കൊവിഡ് ഫലം നെഗറ്റീവ്; എന്നിട്ടും കൊവിഡ് ചികിത്സ നല്‍കി; കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് മരുന്ന് നല്‍കിയതെന്നും ആശുപത്രി വാദം; പ്രോട്ടോക്കോള്‍ ലംഘനം; ആശുപത്രിക്കും ഡോക്ടര്‍ക്കും അഞ്ച് ലക്ഷം നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോകൃത കമ്മീഷന്‍

Update: 2024-12-28 03:09 GMT

മലപ്പുറം: നെഗറ്റീവായിട്ടും കൊവിഡ് ചികിത്സ നല്‍കിയ ആശുപത്രിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഡോക്ടര്‍ക്കും ആശുപത്രിക്കും ജില്ലാ ഉപഭോകൃത കമ്മിഷന്റെയാണ് വിധി. എറണാകുളും സ്വകാര്യ ആശുപത്രിക്ക് എതിരെ നല്‍കിയ പരാതിയിലാണ് വിധി പ്രഖ്യാപനം. ഊര്‍ങ്ങാട്ടിരിയിലെ കക്കാടംപൊയില്‍ മാടമ്പിള്ളിക്കുന്നേല്‍ സോജി റനിയാണ് ഡോക്ടര്‍ക്കും ആശുപത്രിക്കുമൊതിരെ പരാതി നല്‍കിയത്.

കൊവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രോട്ടോക്കോളിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച പ്രോട്ടോകോളിന്റെയും ലംഘനമാണ് ആശുപത്രിയില്‍ നടന്നത്. ഈ സാഹചര്യത്തിലാണ് പരാതിക്കാരിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 25,000 രൂപയും നല്‍കുന്നതിന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായി

2021 മെയ് 16നാണ് സംഭവം. ചില ആരോഗ്യപ്രശ്‌നങ്ങളുമായി ഭര്‍ത്താവിനൊപ്പമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഉടന്‍ തന്നെ കൊവിഡ് ടെസ്റ്റ് എടുത്തു. എന്നാല്‍ ഫലം ഇന്‍ഡിറ്റര്‍മിനേറ്റഡ് എന്നായിരുന്നു. കൊവിഡ് ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ കഴിയാത്ത അവസ്ഥ. പിന്നീട് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തി. ഇതില്‍ ഫലം നെഗറ്റീവ് എന്ന് അറിഞ്ഞിട്ടും ആശുപത്രിക്കാര്‍ പരാതിക്കാരിയെ അറിയിച്ചില്ല.

അതിതീവ്രപരിചരണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മൂന്നാം ദിവസം ഭര്‍ത്താവിനെക്കാണാന്‍ അവസരം ഉണ്ടായപ്പോഴാണ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് പരാതിക്കാരി അറിയുന്നത്. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാര്‍ജ് വാങ്ങി മടങ്ങി. രണ്ടാഴ്ചയ്ക്കുശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. പരിശോധനയില്‍ കിഡ്‌നി സംബന്ധമായ അസുഖമാണെന്നും അതിന്റെ ലക്ഷണമാണ് ഡോക്ടര്‍ കോവിഡ് ലക്ഷണമായി കണക്കാക്കിയതെന്നുമായിരുന്നു പരാതിക്കാരിയുടെ വാദം.

കോവിഡ് രോഗലക്ഷണങ്ങള്‍ പരാതിക്കാരിക്ക് ഉണ്ടായിരുന്നുവെന്നും മരുന്നുകള്‍ നല്‍കിയത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണെന്നും കോവിഡ് പരിശോധനാഫലം സംശയകരമാണെങ്കില്‍ നിശ്ചിത ഇടവേളയ്ക്കുശേഷം ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് ആവര്‍ത്തിക്കണമെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും ഡോക്ടറും ആശുപത്രിയും കമ്മിഷനെ ബോധിപ്പിച്ചു.

എന്നാല്‍ നടത്തിയ പരിശോധനകളില്‍ ഒന്നും പരാതികാരിക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചില്ലെന്നും മാരകമായ കോവിഡ് രോഗാവസ്ഥയിലുള്ള ഒരാള്‍ക്കുമാത്രം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ള മരുന്ന് പരാതിക്കാരിക്ക് നല്‍കിയതിന് യാതൊരു നീതീകരണവുമില്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. ല്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ വിധിച്ചത്.

Tags:    

Similar News