ജമ്മു കാശ്മീരില്‍ ഹസ്രത്ത്ബാല്‍ പള്ളിയുടെ ഉദ്ഘാടന ഫലകത്തിലെ അശോക സ്തംഭം തകര്‍ത്ത് ആളുകള്‍; ഇസ്ലാമിക ആരാധനാലയങ്ങളില്‍ ചിഹ്നങ്ങള്‍ പാടില്ലെന്ന് പറഞ്ഞ് ആക്രമണം; മതവികാരം വ്രണപ്പെടുത്തിയെന്നും അക്രമികളെ കുറ്റം പറയില്ലെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല; അങ്ങേയറ്റം ഖേദകരമെന്ന് ലഫ്റ്റനന്റ് ഗവര്‍ണറും
ജമ്മു കാശ്മീരില്‍ ഹസ്രത്ത്ബാല്‍ പള്ളിയുടെ ഉദ്ഘാടന ഫലകത്തിലെ അശോക സ്തംഭം തകര്‍ത്ത് ഒരു വിഭാഗം ആളുകള്‍
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹസ്രത്ത് ബാല്‍ പള്ളിയില്‍ സ്ഥാപിച്ച ഉദ്ഘാടന ശിലാഫലകത്തിലെ അശോക സ്തംഭം തകര്‍ത്ത സംഭവത്തില്‍ വാദപ്രതിവാദങ്ങള്‍ ശക്തമാകുന്നു. പുതുക്കിപ്പണിത ഹസ്രത്ത്ബാല്‍ പള്ളിയുടെ ഉദ്ഘാടന ഫലകത്തിലെ ദേശീയ ചിഹ്നമായ അശോക സ്തംഭവമാണ് ഒരു വിഭാഗം ആള്‍കൂട്ടം തകര്‍ത്തത്. ഈ ചിഹ്നം തകര്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍, ആക്രമണത്തെ ന്യായീകരിക്കുന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും പി.ഡി.പിയും.
എന്നാല്‍, ശിലാഫലകത്തിലെ അശോക സ്തംഭം തകര്‍ത്ത നടപടി അങ്ങേയറ്റം ഖേദകരമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രതികരിച്ചു. കര്‍ശന നടപടി സ്വീകരിക്കണമെന്ന് വഖഫ് ബോര്‍ഡ് അധ്യക്ഷയും ആവശ്യപ്പെട്ടു. ഇന്നലെ നബിദന പ്രാര്‍ഥനകള്‍ നടക്കുന്നതിനിടെയാണ് ജമ്മു കശ്മീരിലെ ഹസ്രത് ബാല്‍ പള്ളിയില്‍ സ്ഥാപിച്ച ശിലാഫലകത്തിലെ അശോക സ്തംഭം ചിലര്‍ തകര്‍ത്തത്. ഇസ്ലാമിക ആരാധനാലയങ്ങളില്‍ ചിഹ്നങ്ങള്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.
അശോക സ്തംഭം തകര്‍ത്തവര്‍ തീവ്രവാദികളാണെന്നും പൊതുമുതല്‍ നശിപ്പിച്ചതടക്കം ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും ജമ്മു കശ്മീര്‍ വഖഫ് ബോര്‍ഡ് അധ്യക്ഷ ദരക്ഷണ്‍ അന്ദ്രാബിയും ബി.ജെ.പി. നേതാക്കളും ആവശ്യപ്പെട്ടു. കര്‍ശന നടപടി ഉണ്ടാകുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും പറഞ്ഞു.
എന്നാല്‍ പള്ളിയില്‍ അശോകസ്ഥംഭം സ്ഥാപിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നും അക്രമികളെ കുറ്റംപറയാനാവില്ലെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പ്രതികരിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി നേതാക്കളും അക്രമികള്‍ക്ക് പിന്തുണയുമായെത്തി.
വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള ഹസ്രത്ത്ബാല്‍ പള്ളി നവീകരണം കഴിഞ്ഞ് അടുത്തിടെയാണ് തുടറന്നുകൊടുത്തത്. ഈ സമയത്താണ് ദേശീയ ചിഹ്നം ഉള്‍പ്പെടുത്തിയ ശിലാഫലകം സ്ഥാപിച്ചത്. എന്നാല്‍, ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക് എതിരാണെന്ന് ആരോപിച്ചായിരുന്നു ദേശീയ ചിഹ്നത്തിന് നേരെ അതിക്രമം. അക്രമികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് ജമ്മുകശ്മീര്‍ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം എന്നാണ് അവര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
ദര്‍ഗയുടെ അന്തസ്സിന് അക്രമികള്‍ കോട്ടം വരുത്തി. അവരെ ജീവിതകാലം മുഴുവന്‍ ദര്‍ഗയില്‍ പ്രവേശിപ്പിക്കരുത്. ഇസ്ലാമിസ്റ്റുകള്‍ക്കതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ ഫയല്‍ ചെയ്യണം. കശ്മീരില്‍ വീണ്ടും അശാന്തിയും സൃഷ്ടിക്കുക എന്നതായിരുന്നു ഉദ്ദേശ്യമെന്നും ജമ്മുകശ്മീര്‍ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.