രാത്രിയില്‍ ബ്രാ ധരിക്കുന്നതില്‍ കുഴപ്പമുണ്ടോ? പാഡ് വച്ച ബ്രാ കുഴപ്പങ്ങള്‍ ഉണ്ടാക്കുമോ? ഇംപ്ലാന്റ് വഴിയല്ലാതെ സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാനാവുമോ? പെര്‍ഫ്യൂംസ് ഉപയോഗിച്ചാല്‍ സ്തനാര്‍ബുദം വരുമോ? സ്തനസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ അറിഞ്ഞിരിക്കേണ്ട അത്യാവശ്യ കാര്യങ്ങള്‍
രാത്രിയില്‍ ബ്രാ ധരിക്കുന്നതില്‍ കുഴപ്പമുണ്ടോ?
ലോകത്ത് ഏറ്റവും വ്യാപകമായി കാണപ്പെടുന്ന രോഗമാണ് സ്തനാര്‍ബുദം. എന്നാല്‍ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സ്തനാര്‍ബുദം എങ്ങനെയാണ് ബാധിക്കുന്നത് എന്ന കാര്യത്തിലാണ് ഏറ്റവുമധികം അഭ്യൂഹങ്ങള്‍ ഉള്ളത്. വളളിയോട് കൂടിയ ബ്രാ സ്തനങ്ങള്‍ക്ക് ദോഷകരമാണോ? ഡിയോഡറന്റുകള്‍ ശരിക്കും സ്തനാര്‍ബുദം ഉണ്ടാക്കുമോ? തുടങ്ങി നിരവധി സംശയങ്ങളാണ് പലരും ചോദിക്കുന്നത്.
പലപ്പോഴും പലരും പണ്ട് പറഞ്ഞ കഥകള്‍ പിന്നീട് യാഥാര്‍ത്ഥ്യമെന്ന് കരുതുന്നതാണ് നമ്മള്‍ നേരിട്ടിരുന്ന പ്രശ്നം. എല്ലാ സംശയങ്ങള്‍ക്കും ഇപ്പോള്‍ മറുപടിയുമായി എത്തുകയാണ് ഡോ. ജോര്‍ജിന വില്യംസ്. മോണ്‍ട്രോസ് ലണ്ടന്റെ സഹസ്ഥാപകയും കണ്‍സള്‍ട്ടന്റും പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജനുമാണ് ഇവര്‍. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് സ്തനങ്ങളുടെ ആരോഗ്യത്തിനും അത്യാവശ്യമാണെന്നതാണ് ഏറ്റവും നിലനില്‍ക്കുന്ന ഒരു മിഥ്യാധാരണ.
രാത്രിയില്‍ ബ്രാ ധരിക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം; വ്യക്തിപരമായ സുഖസൗകര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനം എടുക്കേണ്ടത്. സ്തനങ്ങള്‍ തൂങ്ങുന്നത് വാര്‍ദ്ധക്യത്തിന്റെ സ്വാഭാവിക ഭാഗമാണ്. ഗുരുത്വാകര്‍ഷണബലം, ചര്‍മ്മത്തിന്റെ ഇലാസ്തികതയിലെ മാറ്റങ്ങള്‍, കാലക്രമേണ ചര്‍മ്മത്തിലുണ്ടാകുന്ന പൊതുവായ തേയ്മാനം എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് ജീവിതത്തിന്റെ പൂര്‍ണ്ണമായും സാധാരണവും സ്വാഭാവികവുമായ ഒരു ഭാഗമാണെന്ന് തന്നെ നമ്മള്‍ ഓര്‍മ്മിക്കണം എന്നാണ് ഡോ.ജോര്‍ജ്ജിന പറയുന്നത്.
വയറുകളുമായി ഘടിപ്പിച്ച ബ്രാകള്‍ വളരെക്കാലമായി വിവാദ വിഷയമാണ്. പലരും അവ ദോഷം വരുത്തുമെന്നാണ് ഭയപ്പെടുന്നത്. എന്നാല്‍ ഡോ. വില്യംസിന്റെ അഭിപ്രായത്തില്‍ ഇത്തരം ബ്രാകള്‍ ദോഷകരമാണെന്ന് സൂചിപ്പിക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്നാണ്. ഡിയോഡറന്റുകള്‍ സ്തനാര്‍ബുദത്തിന് കാരണമാകുമെന്നതാണ് മറ്റൊരു തെറ്റിദ്ധാരണ.
എന്നാല്‍ ഇതിന് വിശ്വസനീയമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നാണ് ഡോ. വില്യംസ് പറയുന്നത്. പലര്‍ക്കുമുള്ള മറ്റൊരു സംശയം ഇംപ്ലാന്റുകള്‍ ഉപയോഗിച്ച് മാത്രമേ നിങ്ങള്‍ക്ക് സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ കഴിയൂകയുളളൂ എന്നതാണ്. 'സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച രീതി ബ്രെസ്റ്റ് ഇംപ്ലാന്റുകള്‍ തന്നെയാണ്' എന്ന് ഡോ. വില്യംസ് പറയുന്നു.
സ്തനങ്ങളുടെ വലിപ്പവും ആകൃതിയും നിര്‍ണ്ണയിക്കുന്നതില്‍ ജനിതകശാസ്ത്രത്തിന് ഗണ്യമായ പങ്കുണ്ട.് എന്നാലും ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഗര്‍ഭധാരണം, മുലയൂട്ടല്‍, പ്രായം എന്നിവയേും നമ്മള്‍ കണക്കിലെടുക്കണം. സ്തനാര്‍ബുദം തടയുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം എല്ലാ മാസവും നിങ്ങളുടെ സ്തനങ്ങള്‍ പരിശോധിക്കുക എന്നതാണ്.
സ്തനങ്ങളിലോ കക്ഷങ്ങളിലോ മുഴകളോ മറ്റോ കാണുകയാണെങ്കില്‍ അടിയിന്തരമായി ഡോക്ടറെ കണ്ട് ഉപദേശം തേടണം. സ്തനാര്‍ബുദമുള്ള സ്ത്രീകളില്‍ നാല്‍പ്പത് ശതമാനം പേര്‍ സ്വയം പരിശോധനയിലൂടെയാണ് അത് കണ്ടെത്തുന്നത്. ഇത്തരത്തില്‍ നേരത്തേ തന്നെ, രോഗത്തെ അതിജീവിക്കാനുള്ള സാധ്യതയും കൂടുതലാണെന്ന്് ഡോ.ജോര്‍ജ്ജീന ചൂണ്ടിക്കാട്ടുന്നു.
അത് പോലെ സ്തനാര്‍ബുദം ബാധിച്ച സ്തനങ്ങള്‍ നീക്കം ചെയ്തതിന് ശേഷം വീണ്ടും പുനര്‍മിര്‍മ്മിക്കുന്നത് ക്യാന്‍സര്‍ വീണ്ടും ബാധിക്കാന്‍ ഇടയാക്കും എന്ന വിശ്വാസവും തെറ്റാണെന്നാണ് അവരുടെ അഭിപ്രായം. മികച്ച രീതിയില്‍ വ്യായാമം ചെയ്യുന്നതും കൊഴുപ്പ് ഇല്ലാതാക്കാന്‍ ഏറെ സഹായകരമാണെന്നും ഡോ.ജോര്‍ജ്ജീന പറയുന്നു.