പള്ളിയില്‍ കുമ്പസാരത്തിന് ഉപയോഗിക്കുന്ന ദിവ്യ വസ്ത്രം ശുചിമുറിയില്‍; കണ്ണൂര്‍ ചെമ്പന്‍തൊട്ടി ഫൊറോന പള്ളിയിലെ സംഭവത്തില്‍ എത്തും പിടിയുമില്ല; പള്ളിവക സെന്റ് ജോര്‍ജ് സ്‌കൂളിലെ ഉപജില്ലാ കലോത്സവത്തിനിടെ നിസ്‌കാര വിവാദവും: സംഭവം ഇങ്ങനെ

Update: 2024-11-15 13:25 GMT

ഇരിക്കൂർ: ചെമ്പൻതൊട്ടി സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ കുമ്പാസാരത്തിനായി ഉപയോഗിക്കുന്ന ദിവ്യവസ്ത്രം ശുചിമുറിയിൽ നിന്നും കണ്ടെത്തിയെന്ന് പരാതി. പള്ളിയുടെ കുമ്പസാര കൂട്ടിനുള്ളിൽ മാത്രം സൂക്ഷിക്കാറുള്ള ദിവ്യവസ്ത്രം എങ്ങനെ അവിടെ എത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇരിക്കൂർ ഉപജില്ലയുടെ കലോത്സവം ചെമ്പത്തൊട്ടി സെന്റ് ജോർജ്ജ് ഹൈസ്കൂളിൽ നടക്കുന്നുണ്ടായിരുന്നു.

ഏകദേശം 7,500 ഓളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കാനായി എത്തിയതായാണ് വിവരം. പള്ളിയുടെ മുൻ വശത്തും, പാർക്കിംഗ് ഗ്രൗണ്ടിലും ഉൾപ്പെടെ നിരവധി സ്റ്റേജുകളും ഇവിടെ ഉണ്ടായിരുന്നു. ഈ ദിവസങ്ങളിൽ പള്ളിയിൽ നിന്നും കുമ്പസാര സമയത്ത് ഉപയോഗിക്കുന്ന ഊറാറ എന്ന ദിവ്യവസ്ത്രം നഷ്ടമായതിൽ വലിയ വിമർശനം ഉയർന്നിരുന്നു.

നഷ്ടമായ ഈ തിരുവസ്ത്രം കഴിഞ്ഞ ദിവസങ്ങളിൽ ശുചിമുറിയിൽ നിന്നും കണ്ടെത്തിയതോടെ ഇടവക പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പള്ളിയുടെ കുമ്പസാര കൂട്ടിനുള്ളിൽ മാത്രം സൂക്ഷിക്കാറുള്ള ദിവ്യവസ്ത്രം എങ്ങനെ അവിടെ നിന്നും കാണാതായി എന്ന ചോദ്യവും ഉയർന്നു. കാണാതായ ദിവ്യ വസ്ത്രം ശുചി മുറിയിൽ നിന്നും ലഭിച്ചതിൽ ചെമ്പന്തൊട്ടി ഇടവക ഫെറോന വികാരിയച്ചൻ ഫാദർ ആന്റണി ആശങ്കയും, നിരാശയും പ്രകടിപ്പിച്ചിരുന്നു.

നിരവധി കുട്ടികളും, മാതാപിതാക്കളും, അധ്യാപകരും കലോത്സവത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇത്തരം ഒരു പ്രവർത്തിക്ക് കാരണക്കാർ ആരാണെന്നുള്ള കാര്യത്തിലും വ്യക്തതയില്ല. പള്ളിയുടെ വരാന്തയിലാണ് കുമ്പസാര കൂടിരിക്കുന്നത്. ഈ ഭാഗം സിസിടിവി ദൃശ്യങ്ങളിൽ കാണാനാകില്ല. എന്നാൽ ദിവ്യവസ്ത്രവുമായി ആരെങ്കിലും പുറത്ത് കടന്നിരുന്നെങ്കിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്ത്മാക്കാമായിരുന്നു.

എന്നാൽ കലോത്സവം നടക്കുന്ന ദിവസങ്ങളിൽ ഒന്നിൽ നിസ്കരിക്കണമെന്ന ആവശ്യവുമായി കുറച്ച് കുട്ടികൾ പള്ളിയിൽ എത്തിയിരുന്നു. എന്നാൽ നിസ്കരിക്കാൻ അനുവാദം നൽകാനാവില്ലെന്നും, സ്‌കൂൾ സംബന്ധമായ ആവശ്യങ്ങൾക്ക് സ്‌കൂൾ അധികൃതരെ ബന്ധപ്പെടണമെന്നും നിർദ്ദേശം നൽകി ഇവരെ പറഞ്ഞയച്ചു. എന്നാൽ നിസ്കരിക്കണമെന്ന ആവശ്യവുമായി അധ്യാപകനും കുറച്ച് കുട്ടികളുമായി പള്ളി മഠത്തിൽ എത്തി.

ഇത് അനാവശ്യമായ വിവാദങ്ങളിലേക്ക് പോകുകയായായിരുന്നു. എന്നാൽ പള്ളി മഠത്തിൽ ഇത് അനുവദിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കിയതോടെ സംഭവം കൂടുതൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു. ഒടുവിൽ മഠത്തിലെത്തിയ സംഘത്തെ സംഭവ സ്ഥലത്ത് നിന്നും കൂട്ടികൊണ്ട് പോകാൻ പോലീസ് എത്തുകയായിരുന്നു. മഠത്തിനു തൊട്ടടുത്തായി തന്നെ പള്ളികൾ ഉണ്ടായിട്ടും അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചതിൽ ഫാദർ ആന്റണി നിരാശ പ്രകടപ്പിച്ചിരുന്നു.

Tags:    

Similar News