ദാവീദ് തോല്‍പ്പിച്ച ഗോലിയാത്തിന് യഥാര്‍ത്ഥത്തില്‍ എത്ര പൊക്കമുണ്ടായിരുന്നു? ആറുമുതല്‍ ഒമ്പതടി വരെയെന്ന് പറയുന്നത് സത്യമാണോ? 2700 വര്‍ഷം പഴക്കമുള്ള പുതിയ കണ്ടെത്തലിലൂടെ ഗോലിയാത്ത് വീണ്ടും ചര്‍ച്ചകളില്‍

ദാവീദ് തോല്‍പ്പിച്ച ഗോലിയാത്തിന് യഥാര്‍ത്ഥത്തില്‍ എത്ര പൊക്കമുണ്ടായിരുന്നു?

Update: 2025-01-27 08:40 GMT

ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ എക്കാലത്തും നമ്മെ ആകര്‍ഷിച്ചിട്ടുള്ള ഒന്നാണ്. ഇപ്പോള്‍ വീണ്ടും ദാവീദും ഗോലിയാത്തും ചര്‍ച്ചകളില്‍ സജീവമാകുകയാണ്. അസാമാന്യ വലുപ്പമുള്ള വ്യക്തികളെ ഇന്നും ഗോലിയാത്ത് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. അസാമാന്യമായ രൂപമുള്ള ഗോലിയാത്ത് ഭാവി രാജാവായ ഗോലിയാത്തുമായി നടത്തിയ ഏറ്റുമുട്ടല്‍ ഇന്നും കൗതുകം പകരുന്ന ഒരു കഥയാണ്.

ഗോലിയാത്തിന് ആറ് മുതല്‍ ഒമ്പതടി വരെ പൊക്കം ഉണ്ടായിരുന്നു എന്ന് പറയുന്നത് സത്യമാണോ. 2700 വര്‍ഷം പഴക്കമുള്ള പുതിയ കണ്ടെത്തലിലൂടെ ഗോലിയാത്ത് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് ഗോലിയാത്ത് അസാമാന്യമായ രൂപമുണ്ടായിരുന്ന ഒരു വ്യക്തി തന്നെയായിരുന്നു എന്നാണ്. അക്കാലത്ത് ജീവിച്ചിരുന്ന പലരുടേയും ശരീരാവശിഷ്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത് അക്കാലത്ത് ജീവിച്ചിരുന്ന പലരും ഇത്തരത്തില്‍ അസാമാന്യമായ ശരീരം

ഉള്ളവര്‍ ആയിരുന്നു എന്നാണ്.

ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ കഥാപാത്രം അസമാന്യനായ ഒരു പോരാളിയാണ്. ആറടിയിലധികം പൊക്കമുള്ള ഇയാള്‍

പടച്ചട്ടയണിഞ്ഞാണ്് കാണപ്പെട്ടിരുന്നത്. അക്കാലത്ത് ഒരാളിന്റ പൊക്കം ക്യബിറ്റ്സ് എന്ന അളവ് സമ്പ്രദായം ഉപയോഗിച്ചാണ് കണക്കാക്കിയിരുന്നതെന്നാണ് പറയപ്പെടുന്നത്. ഈ കണക്കനുസരിച്ച് ഗോലിയാത്തിന് ഏഴടി അഞ്ച ്ഇഞ്ച് പൊക്കം ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഗോലിയാത്തിന്റെത് എന്ന് പറയപ്പെടുന്ന ഒരു അവശിഷ്ടവും ലഭിച്ചില്ലെങ്കിലും അദ്ദേഹം ജീവിച്ചിരുന്നതായി പറയപ്പെടുന്ന നഗരമായ ഗാത്ത് ഇപ്പോഴും നിലവിലുണ്ട്.

ഇപ്പോള്‍ ഈ നഗരത്തിന്റെ പേര് ടെല്‍-എസ്.സഫി എന്നാണ്. നഗരത്തില്‍ ഇപ്പോഴും പുരാവസ്തുക്കള്‍ കണ്ടെത്തുന്നതിനായി പര്യവേഷണങ്ങള്‍ നടക്കുകയാണ്. അന്നത്തെ കാലത്ത് അളക്കുന്നതിനായി ഉപയോഗിച്ചിരുന്ന കണക്കായ ഒരു ക്യുബിറ്റ് എന്നത് ഇന്നത്തെ 54 സെന്റീമീറ്ററാണ്. എന്നാല്‍ ഗോലിയാത്തിന്റെ ഉയരം സംബന്ധിച്ച ഒരു തെളിവും ഇനിയും കണ്ടെത്തിയില്ല. എന്നാല്‍ ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പലരുടേയും ജീനുകളുടെ പ്രത്യേകത കൊണ്ട് അസാമാന്യ പൊക്കം ഉണ്ടായതായും ചില ഗവേഷകര്‍ പറയുന്നു.

Tags:    

Similar News