തേക്കടി കാണാനെത്തിയ സഞ്ചാരികള്‍ ഇസ്രയേലികള്‍ ആണെന്നറിഞ്ഞപ്പോള്‍ മട്ടുമാറി; കടക്ക് പുറത്ത് എന്ന് പറഞ്ഞ് കരകൗശല കടയില്‍ നിന്നിറക്കി വിട്ട് കശ്മീരി സ്വദേശികള്‍; അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞത് പോലെ ഇവിടെ വരുന്നവരോട് പെരുമാറരുതെന്ന് സോഷ്യല്‍ മീഡിയ

ഇസ്രയേലില്‍ നിന്ന് തേക്കടി കാണാനെത്തിയ സഞ്ചാരികളെ കടയുടമകള്‍ അപമാനിച്ചുവിട്ടു

Update: 2024-11-13 18:09 GMT

തേക്കടി: അതിഥി ദേവോ ഭവ എന്നാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിന്റെ ആപ്തവാക്യം. കോവിഡ് കാലത്തെ വലിയ ക്ഷീണത്തിന് ശേഷം വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് വീണ്ടും തുടങ്ങിയിരിക്കുകയാണ്. അതിനിടെയാണ് നാടിന്റെ പൊതുമനസിന് ചേരാത്ത സംഭവം തേക്കടിയില്‍ ഉണ്ടായത്.

ഇസ്രയേലില്‍ നിന്ന് തേക്കടി കാണാനെത്തിയ സഞ്ചാരികളെ കടയുടമകള്‍ അപമാനിച്ചുവിട്ടു. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കശ്മീര്‍ സ്വദേശികളാണ് ഇസ്രയേലുകാരെ കടയില്‍ നിന്ന് ഇറക്കി വിട്ടത്.




സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ഇസ്രയേല്‍ സ്വദേശികള്‍ ആണെന്നറിഞ്ഞതോടെ അപമാനിച്ച് ഇറക്കിവിടുകയായിരുന്നു. സമീപത്തെ മറ്റു കടയുടമകള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഇസ്രയേല്‍ സഞ്ചാരികളോട് ഇവര്‍ മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

മറ്റുകടയുടമകള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് അതിഥികളായ ഇസ്രയേലികളോട് മാപ്പ് പറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചത് തന്നെ വലിയ കാര്യമാണ്. ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷ പശ്ചാത്തലത്തിലാവാം കടയുടമകളുടെ മോശം പെരുമാറ്റമെന്ന് കരുതുന്നു.




സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വ്യത്യസ്ത കമന്റുകളും വരുന്നുണ്ട്.

ചില കമന്റുകള്‍ ഇങ്ങനെ:

'കടയില്‍ ആരു വന്നാലും അവരോട് മാന്യമായി പെരുമാറണം. നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന ടൂറിസ്റ്റ്കളോട് മോശമായി പെരുമാറുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞത് പോലെ ഇസ്രായേല്‍ അവിടെ ചെയ്യുന്ന അക്രമങ്ങള്‍ക്ക് ഇവിടെ വരുന്നവരോട് ദേഷ്യം പിടിക്കുന്നത് ബുദ്ധി ശൂന്യതയാണ്.'

ഇവന്മാരുടെ കടയില്‍ ആരും കയറരുത്. കേസ് എടുത്തു കടയും പൂട്ടിക്കണം

അവരെ അവിടെ കട നടത്താന്‍ സമ്മതിക്കരുത്

അതിഥി ദേവോ ഭവ എന്ന മഹത്തായ ഭാരതത്തിന്റെ സംസ്‌കാരം മതവെറിയുടെ പേരില്‍

നശിപ്പിക്കാന്‍ അനുവദിക്കരുത്

ഇസ്രായേലും പാലസ്തീനും എന്നും പറഞ്ഞ് നോക്കി നടന്നാല്‍ കഞ്ഞികുടി മുട്ടും മക്കളെ കടയില്‍ വരുന്നവരോട് മാന്യമായി പെരുമാറാന്‍ പഠിക്കുക, കടയില്‍ വരുന്നവരോട് രാജ്യം നോക്കി ഒരിക്കലും എതിര്‍ക്കരുത് മനുഷ്യത്വപരമായി അവരോട് പെരുമാറാന്‍ പഠിക്കുക??

ഞാന്‍ ഒരു മുസ്ലിമാണ് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഈ അനിഷ്ട നടപടിയെ അപലപിക്കുന്നു

ഇസ്രായേല്‍ സ്വദേശികള്‍ക്കെതിരെ ഉണ്ടായ വംശീയ അതിക്ഷേപത്തിനു അവരോടും സമൂഹത്തോടും ക്ഷമ ചോദിക്കുന്നു

ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുസ്ലിം സമുദായത്തെ മര്യാദ പഠിപ്പിക്കുകയും ചെയ്യും

ഈ അനിഷ്ട സംഭവത്തിനു ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടി എടുത്തു മാതൃകാ പരമായ ശിക്ഷ നല്‍കണം ഒരു പ്രത്യേക മത വിശ്വാസി ആയത് കൊണ്ടോ ഒരു പ്രത്യേക സ്ഥലത്ത് ജനിച്ചത് കൊണ്ടോ ആരും അപമാനിക്കപ്പെടരുത്

Tags:    

Similar News