'അബോര്‍ട്ട് ചെയ്ത ഗമയാണ്': ഫേസ്ബുക്കില്‍ മാധ്യമപ്രവര്‍ത്തക ഇട്ട ചിത്രത്തിന് അധിക്ഷേപ കമന്റുമായി മഹിള കോണ്‍ഗ്രസ് നേതാവ് ഫര്‍ഹ ഫാത്തിമ; ഞാന്‍ അബോര്‍ട്ട് ചെയ്തിട്ടില്ല, അപ്പോള്‍ അതിന്റെ ഗമ എനിക്ക് ആവശ്യം ഇല്ലല്ലോ എന്ന ചുട്ട മറുപടിയുമായി ലക്ഷ്മി പദ്മ; വ്യക്തിഹത്യ ചെയ്തതിന് മറുപടിയുമായി റീല്‍സും

ചുട്ട മറുപടിയുമായി ലക്ഷ്മി പദ്മ

Update: 2025-10-22 18:52 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ഗര്‍ഭച്ഛിദ്ര വാര്‍ത്ത കളവാണെന്ന വ്യാപക പ്രചാരണം ഉണ്ടായപ്പോള്‍, ഇരയായ പെണ്‍കുട്ടിയെ നേരില്‍ കണ്ട് വിവരങ്ങള്‍ പങ്കുവച്ച മാധ്യമ പ്രവര്‍ത്തകയാണ് ലക്ഷ്മി പദ്മ. അതിന്റെ പേരില്‍, ലക്ഷ്മിക്കെതിരെ വ്യാപക സൈബറാക്രമണവും ഉണ്ടായി. രാഹുല്‍ ഈശ്വറിനെ പോലുളളവര്‍ പെണ്‍കുട്ടി രാഹുലില്‍ നിന്ന് ഗര്‍ഭിണിയായി എന്നതിന് ലക്ഷ്മി പദ്മയുടെ കൈയില്‍ തെളിവുണ്ടോ എന്നും ചോദിച്ചു. എന്തായാലും ഇരകള്‍ക്കൊപ്പം നില്‍ക്കുക എന്ന നയമാണ് ലക്ഷ്മി ആവര്‍ത്തിച്ചുവ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ, രണ്ടുദിവസം മുമ്പ് ലക്ഷ്മി തന്റെ ഫേസ്ബുക്ക് വാളില്‍ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ മഹിള കോണ്‍ഗ്രസ് നേതാവായ ഫര്‍ഹ ഫാത്തിമ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കുറിപ്പിട്ടത് വിവാദമായി.

' സാരി ഗമയാണ് ഗയ്‌സ് മറ്റൊന്നുമല്ല വെറും സാരി ഗമ' എന്ന കുറിപ്പോടെ ലക്ഷ്മി പങ്കുവച്ച ചിത്രത്തിന് താഴെയാണ് ഫര്‍ഹ ഫാത്തിമ മോശം കമന്റിട്ടത്. അബോര്‍ട്ട് ചെയ്ത ഗമയാണ് എന്നായിരുന്നു കള്ളച്ചിരിയുടെ ഇമോജിയോടെ ഫര്‍ഹ ഫാത്തിമയുടെ കമന്റ്. താങ്കള്‍ അബോര്‍ട്ട് ചെയ്‌തോ.അയ്യോ അതെന്തിനാ..പറയൂ എന്താ പറ്റിയത് തനിക്ക് എന്ന് ലക്ഷ്മി തിരിച്ചടിക്കുകയും ചെയ്തു. 'അവര്‍ക്ക് എന്തോ അബദ്ധം പറ്റിയത് അവര്‍ വന്നു പറഞ്ഞു. അതൊന്നും ആക്രമണം അല്ല. ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങളെ കുറിച്ച് സംസാരിക്കേണ്ടത് ആവശ്യം ഉള്ള കാര്യം ആണ് അത് നിലവാര തകര്‍ച്ച അല്ല.ആ അവബോധം ജനപ്രതിനിധികള്‍ക്ക് പോലും ഇല്ലാത്ത കാലത്ത് നമ്മള്‍ അതിനെ കുറിച്ച് സംസാരിച്ച് കൊണ്ടേ ഇരിക്കണം'- ലക്ഷ്മി കുറിച്ചു.

അതിനു പിന്നാലെ ബുധനാഴ്ച ലക്ഷ്മി ഇങ്ങനെ കുറിച്ചു:

എന്റെ ഫോട്ടോയുടെ താഴെ ഫര്‍ഹ ഫാത്തിമ എന്ന മഹിളാകോണ്‍ഗ്രസ് നേതാവ് വന്നു പറഞ്ഞതാണ് ഈ കമന്റ്.അതിനുള്ള മറുപടി ഞാന്‍ അവരോട് പേഴ്‌സണല്‍ ആയി ചോദിച്ചു എന്നെ ഉള്ളൂ..ഞാന്‍ അബോര്‍ട്ട് ചെയ്തിട്ടില്ല അപ്പോള്‍ അതിന്റെ ഗമ എനിക്ക് ആവശ്യം ഇല്ലല്ലോ.അപ്പോള്‍ അവര്‍ ആയിരിക്കും അത് എന്നല്ലേ കരുതാന്‍ വഴിയുള്ളൂ.


Full View

ഈ ഭാഗം വിശദീകരിച്ചുകൊണ്ട് ലക്ഷ്മിയുടെ റീല്‍സും പുറത്തുവന്നിട്ടുണ്ട്. റീല്‍സില്‍ പറയുന്നത് ഇങ്ങനെ:

'ഒരു കാര്യത്തില്‍ ക്ലാരിഫിക്കേഷന് വേണ്ടിയാണ് വന്നത്. ഞാനൊരു ഫോട്ടോ കഴിഞ്ഞ ദിവസം ഇട്ടിട്ടുണ്ടായിരുന്നു.സാരി ഉടുത്തിട്ട് ഫോട്ടോ ഓഫീസില്‍ നിന്ന്. അതിന്റെ താഴെ വന്ന് ഫര്‍ഹ ഫാത്തിമ എന്നുപറയുന്ന ഒരു വനിത കോണ്‍ഗ്രസ് നേതാവ് അബോര്‍ട്ട് ചെയ്തതിന്റെ ഗമയാണോ എന്നുചോദിച്ചു.

ഞാന്‍ അബോര്‍ട്ട് ചെയ്തിട്ടില്ല. So, അപ്പോള്‍ ആരായിരിക്കും അബോര്‍ട്ട് ചെയ്തിട്ടുണ്ടാവുക? എനിക്കറിയില്ല. അബോര്‍ട്ട് ചെയ്തതിന്റെ ഗമയാണോ എന്നല്ല അബോര്‍ട്ട് ചെയ്തതിന്റെ ഗമയാണ് എന്നാണ് അവരുടെ കമന്റ്. സ്വാഭാവികമായി അവര്‍ അബോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് അന്വേഷിക്കണമല്ലോ. ഞാന്‍ അവരുടെ ഇന്‍ബോക്‌സില്‍ പോയി നിങ്ങള്‍ അബോര്‍ട്ട് ചെയ്തിട്ടുണ്ടോ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ചു.

എന്റെ ഫോട്ടോയുടെ താഴെ വന്ന് അബോര്‍ട്ട് ചെയ്തതിന്റെ ഗമയാണ് എന്നെഴുതേണ്ട കാര്യം ഒരു വനിതാ കോണ്‍ഗ്രസ് നേതാവിന് ഉണ്ടെന്ന എനിക്ക് തോന്നുന്നില്ല. എന്തങ്കിലും അബോര്‍ഷനുമായി ബന്ധപ്പെട്ട ഇഷ്യു ഞാനുമായി ബന്ധപ്പെട്ട് ഞാന്‍ ഉയര്‍ത്തിയിട്ടില്ല. അപ്പോള്‍ റിയല്‍ ആയിട്ടുള്ള ഇഷ്യൂസ് കണ്ടുപിടിക്കുകയാണ് നേതാക്കന്മാര് ചെയ്യേണ്ടത്്, അതല്ലാതെ മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യലല്ല. ഇത്രേയുള്ളു. ഇതിനൊരു ക്ലാരിഫിക്കേഷന്‍ വേണമെന്ന് തോന്നിയത് കൊണ്ട് വന്ന് പറയുകയാണ്. '

Tags:    

Similar News