ബിബിസി അവതാരകന്‍ ജോണ്‍ ഹണ്ടിന്റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ലണ്ടന്‍: ബിബിസി അവതാരകന്‍ ജോണ്‍ ഹണ്ടിന്റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കെയ്ല്‍ ക്ലിഫോര്‍ഡിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി. 2023 ജൂലായ് 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുന്‍ സൈനികന്‍ കൂടിയാ കെയ്ല്‍ ക്ലിഫോര്‍ഡ് ഹേര്‍ട്‌ഫോര്‍ഡ്ഷയറിലെ ബുഷിയിലെ വീട്ടില്‍ ഹണ്ടിന്റെ മകള്‍ ലൂയിസ് ഹണ്ടിനെ (25) ബലാത്സംഗം ചെയ്തിന് ശേഷം ക്രോസ്ബോ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതേ ദിവസം അവളുടെ അമ്മ കരോളിനെയും (61) സഹോദരി ഹന്നയെയും(28) ഇയാള്‍ കൊലപ്പെടുത്തി.
എട്ട് തവണ കുത്തിയാണ് കരോളിനെ കൊന്നതെങ്കില്‍ 28 കാരിയായ ഹന്നയെ ഇയാള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. വിധി കേള്‍ക്കാന്‍ എത്തിയ ഹണ്ടും മൂത്തമകള്‍ ആമിയും പരസ്പരം പുണര്‍ന്ന് കണ്ണുനീരൊഴുക്കിയായിരുന്നു വിധി പ്രസ്താവം ശ്രവിച്ചത്. ഇരകളുടെ കുടുംബത്തോട് അനുതാപം പ്രകടിപ്പിച്ചുകൊണ്ട്, കൂടുതല്‍ വൈകിക്കാതെ തന്നെ വിധി പ്രസ്താവിക്കുകയായിരുന്നു. വിധിക്കായി കാത്തിരിക്കുന്ന ഇരകളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുപാട് നേരം കാത്തിരിക്കാന്‍ നിര്‍ബന്ധിതമാക്കുന്നില്ല എന്ന മുഖവുരയോടെയായിരുന്നു കേംബ്രിഡ്ജ് ക്രൗണ്‍ കോടതി വിധി പ്രസ്താവിച്ചത്.
'ഈ കേസില്‍ തെളിയുന്നത്, പ്രതി ഒരു സ്ത്രീ വിരോധിയാണെന്നും, ദയ ഒട്ടും ഇല്ലാത്തവനാണെന്നും സ്ത്രീകളെ അനാദരവോടെ കാണുന്നവനാണെന്നും വിധി പ്രസ്താവനയില്‍ ജഡ്ജി ബെനാഥന്‍ വ്യക്തമാക്കി. ഇത്തരം ക്രൂരതകള്‍ അര്‍ഹിക്കുന്ന ശിക്ഷ ജീവപര്യന്തം മാത്രമാണ്. അങ്ങനെത്തന്നെ, നീ ഒരിക്കലും ജയിലില്‍ നിന്ന് പുറത്തിറങ്ങില്ല' എന്ന് ജഡ്ജി പറഞ്ഞു.
കൊലപാതകത്തിന് 11 ദിവസം മുന്‍പ് തന്നെ ഇയാള്‍ തയ്യാറെടുത്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ലൂയിസിന്റെ അച്ഛന്‍ ജോണ്‍ ഹണ്ടിന്റെ തിരക്കുകള്‍ മനസ്സിലാക്കുന്നതിന് നിരന്തരം നിരീക്ഷണം നടത്തി. വീട്ടിലേക്ക് എത്താനായി കരോള്‍ ഹണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും വിശദമായി പരിശോധിച്ചു. കൊലപാതകത്തിനായി ഒരു മാര്‍ഡര്‍ കിറ്റ് തന്നെ വാങ്ങിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ക്രോസ്ബോ, കത്തി, എയര്‍ പിസ്റ്റള്‍, ഡക്റ്റ് ടേപ്പ്, കയറുകള്‍ തുടങ്ങി നിരവധി ആയുധങ്ങളും ഉപകരണങ്ങളും അതില്‍ അടങ്ങിയിരുന്നു.
കെയ്ല്‍ ലൂയിസുമായി പ്രണയത്തിലായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഇവര്‍ വേര്‍പിരിഞ്ഞത്. അന്നതൊട്ട് പക ഉള്ളില്‍ക്കൊണ്ട് നടക്കുകയായിരുന്നു കെയ്ല്‍. ലൂയിസിന്റെ ചില സാധനങ്ങള്‍ തിരികെ നല്‍കാനും വിട പറയല്‍ കാര്‍ഡ് നല്‍കാനെന്നും പറഞ്ഞാണ് കെയ്ല്‍ വീട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് കരോളിനെ കത്തിക്കൊണ്ട് കുത്തുകയായിരുന്നു. പിന്നീട് വീട്ടിനകത്ത് കയറിയ കെയ്ല്‍ ലൂയിസിനെ രണ്ടര മണിക്കൂറാണ് ബലാത്സംഗം ചെയ്തത്. ശേഷം ഡക്റ്റ് ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ട് ക്രോസ്ബോ ഉപയോഗിച്ച് നേരിട്ട് ഹൃദയത്തിലേക്ക് അമ്പെയ്ത് കൊല്ലുകയായിരുന്നു. ഹന്ന വീട്ടില്‍ എത്തിയപ്പോള്‍ അവളെയും അതേപോലെ കൊലപ്പെടുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
വീട്ടില്‍ ഉണ്ടായിരുന്ന സുരക്ഷാ ക്യാമറിയില്‍ ശബ്ദങ്ങള്‍ റെക്കോര്‍ഡായിട്ടുണ്ട്. അതില്‍ ഇവര്‍ നിലവിളിക്കുന്നതിന്റെ ശബ്ദവും അമ്പുകള്‍ എറിയുന്നതിന്റെ ശബ്ദവും പതിഞ്ഞിട്ടുണ്ട്. ഹന്ന അവസാന നിമിഷം 999 കോള്‍ ചെയ്ത് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും, അതിനുള്ളില്‍ തന്നെ മൂന്ന് പേരുടെയും ജീവനെടുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ലണ്ടനിലുള്ള ലാവന്‍ഡര്‍ ഹില്‍ സെമിത്തേരിയില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇയാള്‍ ക്രേസ് ബോ ഉപയോഗിച്ച് ഇയാള്‍ പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ക്രേസ്‌ബോ വില്‍പ്പന നിയന്ത്രണം നിയമം കടുപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുയാണെന്നാണ് റിപ്പോര്‍ട്ട്.