ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ മാത്രമല്ല തെളിവുകള്‍ നശിപ്പച്ചതിനെ സംബന്ധിച്ചും കേസെടുത്ത് അന്വേഷിക്കാം എന്ന് നിയമോപദേശം; പോലീസിന് താല്‍പ്പര്യക്കുറവ്; മെസേജ് അയച്ചില്ലെന്ന് ചൂണ്ടി അന്വേഷണത്തിന് പോലീസിന് താല്‍പ്പര്യക്കുറവ്; ഗോപാലകൃഷ്ണന്‍ ഐഎഎസിനെ തൊടാന്‍ പോലീസിന് ഭയം?

Update: 2024-11-21 01:54 GMT

കൊച്ചി: സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യക്കുറവ്. അനുകൂല നിയമോപദേശം കിട്ടിയിട്ടും പോലീസിന് കേസെടുക്കാന്‍ താല്‍പ്പര്യമില്ല. മതപരമായ വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ കെ. ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഗോപാലകൃഷ്ണന്‍ മത സ്പര്‍ദധ വളര്‍ത്തുന്ന സന്ദേശങ്ങളൊന്നും തന്നെ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുക്കാതിരുന്നത്.

സിറ്റി പൊലിസ് കമ്മീഷണര്‍ക്കാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കിയത്. മതപരമായ വിഭാഗീയത ഉണ്ടാക്കാന്‍ ഗ്രൂപ്പ് തുടങ്ങിയതില്‍ കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് നല്‍കിയ നിയമോപദേശം. എന്നാല്‍ രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നാണ് പോലീസ് പറയുന്നു. അതുകൊണ്ട് വീണ്ടും നിയമോപദേശം തേടും. മതത്തിന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കിയത് ഐഎഎസ് ചട്ടലംഘനമാണെന്ന വാദം ശക്തമാണ്. ഇതാണ് നിയമോപദേശത്തിലും അന്വേഷിക്കാം. നിയമോപദേശം ലഭിച്ചിട്ടും ഗോപാലകൃഷ്ണനെതിരെ കേസെടുക്കാതിരിക്കാനുള്ള വഴിയാണ് പൊലീസ് തേടുന്നത്.

ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ മാത്രമല്ല തെളിവുകള്‍ നശിപ്പച്ചതിനെ സംബന്ധിച്ചും കേസെടുത്ത് അന്വേഷിക്കാം. കൊല്ലം ഡിസിസി സെക്രട്ടറി ഫൈസല്‍ കുളപ്പാടം നല്‍കിയ പരാതിയിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നിയമോപദേശം തേടിയത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഗോപാലകൃഷ്ണന്റെ പരാതി. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്താണ് പൊലീസിന് കൈമാറിയത്.

മതാടിസ്ഥാനത്തില്‍ വാട്്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതില്‍ സസ്‌പെന്‍ഷനിലായ ഐ എ എസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണന്‍ പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ രൂപവത്കരിച്ച കേരള എംപവര്‍മെന്റ് സൊസൈറ്റി (ഉന്നതി) യുടെ സി ഇ ഒ ആയത് ചട്ടം ലംഘിച്ചെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. മന്ത്രി കെ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് മത്സരത്തിന്റെ തയ്യാറെടുപ്പുകള്‍ക്കിടെയാണ് ഗോപാലകൃഷ്ണന്റെ ഫയല്‍ നീക്കം നടന്നതെന്നാണ് വിവരം. മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിക്കാതെ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ ജയതിലക് മുന്‍കൈ എടുത്താണ് ഉത്തരവിറക്കിയത്.

ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ വികസന മന്ത്രി ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലായിരിക്കെയാണ് കെ ഗോപാലകൃഷ്ണനെ ഉന്നതി സി ഇ ഒ ആക്കി ഉത്തരവിറങ്ങിയത്. തിരഞ്ഞെടുപ്പ് തിരക്കിലായിരുന്ന മന്ത്രി ഇക്കാര്യം അറിഞ്ഞില്ല. മുഖ്യമന്ത്രിയും ഇക്കാര്യം അറിഞ്ഞിരുന്നില്ല. മറിച്ച്, ഉത്തരവിറക്കാന്‍ മുന്‍കൈ എടുത്തതും നടപടികള്‍ കൈക്കൊണ്ടതും അഡീഷനല്‍ ചീഫ് സെക്രട്ടറി കെ ജയതിലക് ആണ്. മന്ത്രിയോ ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിയോ ഉത്തരവിറക്കേണ്ട ഫയലില്‍ ആരും അറിയാതെ ജയതിലക് നേരിട്ട് ഉത്തരവിറക്കുകയായിരുന്നു.

ഇതോടെ, റൂള്‍സ് ഓഫ് ബിസിനസ്സ് ചട്ടം ലംഘിച്ചാണ് ഗോപാലകൃഷ്ണനെ നിയമിച്ചുളള ഉത്തരവ് ഇറങ്ങിയതെന്ന് വ്യക്തമാണ്. ജയതിലക് തന്നെയായിരുന്നു ഈ ഉത്തരവിന്റെ കരടും അംഗീകരിച്ചത്. എന്‍ പ്രശാന്ത് സ്ഥാനത്തുനിന്ന് മാറിയതിന് ശേഷമായിരുന്നു ജയതിലകിന്റെ ഈ ചട്ടവിരുദ്ധ നീക്കം.

Tags:    

Similar News