്നു ശ്രമം. പെണ്‍കുട്ടിയെ സ്യൂട്കേസിലാക്കി ഉരുട്ടിക്കൊണ്ട് വരുകയായിരുന്ു. എന്നാല്‍ ബമ്പില്‍തട്ടിയതോടെ ഉള്ളിലിരുന്ന പെണ്‍കുട്ടിയുടെ ശബ്ദം പുറത്തുവന്നു. ഇതുശ്രദ്ധയില്‍പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് വിദ്യാര്‍ത്ഥികളുടെ സാഹസം പൊളിഞ്ഞത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ തറയില്‍ വെച്ചിരിക്കുന്ന സ്യൂട്ട്‌കെയ്‌സ് തുറക്കുന്നതും ഇതിനുള്ളില്‍ ചുരുണ്ടുകൂടിയിരുന്ന പെണ്‍കുട്ടി പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഹോസ്റ്റലിലുള്ള വിദ്യാര്‍ത്ഥിയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.

Tags:    

Similar News