'എന്റെ ജീവന്‍ അപകടത്തിലാണ്, തല എടുക്കും എന്നാണ് ഭീഷണി; ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്'; ഫേസ്ബുക്ക് കുറിപ്പില്‍ വധഭീഷണി വെളിപ്പെടുത്തി ഡോ. ആരിഫ് ഹുസൈന്‍; ഭീഷണി സന്ദേശത്തിന് പിന്നില്‍ പിന്നില്‍ 'ഷിയ ഇസ്ലാമിക് വാരിയേഴ്‌സ്; കേരളത്തില്‍ എത്തിയെന്ന് സന്ദേശം

'എന്റെ ജീവന്‍ അപകടത്തിലാണ്, തല എടുക്കും എന്നാണ് ഭീഷണി

Update: 2026-03-03 11:34 GMT

കോഴിക്കോട്: പ്രമുഖ യുക്തിവാദിയും വിമര്‍ശകനുമായി ഡോ. ആരിഫ് ഹുസൈന് വധഭീഷണി. തനിക്ക് വധഭീഷണി വന്ന വിവരം ആരിഫ് തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. 'എന്റെ ജീവന്‍ അപകടത്തിലാണ്, തല എടുക്കും എന്നാണ് ഭീഷണി; ഭീഷണി ഇമെയില്‍ വഴിയാണ് ലഭിച്ചത്'- ആരിഫ് ഫേസ്ബുക്കില്‍ കുറിച്ചു. ഇമെയില്‍ വഴി ഭീഷണി സന്ദേശം എത്തിയെന്നാണ് ആരിഫ് ഹുസൈന്‍ വെളിപ്പെടുത്തിയത്.

'ഷിയ ഇസ്ലാമിക് വാരിയേഴ്‌സ് ഓഫ് ഇന്ത്യ' എന്ന സംഘടനയുടെ പേരിലാണ് ഡോക്ടറുടെ ഇമെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്. കേരളാ പോലീസിനെയും ദേശീയ അന്വേഷണ ഏജന്‍സിയെയും ടാഗ് ചെയ്താണ് ആരിഫ് ഹുസൈന്റെ പോസ്റ്റ്. കൊല്ലപ്പെട്ട ആയത്തുള്ള അലി ഹൊസൈനി ഖമേനിയെ അധിക്ഷേപിച്ചു എന്ന് ആരോപിച്ചാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്. ഷരിയ നിയമപ്രകാരം വധശിക്ഷ നടപ്പാക്കുമെന്നാണ് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നത്.

സൈബര്‍ ടീം വഴി ഡോക്ടറുടെ കേരളത്തിലെ കൃത്യമായ അഡ്രസ് കണ്ടെത്തിയതായി സന്ദേശത്തില്‍ അവകാശപ്പെടുന്നത്. ക്വട്ടേഷന്‍ നടപ്പിലാക്കാന്‍ ആളുകള്‍ എത്തിയെന്നുമാണ് ഭീഷണി. ലക്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വധശിക്ഷ നടപ്പാക്കാനായി ഇതിനോടകം കേരളത്തില്‍ എത്തിക്കഴിഞ്ഞുവെന്നാണ് അവകാശപ്പെടുന്നത്.

അതിക്രൂരമായ രീതിയില്‍ പീഡിപ്പിച്ച് തലയറുത്ത് കൊല്ലുമെന്നും, മുറിച്ചെടുത്ത തല പൊതുജനങ്ങള്‍ക്ക് തുപ്പാനായി പരസ്യമായി പ്രദര്‍ശിപ്പിക്കുമെന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഇമെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. ഹുസൈന്‍ അലി എന്ന പേരിലുള്ള ഇമെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്.

അടുത്തിടെ ചാനല്‍ ചര്‍ച്ചകളിലൂടെ അടക്കം ആരിഫ് ഹുസൈന്‍ ഇറാനിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഖമേനിയുടെ നേതൃത്വത്തില്‍ ഇറാനില്‍ നടന്ന മോശമായ കാര്യങ്ങളെ കുറിച്ചു ആരിഫ് സുഹൈന്‍ വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ വധഭീഷണിയും എത്തിയിരിക്കുന്നത്.


Full View


Tags:    

Similar News