ചെയര്‍പേഴ്സണ്‍ ലഹരി മാഫിയയുടെ ആളെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍; അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ഏരിയ സെക്രട്ടറി എസ്. മനോജ്; അടൂര്‍ നഗരസഭ ചെയര്‍പേഴ്സണിന്റെ വക്കീല്‍ നോട്ടീസിന് പിന്നാലെയുള്ള ഖേദപ്രകടനം പ്രഹസനം; കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും

അടൂര്‍ നഗരസഭയില്‍ കാര്യങ്ങള്‍ സങ്കീര്‍ണം

Update: 2025-03-31 10:20 GMT

അടൂര്‍: സിപിഎം ഏരിയ കമ്മറ്റി അംഗമായ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് ലഹരി മാഫിയയുടെ ആളാണെന്ന് സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും കൗണ്‍സിലറുമായ റോണി റെഞ്ചി പാണംതുണ്ടില്‍ ആരോപണമുന്നയിച്ച സംഭവം കൂടുതല്‍ സങ്കീര്‍ണമാകുന്നു. സിപിഎം ഏരിയ കമ്മറ്റിയുടെ നിര്‍ദേശപ്രകാരം പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാന്‍ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ റോണി ആരോപണം നിഷേധിച്ചു പ്രസ്താവന നല്‍കി. റോണിയുടെ പ്രസ്താവന തളളിക്കൊണ്ട് ഏരിയ സെക്രട്ടറിയും രംഗത്തു വന്നു. ദിവ്യയോട് ഖേദം പ്രകടിപ്പിക്കുന്ന ഒന്നും തന്നെ റോണിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് മാത്രമല്ല, പ്രസ്താവനയിലൂടെ പാര്‍ട്ടിയോടാണ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.

സിപിഎമ്മിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായിട്ടായിരുന്നു ആസൂത്രിതമായി ദിവ്യയ്ക്കെതിരേ റോണി ലഹരി മാഫിയയുടെ ആളെന്ന തരത്തില്‍ വാട്സാപ്പില്‍ ശബ്ദസന്ദേശം അയച്ചത്. ഇതിനെതിരേ കോണ്‍ഗ്രസിനെ ഇറക്കി വിട്ട് സിപിഎം നേതാവ് സമരവും നടത്തിച്ചു. ഇതോടെ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കി. റോണി പാണംതുണ്ടിലിനെതിരേ വക്കീല്‍ നോട്ടീസുമയച്ചു. വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് ആരോപണം പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന ഏരിയ കമ്മറ്റി ഈ വിഷയം ചര്‍ച്ച ചെയ്തു. ഉപരി കമ്മറ്റിയില്‍ നിന്ന് സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.പി. ഉദയഭാനുവും രാജു ഏബ്രഹാമും പങ്കെടുത്തു. റോണി പ്രസ്താവന പിന്‍വലിക്കണമെന്നും അത് പറയാന്‍ ഏരിയ സെക്രട്ടറി പത്രസമ്മേളനം വിളിക്കണമെന്നും ഏരിയ കമ്മറ്റി തീരുമാനമെടുത്തു. അതിന്‍ പ്രകാരം തിങ്കളാഴ്ച രാവിലെ അടൂരില്‍ പത്രസമ്മേളനം വിളിച്ചു. പത്രസമ്മേളനത്തില്‍ പറയേണ്ടത് പഠിപ്പിക്കാന്‍ 

ഏരിയാ സെക്രട്ടറി റോണി, റോണി റെഞ്ചി, മുനിസിപ്പല്‍ കൗണ്‍സിലര്‍, സിപിഎം കൗണ്‍സിലര്‍ റോണി പാണംതുണ്ടില്‍, അടൂര്‍ നഗരസഭ, ലഹരിമാഫിയയുമായി തൃശൂരിലായിരുന്നുവെന്ന് പറയുന്നു.

എന്തായാലും പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ ആരോപണം റോണി നിഷേധിക്കുകയാണ്.


റോണി ഒപ്പിട്ട കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:

മുനിസിപ്പല്‍ ചെയര്‍പേഴ്സണും പാര്‍ട്ടി എസി മെമ്പറുമായ ദിവ്യ റെജി മുഹമ്മദ് ലഹരി മാഫിയയുടെ ആളെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന അടൂര്‍ ടൗണ്‍ വാര്‍ഡല്യ കെഎസ്ആര്‍ടിസി, സെന്റ് മേരീസ് സ്‌കൂള്‍ റോഡ് വാഹന ഗതാഗതം ഇല്ലാത്ത പാതയാണ്. അതു കൊണ്ടു തന്നെ രാത്രി കാലങ്ങളില്‍ സാമൂഹിക വിരുദ്ധരും ലഹരി ഉപയോഗിക്കുന്നവരും തമ്പടിക്കാറുണ്ട്. അത് സംബന്ധിച്ച് വാര്‍ഡ് കൗണ്‍സിലര്‍ എന്ന നിലയ്ക്ക് ഇല്ലത്തുകാവ് ക്ഷേത്രഭാരവാഹികളും സെന്റ് മേരീസ് സ്‌കൂള്‍ മാനേജ്മെന്റും കൊന്നമങ്കര റസിഡന്‍സ് അസോസിയേഷനും എന്നോട് നേരിട്ടും രേഖാമൂലവും പരാതി ധരിപ്പിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ഈ സ്ഥലത്ത് തെരുവു വിളക്കുകളും കാമറകളും സ്ഥാപിക്കണമെന്ന് ഞാന്‍ കൗണ്‍സിലില്‍ പറഞ്ഞിരുന്നു. അതിനോട് അനുഭാവ പൂര്‍വമായ ഒരു തീരുമാനം ഉണ്ടായില്ല എന്നത് എന്റെ വികാരപരമായ പ്രതികരണത്തിന് കാരണമായിട്ടുണ്ട്. അത്തരത്തില്‍ വികാര പരമായ പ്രതികരണം പൊതുഇടത്ത് ഉണ്ടാകാന്‍ പാടില്ലായിരുന്നു. അതുവഴി ഞാന്‍ എന്റെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ പാര്‍ട്ടിക്ക് ഉണ്ടായ ബുദ്ധിമുട്ട് ഞാന്‍ മനസിലാക്കുന്നു. സഖാവ് ദിവ്യ റെജി മുഹമ്മദിനെ എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാം. കൗണ്‍സിലര്‍ ആകുന്നതിന് മുന്‍പേ കുടുംബപരമായ ബന്ധം ഉള്ളവരാണ് ഞങ്ങള്‍. ദിവ്യയ്ക്ക് ഏതെങ്കിലും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടേ ഇല്ല.


ഈ പ്രസ്താവനയിലുടെ പാര്‍ട്ടിയോട് മാത്രമാണ് റോണി ഖേദം പ്രകടിപ്പിച്ചിട്ടുള്ളത്. ചെയര്‍പേഴ്സണ്‍ ലഹരി മാഫിയയുടെ ആളാണെന്ന് ശബ്ദസന്ദേശത്തില്‍ റോണി വ്യക്തമായി പറഞ്ഞിരുന്നു. ഇവിടെ അത് നിഷേധിച്ചത് ദിവ്യയുടെ വക്കീല്‍ നോട്ടീസിന് മറുപടി നല്‍കേണ്ടതുണ്ട് എന്നതു കൊണ്ട് മാത്രമാണ്. ആ നിലയ്ക്കുളള നിയമോപദേശം റോണിക്ക് കിട്ടിയിട്ടുണ്ട്. അഭിഭാഷകന്‍ തയാറാക്കിയ പ്രസ്താവനയുമായിട്ടാണ് റോണി എത്തിയത് എന്നു വേണം കരുതാന്‍. റോണിയുടെ അവകാശവാദം തള്ളുന്നതാണ് ഏരിയ സെക്രട്ടറിയുടെ പ്രസ്താവന. അതില്‍ റോണി ശബ്ദസന്ദേശം അയച്ചതായി അടിവരയിട്ട് പറയുന്നു. അതിങ്ങനെ:

പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗവും നിലവിലെ മുനിസിപ്പല്‍ കൗണ്‍സിലറുമായ റോണി റെഞ്ചി ഒരു വോയ്സ് മെസേജിലൂടെ ദിവ്യയ്ക്ക് എതിരായി ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതവും വസ്തുത വിരുദ്ധവുമാണ്. ഒരു പൊതുഇടത്തില്‍ ഇത്തരമൊരു പ്രസ്താവന എല്‍.സി അംഗം നടത്താന്‍ പാടില്ലാത്തതാണ്. സിപിഎം അടുര്‍ ഏരിയ കമ്മറ്റി അംഗവും അടൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്സണുമായ ദിവ്യ റെജി മുഹമ്മദിന് ലഹരി മാഫിയയുമായി ബന്ധമുണ്ട് എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. റോണിയുടെ പ്രസ്താവന പാര്‍ട്ടി കമ്മറ്റി ചര്‍ച്ച ചെയ്തു. റോണിയുടെ പ്രസ്താവന പാര്‍ട്ടിക്കും എല്‍ഡിഎഫ് നേതൃത്വം കൊടുക്കുന്ന മുനിസിപ്പല്‍ ഭരണത്തിനും പൊതുജനങ്ങളുടെ മുന്നില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ ഇടയാക്കി. അക്കാര്യം റോണിക്ക് ബോധ്യപ്പെട്ടു. റോണി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം അദ്ദേഹം തന്നെ മാധ്യമങ്ങളോട് പറയണമെന്നാണ് തീരുമാനം. പാര്‍ട്ടി ഈ കാര്യം വീണ്ടും സംഘടനാപരമായ പരിശോധനയ്ക്ക് വിധേയമാക്കി ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ഏരിയാ സെക്രട്ടറി പറയുന്നു.

ഈ രണ്ട് പ്രസ്താവനകളും ദിവ്യ ഉന്നയിച്ച പരാതിക്കുള്ള പരിഹാരമല്ല. അതിനാല്‍ തന്നെ അവര്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് സൂചന.

Tags:    

Similar News