ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ ശരീരം ആ വീട്ടിലെത്തിച്ചപ്പോൾ സങ്കടം അണപൊട്ടി; സ്നേഹിതനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി പ്രണയിനി; മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് കരഞ്ഞത് ഏറെനേരം; എങ്ങനെ സമാധാനിപ്പിക്കുമെന്ന് അറിയാതെ നാട്ടുകാർ; ഉറ്റവരുടെ നെഞ്ചുലച്ച് ക്യാപ്റ്റൻ സിദ്ധാർത്ഥ് മടങ്ങുമ്പോൾ!

Update: 2025-04-05 13:10 GMT

ജാംനഗർ: കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് വൻ അപകടം ഉണ്ടാകുന്നത്. ആ രാത്രിയിൽ നടന്ന ദുരന്തത്തിൽ സഹപൈലറ്റ് രക്ഷപ്പെടുകയും ഫ്ലൈറ്റ് ലെഫ്റ്റനന്റ് അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു. വളരെ വേദനയോടെയാണ് രാജ്യം വാർത്ത കേട്ടത്. ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ കണ്ടത് വൈകാരിക രംഗങ്ങൾ. 28 കാരനായ സിദ്ധാർത്ഥിന്റെ വിവാ​ഹനിശ്ചയം കഴിഞ്ഞതിന്റെ 11-ാം ദിവസമായിരുന്നു സംഭവം. പ്രണയിനി സോണിയ യാദവ് സിദ്ധാർത്ഥിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നത് എല്ലാവരുടെയും കണ്ണ് നനയിക്കുകയും ചെയ്തു.

നവംബർ 2 നാണ് ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത് . ബുധനാഴ്ച രാത്രിയാണ് ഗുജറാത്തിലെ ജാംനഗറിന് സമീപം ജാഗ്വാർ യുദ്ധവിമാനം തകർന്ന് റെവാരി സ്വദേശിയായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവ് മരിച്ചത്. ജാംനഗർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നത്. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ഹരിയാനയിലെ മജ്ര ഭൽഖിയിലുള്ള അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിൽ പൂർണ്ണ സൈനിക ബഹുമതികളോടെ നടത്തി. ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടവരും , ഗ്രാമവാസികളും അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു.

അതുപോലെ, യുദ്ധവിമാന അപകടത്തിൽ കൊല്ലപ്പെട്ട ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവ് മരിക്കുന്നതിന് തൊട്ടുമുമ്പ് രക്ഷിച്ചത് നിരവധി ജീവനുകളെയാണ്. ഗുരുതരമായ സാങ്കേതിക തകരാറുകൾ കാരണം ജനസാന്ദ്രതയുള്ള പ്രദേശത്ത് തകർന്നുവീഴേണ്ട വിമാനമാണ് അദ്ദേഹം ആളില്ലാത്ത സ്ഥലത്തെത്തിച്ചത്. വിമാനം തകർന്നുവീഴുന്നതിന് തൊട്ടുമ്പ് സഹ പൈലറ്റിന്റെ ജീവനും രക്ഷിച്ചു. ബുധനാഴ്ച രാത്രിയാണ് ഗുജറാത്തിലെ ജാംനഗറിന് സമീപം ജാഗ്വാർ യുദ്ധവിമാനം തകർന്ന് റെവാരി സ്വദേശിയായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് സിദ്ധാർത്ഥ് യാദവ് മരിച്ചത്. ജാംനഗർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നത്.

28 വയസുള്ള പൈലറ്റ് അവധിക്ക് ശേഷം അടുത്തിടെ ഡ്യൂട്ടിയിൽ തിരിച്ചെത്തിയ അന്നായിരുന്നു അപകടം. വിവാ​ഹനിശ്ചയം കഴിഞ്ഞതിന്റെ 11-ാം ദിവസമായിരുന്നു സംഭവം. പറക്കുന്നതിനിടയിൽ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നു. ജെറ്റ് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ പൈലറ്റ് പരമാവധി ശ്രമിച്ചിട്ടും നടന്നില്ല. അവസാന നിമിഷങ്ങളിൽ സിദ്ധാർത്ഥ് അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചു. ജീവൻ രക്ഷിക്കാൻ അദ്ദേഹം സഹ പൈലറ്റ് മനോജ് കുമാർ സിംഗിനെ വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇജക്ട് ചെയ്യാന്‍ സഹായിച്ചു.

ജനസാന്ദ്രതയുള്ള പ്രദേശത്ത് നിന്ന് വിമാനം തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുപോയി. അപകടത്തിൽ സിദ്ധാർത്ഥ് കൊല്ലപ്പെട്ടു. സുശീലിന്റെയും നീലം യാദവിന്റെയും ഏക മകനായ സിദ്ധാർത്ഥ് യാദവ്, ഫൈറ്റർ പൈലറ്റായി പരിശീലനം പൂർത്തിയാക്കി 2016 ൽ എൻ‌ഡി‌എ പരീക്ഷ പാസായതിന് ശേഷം ഇന്ത്യൻ വ്യോമസേനയിൽ ചേർന്നു. രണ്ട് വർഷം മുമ്പാണ് അദ്ദേഹത്തിന് ഫ്ലൈറ്റ് ലെഫ്റ്റനന്റായി സ്ഥാനക്കയറ്റം ലഭിച്ചത്. നവംബർ രണ്ടിന് വിവാ​ഹമായിരുന്നു. മാർച്ച് 23നായിരുന്നു വിവാഹ നിശ്ചയം. പരിക്കേറ്റ സഹപ്രവര്‍ത്തകന്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.

Tags:    

Similar News