ഇതാ ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം! അതിസമ്പന്നരായ വ്യക്തികള്‍ അവരുടെ അമൂല്യമായ സമ്പാദ്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം ലണ്ടനില്‍; ഐ.ബി.വി ഇന്റര്‍നാഷണല്‍ വോള്‍ട്ട്സ് അതിസുരക്ഷയുടെ പര്യായമാകുമ്പോള്‍..

ഇതാ ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം!

Update: 2025-04-04 11:25 GMT

ലണ്ടന്‍: ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, അതിശക്തമായ സ്റ്റീല്‍ വാതിലുകള്‍, ബയോമെട്രിക് ഫിംഗര്‍പ്രിന്റുകള്‍, ഐറിസ് സ്‌കാനുകള്‍ ഇതെല്ലാം ഒരു ചാരക്കേസ് ഇതിവൃത്തമായിട്ടുള്ള നോവലില്‍ നിന്ന് ഇറങ്ങി വന്നതാണെന്ന് നമുക്ക് തോന്നാം. എന്നാല്‍ ഇവിടെയാണ് ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികള്‍ അവരുടെ അമൂല്യമായ സമ്പാദ്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലം. ഇതാണ് ലോകത്തിലെ ഏറ്റവും എക്സ്‌ക്ലൂസീവ് സ്വകാര്യ നിലവറ എന്ന് വിളിക്കപ്പെടുന്ന ലണ്ടനിലെ ഐ.ബി.വി ഇന്റര്‍നാഷണല്‍ വോള്‍ട്ട്സ്.

തങ്ങള്‍ അങ്ങേയറ്റം സുരക്ഷിതമായ ഒരു സേവനമാണ് വാഗ്ദാനം ചെയ്യുന്നതെന്നാണ് മാനേജിംഗ് ഡയറക്ടര്‍ ഷോണ്‍ ഹോയ് പ

അവകാശപ്പെടുന്നത്. 2017 ല്‍ ഈ പ്രസ്ഥാനം തുടങ്ങിയത് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ശതകോടീശ്വരനായ അശോക് സെവ് നൈരന്‍ എന്ന വ്യക്തിയാണ്. നേരത്തേ ബര്‍ക്ളേസ് ബാങ്കിന്റ ശാഖ സ്ഥിതി ചെയ്തിരുന്ന കെട്ടിടമാണ് ഇവര്‍ ഏറ്റെടുത്തത്. പഴയ കെട്ടിടം മുഴുവന്‍ പൊളിച്ചുമാറ്റിയിട്ടാണ് ഇതിന്റെ പുനര്‍നിര്‍മ്മാണം നടത്തിയത്. ഭിത്തികള്‍ പൂര്‍ണ്ണമായും സുരക്ഷിതമല്ലായിരുന്നു എന്ന് കണ്ടെത്തിയതിന്റ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തത്.

2015 ല്‍ ബ്രിട്ടനിലെ ഹാറ്റന്‍ ഗാര്‍ഡനില്‍ നടന്ന ഒരു കവര്‍ച്ചയാണ് അവരെ ഇത്രയും സുരക്ഷിതമായ രീതിയില്‍ കെട്ടിടത്തെ മാറ്റിപ്പണിയാന്‍ പ്രേരിപ്പിച്ചത്. ഈസ്ററര്‍ അവധിക്കാലത്താണ് സംഭവം നടന്നത്. മോഷ്ടാക്കള്‍ ഒരു ലിഫ്റ്റ് ഷാഫ്റ്റ് വഴി കെട്ടിടതത്തിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് പവര്‍ ഡ്രില്‍ ഉപയോഗിച്ച് 50 സെന്റീമീറ്റര്‍ കട്ടിയുള്ള നിലവറയുടെ ചുവരുകള്‍ തുരന്ന് 14 മില്യണ്‍ പൗണ്ട് വിലമതിക്കുന്ന രത്നങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവരുകയായിരുന്നു. ഇതില്‍ 9.5 മില്യണ്‍ പൗണ്ട് ഇപ്പോഴും കണ്ടെടുത്തിട്ടില്ല. അങ്ങനെ സ്റ്റീല്‍ കൊണ്ട് ഉറപ്പിച്ച ചുവരുകളും, മേല്‍ക്കൂരകളും സ്ഥാപിച്ചു.

ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഡ്രില്ലിംഗിനെ ചെറുക്കാനും ഉള്ളിലെ നിധികള്‍ പൂര്‍ണ്ണമായും സംരക്ഷിക്കാനും ഇതിന് കഴിയും. മുറിക്കുളളിലേക്ക് വായു കടക്കാനുള്ള സംവിധാനം വരെ മാറ്റിവെച്ചാണ് മുറികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ, സുരക്ഷാ നിലവാരം നമുക്ക് മനസിലാക്കാന്‍ കഴിയും. നിലവറകളിലേക്ക് പ്രവേശിക്കുന്നതിന് ആളുകളെ ഐറിസ് സ്‌കാന്‍, ബയോ-മെട്രിക് ഫിംഗര്‍പ്രിന്റ് പരിശോധന എന്നിവയുള്‍പ്പെടെ നിരവധി ബയോമെട്രിക് പരിശോധനകള്‍ക്ക് വിധേയമാക്കും.

അതിശക്തമായ വാതിലുകളിലൂടെ കടന്നുപോകുന്ന സന്ദര്‍ശകരെ തുടര്‍ന്ന് ഒരു ഗുഹാമുഖ നിലവറ സ്ഥലത്തേക്ക് എത്തിക്കുന്നു. നിലവറയുടെ വാതില്‍ എന്നത് മൂന്ന് ടണ്‍ ഭാരുള്ള ഒരു സ്ലാബാണ്. 1940 കളില്‍ ഇവിടെ ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് ഇത് നിര്‍മ്മിച്ചത്. എ.കെ. 47 തോക്കില്‍ നിന്ന് വരുന്ന വെടിയുണ്ടയെ പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് കണ്‍ട്രോള്‍ റൂമില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസുകള്‍. യു.കെയിലേത് കൂടാതെ ആഫ്രിക്കയില്‍ രണ്ടും ദുബായില്‍ ഒന്നും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു വ്യക്തിഗത ആക്‌സസ് കാര്‍ഡ് നല്‍കിയിട്ടുണ്ട്, കൂടാതെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി അവരുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും.

കൂടാതെ ഉപഭോക്താക്കള്‍ക്ക് ലോകമെമ്പാടുമുള്ള വജ്രങ്ങള്‍ വാങ്ങാനും സ്വര്‍ണ്ണവും അപൂര്‍വ നാണയങ്ങളും ഇവിടെ വാങ്ങാനും കഴിയും. സുരക്ഷ എക്കാലത്തേക്കാളും നിര്‍ണായകമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, ഐബിവി വോള്‍ട്ട്‌സ് അതിസമ്പന്നര്‍ക്ക് ഒരു കോട്ട സൃഷ്ടിച്ചിരിക്കുന്നു, അവിടെ അവരുടെ വജ്രങ്ങള്‍, ക്രിപ്‌റ്റോ വാലറ്റുകള്‍, ശേഖരങ്ങള്‍ എ്ന്നിവ അങ്ങേയറ്റം സുരക്ഷിതമായി സൂക്ഷിക്കാം എന്നാണ് കമ്പനി പറയുന്നത്.

Tags:    

Similar News