ആത്മീയത കേന്ദ്രീകരിച്ച് വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ചു; അറിയപ്പെട്ടത് 'ഗോഡ്‌സ് ഇന്‍ഫ്‌ലുവന്‍സര്‍' എന്ന പേരില്‍; 15ാം വയസില്‍ മരണപ്പെട്ട കാര്‍ലോ അക്യുറ്റിസിനെ കത്തോലിക്കാ സഭ അടുത്ത വര്‍ഷം വിശുദ്ധനാക്കും; തിരുശേഷിപ്പ് ദര്‍ശിക്കാന്‍ പള്ളിയില്‍ ആയിരങ്ങള്‍

15ാം വയസില്‍ മരണപ്പെട്ട കാര്‍ലോ അക്യുറ്റിസിനെ കത്തോലിക്കാ സഭ അടുത്ത വര്‍ഷം വിശുദ്ധനാക്കും

Update: 2024-09-24 02:12 GMT

ലണ്ടന്‍: കത്തോലിക്ക വിശ്വാസത്തെ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച കൗമാരക്കാരന്‍. ആത്മീയത കേന്ദ്രീകരിച്ച് വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച കാര്‍ലോ അക്യുറ്റിസ് ഇന്ന 15 കാരന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അത്ഭുത പ്രവര്‍ത്തികളുടെ ഒരു ഡാറ്റാബേസും നിര്‍മ്മിച്ചിരുന്നു. ഭവനരഹിതരെ സഹായിക്കുവാനും, സമൂഹമധ്യത്തില്‍ അവഹേളിക്കപ്പെടുന്നവരെ കൂടെ പിടിച്ചു നിര്‍ത്താനും ഈ ചെറുപ്രായത്തിനിടയി കാര്‍ലോ അക്വിറ്റിസ് ശ്രദ്ധിച്ചിരുന്നു.

ഈ പുണ്യ പ്രവര്‍ത്തികള്‍ പരിഗണിച്ച് 2024 ല്‍ ജൂലായ് മാസത്തില്‍ കാര്‍ലോ അക്വിറ്റിസിനെ പോപ്പ് ഫ്രാന്‍സിസ് വിശുദ്ധനായി പ്രഖ്യാപിക്കുമ്പോള്‍, മില്ലേനിയല്‍സ് എന്നറിയപ്പെടുന്ന, 1990 കളില്‍ ജനിച്ച തലമുറയില്‍ നിന്നുള്ള ആദ്യ വിശുദ്ധനാവുകയായിരുന്നു അക്വിറ്റിസ്. 'ഗോഡ്‌സ് ഇന്‍ഫ്‌ലുവന്‍സര്‍' (ദൈവത്തില്‍ സ്വാധീനമുള്ളവന്‍) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പതിനഞ്ചുകാരന്‍ അടുത്തവര്‍ഷമാണ് വിശുദ്ധനായി വാഴ്ത്തപ്പെടുക.

ലണ്ടനില്‍ ജനിച്ച ഈ ഇറ്റാലിയന്‍ വംശജന്‍ 2006 ല്‍ തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു മരണമടഞ്ഞത്. ഇപ്പോഴിതാ കാര്‍ലോ അക്വിറ്റിസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മാഞ്ചസ്റ്റര്‍, വിധുന്‍ഷായിലെ സെയിന്റ് ആന്റണീസ് പള്ളിയിലേക്ക് ആയിരങ്ങളാണ് ഓരോ ദിവസവും ഒഴുകിയെത്തുന്നത്. കാര്‍ലോയുടെ ഹൃദയത്തിന്റെ അവശിഷ്ടമാണ് അലങ്കരിച്ച ഒരു പേടകത്തിനകത്താക്കി ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ പൊതുജനങ്ങളോട് മേജര്‍ ടിക്കറ്റിംഗ് വെബ്‌സൈറ്റ് ആയ ടിക്കറ്റ് മാസ്റ്റര്‍ വഴി ടൈം സ്ലോട്ട് ബുക്ക് ചെയ്തിട്ട് അതനുസരിച്ച് സന്ദര്‍ശനത്തിനെത്താനാണ് പള്ളി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുവ ദമ്പതിമാരും കുടുംബങ്ങളുമാണ് ഇവിടെ കൂടുതലായി എത്തുന്നത്. അംഗപരിമിതനായ ഒരു കുട്ടിയുള്ള ദമ്പതികള്‍ പറഞ്ഞത്, കാര്‍ലോ ക്യൂട്ടിസിന്റെ ഇത്തരത്തിലുള്ള വരോടുള്ള കാരുണ്യം തങ്ങളെ സ്പര്‍ശിച്ചു എന്നാണ്.

ഇറ്റാലിയന്‍ വംശജയായ, ചെസ്റ്ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ജോവാന മൊറെറ്റൊ പറഞ്ഞത്, തന്റെ സഹപ്രവര്‍ത്തകരായ യുവാക്കളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെടാനാണ് താന്‍ വന്നത് എന്നാണ്. തങ്ങള്‍ ജീവിച്ചിരുന്ന കാലത്ത്, തങ്ങള്‍ക്കൊപ്പം ഒരുപുണ്യാളന്‍ ജീവിച്ചിരുന്നു എന്ന അറിവ് തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണെന്ന് മറ്റൊരു സന്ദര്‍ശകന്‍ പറയുന്നു. ഭൂമിയിലെ തന്റെ ഹ്രസ്വകാലത്തെ സാന്നിദ്ധ്യം ദൈവത്തിന്റെ സ്നേഹം പ്രചരിപ്പിക്കാനാണ് കാര്‍ലോ ഉപയോഗിച്ചതെന്നാണ് ബഷ്രൂസ്ബറി ബിഷപ്പ് റവറന്റ് മാര്‍ക്ക് ഡേവിസ് പറയുന്നത്.

വേഷം കൊണ്ടോ, പെരുമാറ്റം കൊണ്ടോ, സ്വഭാവം കൊണ്ടൊ സമകാലീനരില്‍ നിന്നും ഒട്ടും വ്യത്യസ്തത പ്രകടിപ്പിക്കാത്ത കാര്‍ലോ പക്ഷെ, ദൈവസ്നേഹത്തിലൂന്നിയ പ്രവര്‍ത്തനം കൊണ്ടാണ് വിശുദ്ധ പദവിയിലേക്ക് ഉയരുന്നത്. 1991 മെയ് 3 ന് ബ്രിട്ടനില്‍ ജനിച്ച കര്‍ലോ അധികം വൈകാതെ മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയിലേക്ക് തിരികെ പോവുകയായിരുന്നു. 2020 ല്‍ ഇറ്റലിയിലെ അസ്സിസിയിലെ സെയിന്റ് ഫ്രാസിസ് ഓഫ് അസ്സിസി ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു കാര്‍ലോ ക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

Tags:    

Similar News