ലിഷയ്ക്ക് അര്‍ബുദമാണെന്ന് അറിഞ്ഞതോടെ ആകെ തകര്‍ന്നു; ശസ്ത്രക്രിയക്കായി ഭീമമായ തുക വായ്പയെടുത്തത് കടക്കെണിയായി; മക്കളെ വെറുതെ വിട്ട് ഭാര്യയെ കൊന്നെങ്കിലും അന്ന് ആത്മഹത്യ ശ്രമം പൊളിഞ്ഞു; ഓര്‍മ്മ തിരിച്ചു കിട്ടിയ ജില്‍സണ്‍ സെല്ലില്‍ പൊട്ടിക്കരഞ്ഞും ഉറങ്ങാതേയും ദിവസം തള്ളി നീക്കി; പുതുപ്പു പുതച്ച് കഴുത്തറത്തു; വേദനയുണ്ടായിട്ടും പുളഞ്ഞതു പോലുമില്ല; ജില്‍സണ്‍ മടങ്ങുന്നത് കുറ്റബോധവും പശ്ചാത്താപവും സഹിക്കാന്‍ കഴിയാതെ

Update: 2025-12-03 06:52 GMT

കണ്ണൂര്‍: ജയില്‍ ജീവിതത്തിനിടെയില്‍ ജില്‍സന്റെ മനസ്സില്‍ നിറഞ്ഞത് കുറ്റബോധവും പശ്ചാത്താപവും. കണ്ണൂര്‍ ജയിലിലെ ന്യൂബ്ലോക്കിലെ തടവുകാരനായിരുന്നു വയനാട് സ്വദേശിയായ ജില്‍സന്‍. ഭാര്യയെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റിലായത്. തടവറയ്ക്കുള്ളില്‍ സഹ തടവുകാരോട് പലതും പറഞ്ഞ് വിതുമ്പി. നിരന്തരം കൗണ്‍സലിങ് നടത്തിയിട്ടും രാത്രി പലപ്പോഴും ഉറങ്ങിയില്ല. ഭാര്യയെ കൊലപ്പെടുത്താനുള്ള കാരണം പറഞ്ഞ്‌പൊട്ടിക്കരഞ്ഞു. മക്കളെ ഓര്‍ത്ത് എത്രയോ രാത്രി ഉറങ്ങാതിരുന്നു. ഒടുവില്‍ ആത്മഹത്യയും. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ബ്ലേഡ്പോലുള്ള മൂര്‍ച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ച് കഴുത്തില്‍ മുറുവേല്‍പ്പിക്കുകയായിരുന്നു. സഹതടവുകാര്‍ അറിയാതിരിക്കാന്‍ പുതപ്പുകൊണ്ട് മൂടിക്കിടന്നു. പുലര്‍ച്ചെ 5.55-ന് തടവുകാരെ പുറത്ത് വിടുന്ന സമയത്താണ് ജില്‍സന്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോയങ്കിലും മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

സെന്‍ട്രല്‍ ജയിലിലെ പുതിയ ബ്ലോക്കിലാണ് ജില്‍സനെ പാര്‍പ്പിച്ചിരുന്നത്. ബ്ലേഡ് പോലുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. സെല്ലില്‍ ഇത്തരത്തിലുള്ള ആയുധം എങ്ങനെയെത്തിയെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മാസങ്ങള്‍ക്കുമുന്‍പ് കൊടും കുറ്റവാളി ഗോവിന്ദച്ചാമിയും ചെറിയ ആയുധം ഉപയോഗിച്ചാണ് സെല്ലിന്റെ അഴി മുറിച്ചുമാറ്റി രക്ഷപ്പെട്ടത്. ആത്മഹത്യക്ക് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് ദുരൂഹമായി തുടരുന്നു. മികച്ച ചിത്രകാരനായിരുന്ന ജില്‍സന്റെ ചിത്രപ്രദര്‍ശനം നടത്താനൊരുങ്ങവെയാണ് ആത്മഹത്യ. ടൗണ്‍ പോലീസ് ജയിലിലെത്തി സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചു. പക്ഷേ തെളിവൊന്നും കിട്ടയിട്ടില്ല. കഴിഞ്ഞ മേയിലാണ് ഇയാളെ മാനന്തവാടി സബ് ജയിലില്‍നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്. ഇതിനുമുന്‍പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു. തുടര്‍ച്ചയായി കൗണ്‍സലിങ് കൊടുത്തുവരികയായിരുന്നു. ആത്മഹത്യ ചെയ്ത ബ്ലോക്കില്‍ 150-ഓളം തടവുകാരുണ്ട്. ഇത്രയും പേരുണ്ടായിട്ടും ഒരു ഞരക്കംപോലും അറിഞ്ഞിട്ടില്ലെന്ന് സഹതടവുകാര്‍ പറയുന്നു.

ഭാര്യയെ കൊന്ന കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് ഓര്‍മ്മിപ്പിക്കുന്നത് ആ വിഷു ദിന ക്രൂരതയാണ്. പുലര്‍ച്ചെ അഞ്ചരയോെടയാണ് കഴുത്തറുത്തത്. മൂര്‍ച്ചയുള്ള ചെറിയ ആയുധം ഉപയോഗിച്ചാണ് കഴുത്തറുത്തത്. മുറിവില്‍ നിന്ന് കൈകൊണ്ട് രക്തം ഞെക്കിക്കളയുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വിഷുവിനാണ് ജില്‍സന്‍ ഭാര്യയെ കൊലപ്പെടുത്തിയത്. മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകം. അതിനുശേഷം ഇയാള്‍ ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. ജല അതോറിറ്റിയിലെ പടിഞ്ഞാറത്തറയിലെ പ്ലംബിങ് ജീവനക്കാരനായിരുന്നു ജില്‍സന്‍. ജില്‍സണ് ജീവനൊടുക്കാന്‍ ആ ചെറിയ ആയുധം എങ്ങനെ കിട്ടിയെന്നതാണ് ഉയരുന്ന ചോദ്യം. കണ്ണൂര്‍ ജയിലില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നതിന് തെളിവാണ് ഈ സംഭവവും.

ചിത്രകാരനായിരുന്ന ജില്‍സന്‍, ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ചിത്രപ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 14ന് രാത്രി ഭാര്യ ലിഷയെ (37) കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ചതോടെയാണ് ആശുപത്രിയിലായത്. തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ മരത്തില്‍നിന്നു വീണതിനെത്തുടര്‍ന്നു നട്ടെല്ലിനു പരുക്കേല്‍ക്കുകയും ചെയ്തു. ജില്‍സണ്‍ ഭാര്യയെ ഷാളും കേബിളും കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീടു വിഷം കഴിക്കുകയും വീടിനു പിന്നിലെ മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിടുകയും കയര്‍ പൊട്ടി താഴെ വീണ് നട്ടെല്ലിനും വാരിയെല്ലിനും പരുക്കേറ്റ ഇദ്ദേഹം വീട്ടുമുറ്റത്തെത്തി കൈ മുറിക്കുകയും ചെയ്തിരുന്നു. കൃത്യത്തിനു മുന്‍പ് ഇയാള്‍ അര്‍ധരാത്രി സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലൂടെയാണു കൊലപാതകമാണെന്ന സൂചന ലഭിച്ചത്. നാട്ടുകാരുടെ പ്രിയപ്പെട്ടവളും കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ അടക്കം ചുറുചുറുക്കോടെ നിന്നയാളുമായിരുന്നു മാഞ്ചിറയില്‍ ജില്‍സന്റെ ഭാര്യ ലിഷ. ലിഷയുടെ ചേതനയറ്റ ശരീരം വീട്ടിനുള്ളിലെ കിടപ്പുമുറിയിലായിരുന്നു. മറ്റൊരു കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുന്ന രണ്ടു മക്കളെയും വീടിനു പിന്നിലെ മുറ്റത്ത് പാതി ജീവനോടെ കിടക്കുന്ന ജില്‍സനെയുമാണ് സംഭവമറിഞ്ഞ് ആദ്യം എത്തിയ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കണ്ടത്. കടബാധ്യത മൂലം മരിക്കുന്നു എന്ന കുറിപ്പ് തീന്‍മേശയിലും കണ്ടെത്തി.

കൃത്യത്തിനു മുന്‍പ് അര്‍ധരാത്രി ഇയാള്‍ സുഹൃത്തിന് അയച്ച സന്ദേശത്തില്‍നിന്നാണു ലിഷയുടേതു കൊലപാതകമാണെന്ന സൂചന ബന്ധുക്കള്‍ക്കും സമീപവാസികള്‍ക്കും ലഭിച്ചത്. സുഹൃത്തിന് അയച്ച സന്ദേശങ്ങളിലും ആത്മഹത്യക്കുറിപ്പിലും ഉള്ളത് കടബാധ്യത മൂലം ഭാര്യയെ കൊന്ന് ജീവനൊടുക്കുന്നു എന്നാണ്. മക്കളുടെ കാര്യം നോക്കണമെന്നും പറഞ്ഞിരുന്നു. മദ്യത്തില്‍ വിഷം ചേര്‍ത്ത് കഴിച്ചതായും തൂങ്ങി മരിക്കുന്നതിനായി മരത്തിന് മുകളില്‍ കയറി കുരുക്കിട്ട് ഇരിക്കുകയാണെന്നും സന്ദേശത്തിലുണ്ടായിരുന്നു.'സ്ഥലം വില്‍പന നടക്കുന്നില്ല. കുറെ കടങ്ങള്‍ ഉണ്ട്. മരിക്കാതെ രക്ഷയില്ല. ഞാന്‍ മരിച്ചാല്‍ അവള്‍ക്ക് താങ്ങാന്‍ കഴിയില്ല. അവളെ വിട്ടിട്ട് പോകാന്‍ പറ്റില്ല. അതുകൊണ്ടാ അവളെ കൊന്നത്. അവള്‍ക്ക് സുഖമില്ല. അവളുടെ രോഗം മാറില്ല' ഈ വോയ്സ് എല്ലാവരെയും കേള്‍പ്പിക്കണമെന്നും പറയുന്നുണ്ടായിരുന്നു. വിഷം കഴിച്ച് കയറില്‍ തൂങ്ങിയെങ്കിലും കയര്‍പൊട്ടി നിലത്തു വീണതായും നടുവ് വേദനിക്കുന്നതായും വീണ ശേഷം കൈ ഞരമ്പ് മുറിച്ചെന്നും എന്നാല്‍ അത് വേണ്ട രീതിയില്‍ മുറിഞ്ഞില്ലെന്നും മറ്റൊരു ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു. പൊലീസ് വീട്ടില്‍നിന്ന് രണ്ട് ആത്മഹത്യക്കുറിപ്പുകള്‍ കണ്ടെടുത്തു. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത വന്നതോടെയാണു ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് കുറിപ്പില്‍ പറയുന്നുണ്ടായിരുന്നു.

ആ ക്രൂരതകള്‍ നടത്തുമ്പോള്‍ ജില്‍സന്റെ രണ്ട് മക്കള്‍ സംഭവദിവസം വീട്ടിലുണ്ടായിരുന്നു. മക്കളെ മറ്റൊരു മുറിയിലാക്കി പുറത്തുനിന്ന് പൂട്ടിയിരുന്നു. പിന്നാലെ തൂങ്ങിമരിക്കാനായി മരത്തില്‍ കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ചശേഷം ബ്ലേഡുപയോഗിച്ച് കൈഞെരമ്പ് മുറിച്ചു. ഇതിനുശേഷം മരത്തടി മുറിക്കുന്ന യന്ത്രമുപയോഗിച്ചും കൈമുറിച്ചു. ലിഷയ്ക്ക് അര്‍ബുദമാണെന്ന് അറിഞ്ഞതോടെയാണ് ജില്‍സന്‍ തകര്‍ന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയക്കായി ഭീമമായ തുക വായ്പയെടുത്തിരുന്നു. അറസ്റ്റിലായ ജില്‍സനെ പിന്നീട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ സംഭവങ്ങളൊന്നും ഓര്‍മ്മയിലുണ്ടായില്ല. ആരെയും തിരിച്ചറിഞ്ഞുമില്ല. പിന്നീട് നിരന്തരം കൗണ്‍സലിങ് നടത്തിയാണ് സാധാരണജീവിതത്തിലേക്ക് എത്തിയത്.

Tags:    

Similar News