ഹ്യുണ്ടായി ഇലക്ട്രിക് കാര്‍ 20 സെക്കന്‍ഡ് കൊണ്ട് കള്ളന്‍ കൊണ്ടുപോയി; ആര്‍ക്കും അനായാസം മോഷ്ടിക്കാവുന്ന കീയുടെ സുരക്ഷാ വീഴ്ച്ചയില്‍ കാര്‍ നിര്‍മാതാക്കള്‍ക്കെതിരെ നഷ്ടപരിഹാരം തേടി കാറുടമ കോടതിയിലേക്ക്
ഹ്യുണ്ടായി ഇലക്ട്രിക് കാര്‍ 20 സെക്കന്‍ഡ് കൊണ്ട് കള്ളന്‍ കൊണ്ടുപോയി
ലോകത്തെ ഏറ്റവും പ്രമുഖ വാഹനക്കമ്പനികളില്‍ ഒന്നാണ് ഹ്യൂണ്ടായി. എന്നാല്‍ കമ്പനി ഇപ്പോള്‍ വല്ലാത്തൊരു വെട്ടില്‍ വീണിരിക്കുകയാണ്. ഒരു ഹ്യൂണ്ടായി കാറുടമ കമ്പനിക്കെതിരെം നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. കാരണം ഇതാണ് ഇയാള്‍ വാങ്ങിയ കമ്പനിയുടെ ഇലക്ട്രിക്ക് കാര്‍ ഇരുപത്
സെക്കന്‍ഡ് സമയം കൊണ്ട് ഒരു കള്ളന്‍ മോഷ്ടിച്ച്ു കൊണ്ടു പോയി.
ആര്‍ക്കും അനായാസം മോഷ്ടിക്കാവുന്ന കാറിന്റെ സുരക്ഷാ വീഴ്ചക്കെതിരെ ആണ് കാറുടമ കോടതിയെ സമീപിച്ചിരിക്കുന്നത്. കമ്പനിയുടെ ഏറ്റവും ജനപ്രിയ ഇലക്ട്രിക് കാറുകളില്‍ ഒന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ മോഷ്ടിക്കപ്പെടുമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് ഹ്യുണ്ടായിക്കെതിരെ കാറുടമ നിയമനടപടി സ്വീകരിക്കുന്നത്. മറ്റൊരു പ്രധാന കാര്യം ഡിജിറ്റല്‍ സുരക്ഷയില്‍ വിദഗ്ദ്ധനായ ഒരാള്‍ക്കാണ് ഈ അനുഭവം ഉണ്ടായതെന്നാണ്. എലിയട്ട് ഇന്‍ഗ്രാം എന്നാണ് ഇദ്ദേഹത്തിന്റെ പേര്.
തന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയില്‍ ഒരു മുഖംമൂടി ധരിച്ച കള്ളന്‍ തന്റെ ഹ്യുണ്ടായി അയോണിക് 5 കാര്‍ 20 സെക്കന്‍ഡിനുള്ളില്‍ മോഷ്ടിക്കുന്നത് കണ്ട എലിയട്ട് ഞെട്ടിപ്പോയി. കാറിന്റെ ഇലക്ട്രോണിക് കീയ്ക്ക് പകരം ഓണ്‍ലൈനില്‍ ലഭ്യമായ ഏതോ ഉപകരണം കള്ളന്‍ ഉപയോഗിച്ചതായി കരുതപ്പെടുന്നു. വാഹനവുമായി ബന്ധപ്പെട്ട നിരവധി മോഷണങ്ങളില്‍ ഏറ്റവും പുതിയ സംഭവമാണ് ഇത്.
ഇപ്പോള്‍ പല വാഹനഉടമകളും സ്റ്റിയറിംഗ് ലോക്ക് ഉപയോഗിക്കുന്നു. ഇന്‍എലിയട്ടിന്റെ കാര്‍ പിന്നീട് പോലീസ് കണ്ടെടുത്തു, പക്ഷേ അദ്ദേഹം ലീസ് അവസാനിപ്പിക്കുകയും ഹ്യുണ്ടായിയില്‍ നിന്ന് നിന്ന് നഷ്ടപരിഹാരം തേടുകയാണ് ചെയ്തത്. വാഹനത്തിന്റെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളെ അറിയിക്കേണ്ടതായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
കാറിന് യാതൊരു തരത്തിലുമുളള സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നും എലിയട്ട് ആരോപിക്കുന്നു. 12500 പൗണ്ട് മുടക്കിയാല്‍ ഇത്തരം കാറുകള്‍ തുറക്കാന്‍ കഴിയുന്ന സംവിധാനം ഓണ്‍ലൈനില്‍ ലഭ്യമാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇത് ഉപയോഗിച്ച വാഹനം അണ്‍ലോക്ക് ചെയ്യാനും സ്റ്റാര്‍ട്ട്് ചെയ്യാനും കഴിയും.
എന്നാല്‍ ഇതിന് പിന്നില്‍ വന്‍ ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നതായി ഹ്യുണ്ടായ് കമ്പനി അറിയിച്ചു.
പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി. യു.കെയിലെ വാഹന വിപണിക്ക് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതായും കമ്പനി അറിയിച്ചു. നിലവില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരിഗണിക്കുന്ന ക്രൈം ആന്‍ഡ് പോലീസിംഗ് ബില്ലിന് കീഴില്‍, കീലെസ് ഇഗ്നിഷന്‍ ഉള്ള വാഹനങ്ങള്‍ മോഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരോധിക്കുന്നതിനുള്ള ഒരു നിയമം കൊണ്ടുവരികയാണ്.
ഇതനുസരിച്ച് ഇത്തരമൊരു ഉപകരണം കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയാല്‍, അത് നിര്‍മ്മിച്ചതോ ഇറക്കുമതി ചെയ്തതോ വിതരണം ചെയ്തതോ ആയ ഏതൊരാള്‍ക്കും അഞ്ച് വര്‍ഷത്തെ തടവും വന്‍തുക പിഴയും നല്‍കേണ്ടി വരും.