ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളില്‍ ഐസിസിയുടെ അറസ്റ്റ് വാറണ്ട് വെല്ലുവിളി; പാശ്ചാത്യ രാജ്യങ്ങള്‍ ചതിക്കുമോ എന്ന് ഭയം; യൂറോപ്പിന്റെ ആകാശം ഒഴിവാക്കി 'വളഞ്ഞ വഴി'യിലൂടെ അമേരിക്കന്‍ യാത്ര; നെതന്യാഹുവിനെയും കൊണ്ട് 'വിങ്സ് ഓഫ് സയണ്‍' വളഞ്ഞുചുറ്റിയത് 600 കിലോമീറ്റര്‍; ഇസ്രായേല്‍ പ്രധാനമന്ത്രിക്കും അറസ്റ്റ് ഭയം!
ഇസ്രായേല്‍ പ്രധാനമന്ത്രിക്കും അറസ്റ്റ് ഭയം!
ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റ് ഭയന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയിലേക്കുള്ള യാത്രയില്‍ യൂറോപ്യന്‍ വ്യോമാതിര്‍ത്തികള്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ സി സി)യാണ് ഗാസയിലെ കുറ്റകൃത്യങ്ങളുടെ പേരില്‍ നേരത്തെ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐ സി സിയുടെ വാറണ്ട് അനുസരിച്ച് നെതന്യാഹു കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് അമേരിക്കയിലേക്കുള്ള യാത്രയില്‍ ഏറെക്കുറെ യുറോപ്യന്‍ പാത നെതന്യാഹു ഒഴിവാക്കിയതെന്നാണ് വ്യക്തമാകുന്നത്. ഐ24 ന്യൂസ് ചാനലിന്റെ നയതന്ത്ര ലേഖകനായ അമിച്ചായ് സ്റ്റീനാണ് നെതന്യാഹു റൂട്ട് മാറ്റിയാണ് സഞ്ചരിച്ചതെന്ന വിവരം പുറത്തുവിട്ടത്. അമിച്ചായ് സ്റ്റാന്‍ വെളിപ്പെടുത്തിയതനുസരിച്ച്, നെതന്യാഹുവിന്റെ വിമാനം ഫ്രഞ്ച് വ്യോമാതിര്‍ത്തി പൂര്‍ണമായും ഒഴിവാക്കിയാണ് പറന്നത്. ഗ്രീസും ഇറ്റലിയും ഒഴികെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ മുകളിലൂടെ വിമാനം കടന്നുപോയില്ലെന്നും ലേഖകന്‍ വിവരിക്കുന്നു.
യുദ്ധക്കുറ്റങ്ങളില്‍ അറസ്റ്റു ചെയ്യുമോ എന്ന് ഭയന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സഞ്ചാരപാത മാറ്റിയതെന്ന് മാധ്യമ റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി പോകവേ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം 'വിങ്‌സ് ഓഫ് സായന്‍' യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുകളിലൂടെയുള്ള പറക്കല്‍ ഒഴിവാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ നെതന്യാഹുവിന്റെ വിമാനത്തിന് 600 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടി വന്നു.
ഗാസയിലെ യുദ്ധകുറ്റങ്ങളുടെ പേരില്‍ 2024 നവംബറിലാണ് നെതന്യാഹുവിന് രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. ഇസ്രയേലിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ടുണ്ട്. തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റു ചെയ്യുമെന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ മുകളിലൂടെ പറന്നാല്‍ ചിലപ്പോള്‍ വിമാനം നിലത്തിറക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു വഴിമാറ്റി പറന്നത്.
സഞ്ചാരപാത മാറ്റിയത് സംബന്ധിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ വ്യോമമേഖലയിലൂടെ പറക്കാന്‍ ഇസ്രയേല്‍ അനുവാദം ചോദിച്ചെന്നും അതു നല്‍കിയെന്നും ഫ്രാന്‍സ് പറഞ്ഞു. എന്നാല്‍, ഈ റൂട്ട് ഇസ്രയേല്‍ ഉപയോഗിച്ചില്ല. യുഎന്നിലെ പൊതു സമ്മേളനത്തില്‍ പങ്കെടുത്തശേഷം നെതന്യാഹു യുഎസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
സാധാരണയായി യൂറോപ്പിലൂടെ പറക്കേണ്ട വിമാനം മെഡിറ്ററേനിയന്‍ കടലിന്റെ ദിശയിലേക്ക് തിരിച്ചുവിട്ടാണ് യാത്രചെയ്തത്. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അറസ്റ്റ് ഒഴിവാക്കാനാണ് ഈ നീക്കമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുന്നതിനും വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനും വേണ്ടിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ നെതന്യാഹു യുഎസിലേക്ക് പുറപ്പെട്ടത്.
നെതന്യാഹുവിന്റെ വിമാനം ഫ്രഞ്ച് വ്യോമാതിര്‍ത്തി പൂര്‍ണമായും ഒഴിവാക്കിയാണ് പറന്നത്. ഗ്രീസും ഇറ്റലിയും ഒഴികെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ മുകളിലൂടെയും വിമാനം കടന്നുപോയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വളഞ്ഞവഴി പറക്കേണ്ടിവന്നതോടെ നെതന്യാഹുവിന് 600 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടിവന്നിട്ടുണ്ടെന്നും ഫ്ളൈറ്റ് ട്രാക്കിങ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ വ്യോമാതിര്‍ത്തികളിലൂടെയാണെങ്കില്‍ ടെല്‍ അവീവില്‍നിന്ന് എളുപ്പത്തില്‍ ന്യൂയോര്‍ക്കിലെത്താമായിരുന്നു.
വിമാനത്തിന്റെ റൂട്ട് മാപ്പ് പങ്കുവെച്ച ലേഖകന്റെ വിവരണമനുസരിച്ച്, ഫ്രഞ്ചും സ്പാനിഷും വ്യോമാതിര്‍ത്തികള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് യാത്ര നടന്നത്. സാധാരണഗതിയില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുകളിലൂടെ പറക്കേണ്ട വിമാനം മെഡിറ്ററേനിയന്‍ കടലിനും ജിബ്രാള്‍ട്ടര്‍ കടലിടുക്കിനും മുകളിലൂടെ മാത്രം പറന്നതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റുകളും സ്ഥിരീകരിക്കുന്നുണ്ട്. ഇസ്രയേലും ഫ്രാന്‍സും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്നതും ഈ 'വളഞ്ഞ വഴി' തെരഞ്ഞെടുക്കാന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചെന്നാണ് വ്യക്തമാകുന്നത്. യൂറോപ്യന്‍ വ്യോമാതിര്‍ത്തികളിലൂടെയാണെങ്കില്‍ ടെല്‍ അവീവില്‍ നിന്ന് എളുപ്പത്തില്‍ ന്യൂയോര്‍ക്കിലെത്താമായിരുന്നു. അതുകൊണ്ടുതന്നെ നെതന്യാഹുവിന്റെ 'വളഞ്ഞ വഴി'യുള്ള യാത്ര വലിയ ചര്‍ച്ചയായിട്ടുണ്ട്.
ഐസിസി അറസ്റ്റ് വാറണ്ട്
2024 നവംബറിലാണ് ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ ഐ സി സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുന്നതിനും വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനും വേണ്ടിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെട്ടത്. യാത്രയ്ക്ക് മുമ്പ് ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളുടെ നേതാക്കളെ കുറ്റപ്പെടുത്തുകയും ചെയ്തു. ഫ്രാന്‍സ്, യു കെ, കാനഡ, ഓസ്‌ട്രേലിയ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ അടുത്തിടെ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിരുന്നു. ഇതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. നിലവില്‍ ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ 159 രാജ്യങ്ങളും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്