'കുഞ്ഞുങ്ങളുടെ കൊലയാളി' എന്ന് വിളിച്ച് ഇസ്രായേലി യുവാവിനെ സലൂണില്‍ നിന്നും പുറത്താക്കി; ഓസ്‌ട്രേലിയയിലെ മെണ്‍ബണില്‍ ജൂത വംശജര്‍ നേരിട്ടത് വലിയ അവഹേളനം; വംശീയ വിവേചനം ആരോപിച്ച് ഇസ്രയേല്‍ പൗരന്‍ നിയമ നടപടിക്ക്
കുഞ്ഞുങ്ങളുടെ കൊലയാളി' എന്ന് വിളിച്ച് ഇസ്രായേലി യുവാവിനെ സലൂണില്‍ നിന്നും പുറത്താക്കി
മെല്‍ബണ്‍; ഓസ്ട്രേലിയയില്‍ ഗാസയുടെ പേരില്‍ ഇസ്രയേല്‍ പൗരന്‍മാര്‍ അവഹേളനം നേരിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഓസ്ട്രേലിയയില്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ കയറിയ തന്റെ മുറിക്കാന്‍ വിസമ്മതിച്ച സലൂണ്‍ ഉടമ ഇറക്കി വിട്ടതായി ഒരാള്‍ വെളിപ്പെടുത്തി. തന്റെ രാജ്യം ഏതാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഉടമ തന്നെ പുറത്താക്കിയതെന്നും കുഞ്ഞുങ്ങളുടെ ഘ്ാതകന്‍ എന്ന് വിളിച്ച് അപമാനിച്ചതായും ഇയാള്‍ പരാതിപ്പെട്ടു. ഓസ്ട്രേലിയയില്‍ താമസിക്കുന്ന നിരവധി ജൂത വംശജര്‍ ഇത്തരത്തിലുള്ള അപമാനം നേരിടുന്നതായും അവര്‍ പരാതിപ്പെടുന്നു.
അപമാനിക്കപ്പെട്ട വ്യക്തിയുടെ പേര് വിവരങ്ങള്‍ ഇനിയും പുറത്തു വിട്ടിട്ടില്ല. തന്റെ ഉച്ചാരണത്തില്‍ നിന്നാണ് സലൂണ്‍ ഉടമക്ക് താന്‍ ഇസ്രയേലുകാരന്‍ ആണെന്ന് മനസിലായതെന്നും തുടര്‍ന്നാണ് തന്റെ നേര്‍ക്ക് മോശം പദപ്രയോഗങ്ങള്‍ നടത്തിയതിന് ശേഷം ഇറക്കി വിട്ടതെന്നുമാണ് ഇയാള്‍ വ്യക്തമാക്കിയത്.. എന്നാല്‍ കടയുടമ ഹമാസ് പ്രചരിപ്പിക്കുന്ന നുണപ്രചാരണമാണ് ഏറ്റുപാടിയത് എന്നാണ് ഇസ്രയേലുകാരന്‍ പറയുന്നത്.
തങ്ങള്‍ എന്തിനാണ് കുഞ്ഞുങ്ങളെ കൊല്ലുന്നതെന്നും ഹമാസ് ഭീകരര്‍ ബന്ദികളെ വിട്ടയ്ക്കട്ടെ അപ്പോള്‍ യുദ്ധം അവസാനിക്കും എന്നും താന്‍ സലൂണിന്റെ ഉടമയോട് പറഞ്ഞു എന്നുമാണ് ഇയാള്‍ വെളിപ്പെടുത്തിയത്. ഗണ്യമായ ജൂത, ഇസ്രായേലി സമൂഹമുള്ള ബെന്റ്ലീയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. താന്‍ നേരത്തേ ഇസ്രയേല്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച കാര്യം കൂടി വെളിപ്പെടുത്തിയതോടെ തന്നോട് സ്ഥലം വിടാന്‍ സലൂണ്‍ ഉടമ ആവശ്യപ്പെടുകയായിരുന്നു എന്നും അപമാനിക്കപ്പെട്ടയാള്‍
വെളിപ്പെടുത്തി.
താന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടോ എന്ന് കടയുടമായ സ്ത്രീ ചോദിച്ചു എന്നും അതെ എന്ന് ഉത്തരം നല്‍കിയതിനെ തുടര്‍ന്നാണ്
അവര്‍ തന്നോട് പുറത്തു പോകാന്‍ പറയുകയായിരുന്നു. താന്‍ ആറ് വര്‍ഷമായി ഓസ്‌ട്രേലിയയില്‍ താമസിക്കുന്നതായും ഇവിടെ പല തവണ ജൂതവിരുദ്ധത കണ്ടിട്ടുണ്ട് എന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഇവിടെ കണ്ടുമുട്ടിയ ഓസ്‌ട്രേലിയക്കാരില്‍ നിന്ന്, അവര്‍ക്ക് തങ്ങളോട് വളരെ ഇഷ്ടമാണെന്ന് തോന്നുന്നതായും ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഒന്നുകില്‍ തീവ്ര ഇടതുപക്ഷക്കാരോ അല്ലെങ്കില്‍ മുസ്ലീം കുടിയേറ്റക്കാരോ ആയിരിക്കാം എന്നാണ് അപമാനിക്കപ്പെട്ട ഇസ്രയേലുകാരന്‍ പറയുന്നത്.
അതേ സമയം സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ആരോപണ വിധേയമായ ജൂനിപ്പര്‍ സലൂണിന് പുറത്ത് ഒരു ഇസ്രായേല്‍ അനുകൂല സംഘം പ്രകടനം നടത്തിയിരുന്നു. അപമാനിക്കപ്പെട്ട വ്യക്തി താന്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. വംശത്തിന്റെയും ദേശീയതയുടെയും അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാണെന്ന് സ്‌കൈ ന്യൂസ് ഓസ്‌ട്രേലിയ അഭിപ്രായപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച കാന്‍ബറ ഒരു ഇസ്രായേലി ജനപ്രതിനിധിയെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കിയതിനെത്തുടര്‍ന്ന് ഇസ്രായേലും ഓസ്‌ട്രേലിയയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് ഇന്നലെ പ്രതിഷേധം ഉയര്‍ന്നത്.