'ഭക്ഷണം നല്‍കിയത് സെന്റ് ഓഫ് എന്ന രീതിയില്‍ വ്യാഖ്യാനിച്ചു; അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്; അവരെ വേട്ടയാടരുത്; തനിക്ക് ചേരി തിരിഞ്ഞ് നില്‍ക്കാന്‍ താല്‍പര്യമില്ല; മുക്കത്തെ സ്വീകരണ യോഗത്തില്‍ മനാഫ്

'ഭക്ഷണം നല്‍കിയത് സെന്റ് ഓഫ് എന്ന രീതിയില്‍ വ്യാഖ്യാനിച്ചു;

Update: 2024-10-03 11:50 GMT

കോഴിക്കോട്: അര്‍ജുന്റെ ലോറിയുടെ ഉടമകളില്‍ ഒരാളായ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇതോടെ ഈ വിഷയത്തില്‍ പ്രതികരിച്ചു മനാഫും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ വിവാദങ്ങള്‍ക്കിടെ മനാഫിന് മുക്കത്ത് മനാഫിന് സ്വീകരണവും ലഭിച്ചു. നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തതെന്ന് മനാഫ് പറഞ്ഞു. അപമാനിതനായാലും ആരോടും ശത്രുതയില്ലെന്ന് മനാഫ് കൂട്ടിച്ചേര്‍ത്തു. അര്‍ജുന്റെ കുടുംബം ഇന്നലെ മനാഫിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

'അര്‍ജുന്റെ കുടുംബത്തിന്റെ പ്രതികരണത്തില്‍ ഞാന്‍ കുടുംബവുമായി ആലോചിച്ച് കൂടുതല്‍ പ്രതികരിക്കും. അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സെന്റ് ഓഫ് നടത്തിയിട്ടില്ല. അത്രയും ദിവസം കൂടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് ഭക്ഷണം വാങ്ങി കൊടുത്ത് യാത്ര ആക്കുകയാണ് ചെയ്തത്. അതാണ് സെന്റ് ഓഫ് എന്ന രീതിയില്‍ വ്യാഖ്യാനിച്ചത്. തെറ്റിദ്ധാരണ ഉണ്ടായതില്‍ മാപ്പ് ചോദിക്കുകയാണ്. അര്‍ജുന്റെ കുടുംബത്തെ ഇതിന്റെ പേരില്‍ ആരും വേട്ടയാടരുത്. സമൂഹമാദ്ധ്യമത്തിലും മോശമായി സംസാരിക്കരുത്. തനിക്ക് ചേരി തിരിഞ്ഞ് നില്‍ക്കാന്‍ താല്‍പര്യമില്ല',- മനാഫ് വ്യക്തമാക്കി.

അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പിആര്‍ ഏജന്‍സി പോലെയാണ് മനാഫ് പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍ നിന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനും അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചു.

എന്നാല്‍, ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മനാഞ്ചിറ മൈതാനത്ത് വന്നു നില്‍ക്കാം കല്ലെറിഞ്ഞ് കൊന്നോളൂ എന്നുമായിരുന്നു മനാഫിന്റെ പ്രതികരണം. അതിനിടെ ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെ മനാഫിന്റെ യൂട്യൂബ് ചാനലില്‍ സബ്സ്‌ക്രബര്‍മാരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. ഇന്നലെ പതിനായിരം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1.61 ലക്ഷം സബ്സ്‌ക്രബര്‍മാരാണ് ചാനലിലുള്ളത്. അര്‍ജുന് വേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ വിവരങ്ങളെല്ലാം 'ലോറി ഉടമ മനാഫ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് മനാഫ് പങ്കുവച്ചിരുന്നത്.

അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പിആര്‍ ഏജന്‍സി പോലെയാണ് മനാഫ് പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍ നിന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനും അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചു.

എന്നാല്‍, ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മനാഞ്ചിറ മൈതാനത്ത് വന്നു നില്‍ക്കാം കല്ലെറിഞ്ഞ് കൊന്നോളൂ എന്നുമായിരുന്നു മനാഫിന്റെ പ്രതികരണം. വിവാദം ഉടലെടുത്തതിന് പിന്നാലെയാണ് യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബേഴ്സ് വളരെ വേഗം വര്‍ദ്ധിച്ചത്.ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ തരത്തിലുള്ള അഭിപ്രായങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്. ജിതിനെതിരെയും രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.

സംഘപരിവാര്‍ അനുകൂലി ആയതിനാലാണ് ജിതിന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ചില പ്രചാരണം. അതേസമയം, മനാഫ് സെല്‍ഫ് പ്രൊമോഷന്‍ സ്റ്റാറാണെന്നും അര്‍ജുന്റെ കുടുംബം ഇക്കാര്യം തുറന്ന് കാണിക്കുമ്പോള്‍ സമാധാനമായെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.13 ദിവസം മുന്‍പാണ് ചാനലില്‍നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അര്‍ജുന്റെ ലോറി കണ്ടെത്തിയശേഷം യുട്യൂബില്‍ വിഡിയോ പോസ്റ്റ് ചെയ്തിട്ടില്ല. അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യഥാര്‍ഥ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനുമാണു ചാനല്‍ തുടങ്ങിയതെന്നാണ് മനാഫിന്റെ വിശദീകരണം.

Tags:    

Similar News