'യുഎന്‍എക്ക് 8 സീറ്റും നഷ്ടമായിരിക്കുന്നു; യുഎന്‍എയുടെ പോള്‍ ചെയ്ത 80 ശതമാനം വോട്ടുകളും എണ്ണാതെയുള്ള ഫലപ്രഖ്യാപനം; റിസള്‍ട്ട് പ്രഖ്യാപനത്തെ നിയമപരമായി നേരിടും'; കേരളാ നഴ്സിംഗ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ചു യുഎന്‍എ; ഹൈക്കോടതിയില്‍ നിയമ പോരാട്ടമെന്ന് ജാസ്മിന്‍ഷാ

'യുഎന്‍എക്ക് 8 സീറ്റും നഷ്ടമായിരിക്കുന്നു; യുഎന്‍എയുടെ പോള്‍ ചെയ്ത 80 ശതമാനം വോട്ടുകളും എണ്ണാതെയുള്ള ഫലപ്രഖ്യാപനം

Update: 2025-07-05 18:23 GMT

തിരുവനന്തപുരം: കേരളാ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ ഫലം ഭരണാനുകൂല സംഘടനക്ക് വേണ്ടി അട്ടിമറിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ വോട്ടുകള്‍ എണ്ണാതെ മാറ്റിവെച്ച് ഭരണാനുകൂല വിഭാഗങ്ങളുടെ വോട്ടുകള്‍ മാത്രം എണ്ണിയെന്നാണ് ആരോപണം. ഗുണ്ടായിസവും വ്യാജ വോട്ടര്‍മാരെയും അടക്കം കളത്തില്‍ ഇറക്കിയുള്ള അട്ടിമറി ശ്രമമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.

എട്ട് സീറ്റുകളില്‍ മത്സരിച്ച യുഎന്‍എക്ക് എല്ലാ സീറ്റുകളും നഷ്ടമായതെന്ന് ജാസ്മന്‍ ഷാ പറഞ്ഞു. യുഎന്‍എയുടെ പോള്‍ ചെയ്ത 80 % വോട്ടുകളും എണ്ണാതെയുള്ള ഫലപ്രഖ്യാപനമാണ് നടന്നതെന്നും റിസള്‍ട്ട് പ്രഖ്യാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ജാസ്മിന്‍ ഷായുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

യുഎന്‍എക്ക് 8 സീറ്റും നഷ്ടമായിരിക്കുന്നു... യുഎന്‍എയുടെ പോള്‍ ചെയ്ത 80 % വോട്ടുകളും എണ്ണാതെയുള്ള ഫലപ്രഖ്യാപനം. നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ് റിസള്‍ട്ട് പ്രഖ്യാപനത്തെ നിയമപരമായും, സംഘടനാപരമായും നേരിടും. റീ ഇലക്ഷന്‍ ബഹു.ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിക്കുക തന്നെ ചെയ്യും. കഴിഞ്ഞ 4 മാസമായി അഹോരാത്രം കഷ്ടപ്പെട്ട പ്രിയ സഹപ്രവര്‍ത്തകരേ നിരാശരാകേണ്ടതില്ല. സത്യത്തിനായിരിക്കും അന്തിമ വിജയം.

സിപിഎം അനുകൂലികളായ റിട്ടേണിങ് ഓഫിസര്‍മാര്‍ യുഎന്‍എക്ക് ലഭിച്ച വോട്ടുകള്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു എന്ന ആരോപണം സംഘടന നേരത്ത ഉന്നയിച്ചിരുന്നു. യുഎന്‍എയുടെ ആളുകള്‍ വോട്ടെണ്ണലിനായി എത്തിയപ്പോള്‍ മുതല്‍ ഗുണ്ടായിസത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചു അട്ടിമറിക്കാനാണ് ശ്രമം നടന്നു. ഇന്നലെ യുഎന്‍എ പ്രതിനിധികള്‍ക്ക് നേരെ ആസൂത്രിത അക്രമണവും ഉണ്ടായി.

കെ.ജി.എന്‍.യു, ഐ.എന്‍.എ എന്നീ സംഘടനകള്‍ക്ക് വേണ്ടിയാണ് അട്ടിമറി ശ്രമം നടക്കുന്നതെന്നാണ് യുഎന്‍എയുടെ ആരോപിച്ചത്. യുഎന്‍എക്ക് അനുകൂലമായി ലഭിച്ച വോട്ടുകള്‍ റിട്ടേണിംഗ് ഓഫീസര്‍മാരെ ഉപയോഗിച്ച് അട്ടിമറിച്ചെന്നാണ് ആരോപണം. അട്ടിമറി ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമയം വൈകി രാത്രിയുടെ മറവിലാണ് വോട്ടെണ്ണല്‍ നടന്നത്. ഇതില്‍ യുഎന്‍എക്ക് അനുകൂലമായി ലഭിച്ച വോട്ടുകള്‍ 80 ശതമാനവും എണ്ണാതെ മാറ്റിവെക്കുകയാണ് ഉണ്ടായത്.

വ്യാജ ബാലറ്റുകള്‍ അടിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടിട്ടിരുന്നു. അക്രമവും, ഗുണ്ടായിസവും ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത് അംഗീകരിക്കാനാവില്ല. ജൂലൈ 4 ന് 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച നഴ്സിംഗ് കൗണ്‍സിലില്‍ ജൂലൈ 5 രണ്ട് മണി കഴിഞ്ഞിട്ടും ആരംഭിക്കാതെ രാത്രിയുടെ മറവിലേക്ക് മാറ്റുകയാിരുന്നു. ഇത് അക്രമത്തിലൂടെ ഭരണം പിടിക്കാനുള്ള ശ്രമം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്ന് ജാസ്മിന്‍ഷാ നേരത്തെ പറഞ്ഞിരുന്നു.

കേരളാ നഴ്സിംഗ് കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1.22 ലക്ഷം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. യുഎന്‍എ മത്സരിച്ച 8 സീറ്റിലും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കപ്പെടുമെന്നാണ് സംഘടനാ ഭാരവാഹികള്‍ അവകാശപ്പെട്ടത്. എന്നാല്‍ തെരഞ്ഞെടുപ്പു തന്നെ അട്ടിമറിക്കുന്ന അവസ്ഥയാണ് ഉണ്ടായത്.

അതിനിടെ കേരള നഴ്‌സിങ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തിനടുത്ത് കള്ളവോട്ട് നടന്നതായും നഴ്‌സിങ് ചുമതലയുള്ള വരണാധികാരികളുടെ അറിവില്ലാതെ ഇത്രയും വ്യാജ ബാലറ്റുകള്‍ അവിടെ എത്തില്ലെന്നും കേരള ഗവ. നഴ്‌സസ് യൂണിയന്‍ ആരോപിച്ചു.

അറുപത് ശതമാനത്തിന് മുകളില്‍ കള്ളവോട്ട് പിടിക്കപ്പെട്ടിട്ടും അതു മാറ്റിവച്ച് വോട്ടിങ് നടപടികളിലൂടെ മുന്നോട്ട് പോകുന്നത് വ്യക്തമായ അജണ്ട തയ്യാറാക്കി നടപ്പിലാക്കിയതിന്റെ ഭാഗമായാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയന്‍ സംസ്ഥാന ജന. സെക്രട്ടറി എസ്.എം. അനസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags:    

Similar News