കാട്ടാന ആക്രമിക്കുമ്പോള്‍ മണിയേട്ടന്‍ കൈയ്യില്‍ അഞ്ചു വയസ്സുള്ള മകനും; ആനയുടെ ആക്രമണത്തില്‍ നിന്നും മകനെ രക്ഷിച്ചത് അച്ഛന്റെ വലിച്ചെറിയല്‍; കരുളായിയിലെ ദുരന്തം വീട്ടില്‍ അറിഞ്ഞത് മണിക്കൂറുകള്‍ കഴിഞ്ഞ്; വനത്തിലൂടെ ചേട്ടനെ ചുമന്ന് പുറത്തു കൊണ്ടു വന്ന സഹോദരന്‍; പൂച്ചപ്പാറ കോളനി നടുക്കത്തില്‍

Update: 2025-01-05 06:52 GMT

മലപ്പുറം: നിലമ്പൂര്‍ കരുളായി വനത്തില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35)യും കേരളത്തിന് വേദനിക്കുന്ന ഓര്‍മ്മയായി മാറുന്നു. മണിയുടെ മരണത്തില്‍ വ്യാപക പ്രതിഷേധമാണ്. സ്ഥലം എംല്‍എ പിവി അന്‍വറിന്റെ നേതൃത്വത്തില്‍ വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. കുടുംബത്തിന് നഷ്ടപരിഹാര തുക നല്‍കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് ഇയാളെ കാട്ടാന ആക്രമിച്ചത്. കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലില്‍ ആക്കി തിരിച്ചുവരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ കൈയിലുണ്ടായിരുന്ന അഞ്ചു വയസ് പ്രായമുള്ള മകന്‍ തെറിച്ചു വീണു. അത്ഭുതകരമായാണ് ഈ കുട്ടിയുടെ രക്ഷപ്പെടല്‍. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

കാട്ടാന മണിയുടെ കുട്ടിയ്ക്കുനേരെ പാഞ്ഞടുക്കുന്നതിന് മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു. മറ്റുള്ളവരെല്ലാം സുരക്ഷിതമായി കോളനിയില്‍ തിരിച്ചെത്തിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉള്‍വനത്തിലുള്ള കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ഇന്നലെ രാത്രി കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

കരുളായി വനമേഖലയില്‍ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് കോളനിയില്‍ എത്താനാകുക. ആക്രമണം ഉണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍ ഉള്‍വനത്തിലെത്തിയാണ് ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കാട്ടാന ആക്രമിച്ചപ്പോള്‍ മണിയേട്ടന്റെ കയ്യില്‍ കുഞ്ഞുണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചുവയസുകാരന്‍ രക്ഷപ്പെട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു.

മണിയുടെ മകന്‍ മനുകൃഷ്ണ ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കാട്ടാന ആക്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന അഞ്ചു വയസ് പ്രായമുള്ള മകള്‍ തെറിച്ചു വീണു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. വൈകിട്ടാണ് സംഭവം നടന്നതെങ്കിലും രാത്രി 8.10ഓടെയാണ് കൂടെയുണ്ടായിരുന്നവര്‍ തിരിച്ചെത്തിയപ്പോള്‍ ആണ് മണിയുടെ സഹോദരന്‍ അയ്യപ്പന്‍ വിവരം അറിഞ്ഞത്. മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തതും തിരിച്ചടിയായി.

അയ്യപ്പന്‍ അപകട സ്ഥലത്തെത്തി മണിയെ ചുമന്നാണ് പുറത്തേക്ക് കൊണ്ടുവന്നത്. ആക്രണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്റര്‍ ദൂരമാണ് മണി ചുമന്നത്. വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിക്കാന്‍ വേണ്ടിയാണ് ചുമന്ന് കൊണ്ടുവന്നത്. കണ്ണക്കൈയില്‍ എത്തിച്ചശേഷം അവിടെ നിന്ന് ജീപ്പില്‍ കാടിന് പുറത്ത് എത്തിച്ചു. ആശുപത്രിയിലേക്കുള്ള വഴിയെ ആണ് മണി മരിച്ചത്. മരിച്ച യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

വന്യ ജീവി ആക്രമണം തോത് കുറഞ്ഞു വരികയാണ്. മരണ നിരക്ക് കുറച്ചു കൊണ്ടുവരാന്‍ ആണ് വനം വകുപ്പ് ശ്രമിക്കുന്നത്. ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റാണ്. വന നിയമ ഭേദഗതിയില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ കൊണ്ട് വരും. ജനങ്ങള്‍ക്ക് പ്രായോഗികമായ നിയമങ്ങള്‍ മാത്രമേ നടപ്പിലാക്കുവെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News