'പെറ്റുകൂട്ടുന്നവര്‍ക്ക് ഇനാമായി സര്‍ക്കാര്‍ ജില്ലയും നല്‍കുന്നുണ്ടോ? ഇവിടുള്ളത് പോരാതേ മുസ്ലിയാര്‍ എവിടെന്നൊക്കെയോ ആളെ കൊണ്ടുവരുന്നു; ജനസംഖ്യ കുറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ട സ്ഥിതിക്ക് മലപ്പുറം കേന്ദ്രഭരണപ്രദേശമാക്കിയാല്‍ പരിഹാരമുണ്ടാകുമോ? കാന്തപുരത്തിനെതിരെ കെ.പി.ശശികല

'പെറ്റുകൂട്ടുന്നവര്‍ക്ക് ഇനാമായി സര്‍ക്കാര്‍ ജില്ലയും നല്‍കുന്നുണ്ടോ?

Update: 2026-01-08 04:46 GMT

മലപ്പുറം: മലപ്പുറം ജില്ലാ വിഭജന ആവശ്യം ഉയര്‍ത്തിയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. പ്രസ്താവന പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഹിന്ദുഐക്യവേദി നേതാവിന്റെ അധിക്ഷേപം. മലപ്പുറത്തെ പ്രശ്‌നം ജില്ലയല്ലെന്നും ജനസംഖ്യയാണെന്നും അതു കുറക്കാന്‍ മുസ്ലിയാര്‍ എന്തെങ്കിലും പദ്ധതി കണ്ടിട്ടുണ്ടോ എന്നാണ് ശശികലയുടെ പരിഹാസ ചോദ്യം.

പെറ്റുകൂട്ടുന്നവര്‍ക്ക് ഇനാമായി സര്‍ക്കാര്‍ ജില്ലയും മറ്റാന്‍ കൂല്യങ്ങളും നല്കണോയെന്ന് ചോദിച്ച് ശശികല, ഇവിടുള്ളതു പോരാതേ മുസ്ലിയാര്‍ വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാന്‍ നോക്കുന്നുമുണ്ടെന്ന അധിക്ഷേപവും നടത്തി.

കോഴിക്കോടുകാരനായ കാന്തപുരം മുസ്ലിയാര്‍ക്ക് മലപ്പുറത്തിന്റെ കാര്യത്തില്‍ എന്തിനാണ് ആശങ്കയെന്നും രാഷ്ട്ര നയത്തിനു വിരുദ്ധമായി മലപ്പുറത്ത് സംഭവിക്കുന്ന അന്യായ ജനസംഖ്യ കുറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ട സ്ഥിതിക്ക് മലപ്പുറം കേന്ദ്രഭരണപ്രദേശ മാക്കിയാല്‍ പരിഹാരമുണ്ടാകുമോയെന്നും ഹിന്ദുഐക്യവേദി നേതാവ് ചോദിക്കുന്നു.

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്രയില്‍ ഉയര്‍ന്നിരുന്നു. കേരള യാത്ര മലപ്പുറം ജില്ലയില്‍ എത്തിയപ്പോള്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ ഉപനായകനുമായ ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ജില്ലാ വിഭജനം മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും മലപ്പുറം ജില്ലക്കാരുടെ ആവശ്യമായി അതിനെ കാണണമെന്നുമാണ് ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞത്. ഇതിനെ വിമര്‍ശിച്ചാണ് കെ പി ശശികല രംഗത്തുവന്നത്.

കെ.പി.ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്:

'മൊയ്‌ല്യാരെ അവിടുത്തെ പ്രശ്‌നം ജില്ലയില്ലാത്തതല്ലല്ലോ. ജനസംഖ്യയല്ലേ?. അതു കുറക്കാന്‍ നടപടി സ്വീകരിക്കുകയല്ലേ വേണ്ടത്?. അതിനായി മൊയ്‌ല്യാര്‍ എന്തെങ്കിലും പദ്ധതി കണ്ടിട്ടുണ്ടോ?. പെറ്റുകൂട്ടുന്നവര്‍ക്ക് ഇനാമായി സര്‍ക്കാര്‍ ജില്ലയും മറ്റാന്‍ കൂല്യങ്ങളും നല്കണോ?. ഇവിടുള്ളതു പോരാതേ മൊയ്‌ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാന്‍ നോക്കുന്നുമുണ്ട്. രാഷ്ട്ര നയത്തിനു വിരുദ്ധമായി മലപ്പുറത്ത് സംഭവിക്കുന്ന അന്യായ ജനസംഖ്യ കുറക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ട സ്ഥിതിക്ക് മലപ്പുറം കേന്ദ്രഭരണപ്രദേശമാക്കിയാല്‍ പരിഹാരമുണ്ടാകുമോ?. ബൈ ദ ബൈ കാന്തപുരവും നോളജ് സിറ്റിയും രണ്ടും കോഴിക്കോട് ജില്ലയിലാണ് പക്ഷേ മൊയ്‌ല്യാര്‍ക്ക് ആശങ്ക മലപ്പുറത്തേപ്പറ്റിയും അതെന്താണാവോ അങ്ങനെ?'

അതേസമയം സാമൂഹികജീവിതത്തെ സുരക്ഷിതമാക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും മലപ്പുറത്തെ സൗഹൃദാന്തരീക്ഷത്തെയും പരസ്പര കരുതലിനെയും രാജ്യം മാതൃകയാക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്രക്ക് അരീക്കോട്ട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാനായകന്‍കൂടിയായ കാന്തപുരം.

ജനങ്ങളുടെ മുന്‍കൈയില്‍ ഇവിടെ നടക്കുന്ന വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടും അതിനു മുമ്പും നമ്മുടെ നാടിനുവേണ്ടി ചരിത്രത്തില്‍ ഏറ്റവും ത്യാഗോജ്ജ്വലമായി സമരങ്ങള്‍ നടന്ന പ്രദേശമാണ് മലപ്പുറമെന്നും കാന്തപുരം പറഞ്ഞു.

Tags:    

Similar News