ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം; മനോഹര്‍ ലാലിനെ 'ധാക്കട്ട് മഹാസഭ' പുറത്താക്കി; തങ്ങളുടെ നേതാവല്ലെന്ന് ബിജെപി
മനോഹര്‍ ലാല്‍ തങ്ങളുടെ നേതാവല്ലെന്ന് ബിജെപി
ന്യൂഡല്‍ഹി: ഡല്‍ഹി - മുംബയ് അതിവേഗ പാതയില്‍ കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം. ഹൈവേയില്‍ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് രാഷ്ട്രീയ നേതാവ് മനോഹര്‍ ലാല്‍ ധാക്കട്ടിന്റെയും യുവതിയുടെയും ദൃശ്യങ്ങള്‍ പതിഞ്ഞത്. സംഭവം വിവാദമായതോടെ മനോഹര്‍ ലാലിനെ ധാക്കട്ട് മഹാസഭയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി.
വെളുത്ത നിറത്തിലുള്ള കാര്‍ മനോഹര്‍ ലാലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. മനോഹര്‍ ലാല്‍ ബിജെപി നേതാവാണെന്ന വാര്‍ത്ത പാര്‍ട്ടി നിഷേധിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലുമില്ലെന്ന് നേതൃത്വം അറിയിച്ചു. മനോഹര്‍ ലാല്‍ ധാക്കട്ടിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും തങ്ങളുടെ നേതാവല്ലെന്നും ബിജെപി വൃത്തങ്ങളും അറിയിച്ചു.
മനോഹര്‍ ലാലിന്റെ ഭാര്യ മന്ദ്സൗര്‍ ജില്ലാ പഞ്ചായത്തിലെ ബിജെപി പിന്തുണയുള്ള അംഗമാണ്. മന്ദ്സൗര്‍ ടൗണിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മെയ് 13-ാം തീയതി ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ മധ്യപ്രദേശിലെ മാന്ദസോര്‍ ടൗണിന് സമീപത്തായിരുന്നു വൈറല്‍ വീഡിയോയിലെ സംഭവമുണ്ടായത്. കാറിനുള്ളില്‍ പുരുഷനും നഗ്‌നയായ സ്ത്രീയും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഹൈവേയില്‍ സ്ഥാപിച്ച നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിതെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ മനോഹര്‍ ലാല്‍ ധാക്കട്ടിനെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇദ്ദേഹത്തിന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
വീഡിയോയില്‍ യുവതിക്കൊപ്പമുള്ളത് മനോഹര്‍ ലാല്‍ ധാക്കട്ടാണെന്നാണ് ആരോപണം. ഇദ്ദേഹം ബിജെപി നേതാവാണെന്നും ആരോപണമുയര്‍ന്നു. എന്നാല്‍, മനോഹര്‍ ലാല്‍ ധാക്കട്ടിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി മാന്ദസോര്‍ ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിത് അറിയിച്ചു. മനോഹര്‍ ലാല്‍ ധാക്കട്ട് ഓണ്‍ലൈന്‍ വഴി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം എടുത്തിരുന്നു. എന്നാല്‍ അദ്ദേഹം പാര്‍ട്ടിയുടെ ഭാരവാഹിയോ നേതാവോ അല്ല. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ നേതാവായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സോഹന്‍ ഭായ് ബിജെപി പിന്തുണയുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. ഇത്തരം ആളുകളെ ഒരിക്കലും തങ്ങളുടെ പാര്‍ട്ടിയില്‍ അനുവദിക്കില്ലെന്നും രാജേഷ് ദീക്ഷിത് പറഞ്ഞു.
മനോഹര്‍ ലാല്‍ ധാക്കട്ടിന്റെ ഭാര്യ ബിജെപി പിന്തുണയോടെ വിജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ മാന്ദസോര്‍ ജില്ലാ പഞ്ചായത്തിലെ അംഗമാണ് ഇവരെന്നും പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, വീഡിയോയിലുള്ള കാര്‍ മനോഹര്‍ ലാല്‍ ധാക്കട്ടിന്റേതാണ് മോട്ടോര്‍ വാഹനവകുപ്പ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ മനോഹര്‍ ലാല്‍ ധാക്കട്ടിനെതിരേയും വീഡിയോയിലുള്ള സ്ത്രീക്കെതിരേ കേസെടുത്തതായി മധ്യപ്രദേശ് ഡിഐജി മനോജ്കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ ഭാന്‍പുരയിലാണ് സംഭവം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ മനോഹര്‍ ലാലിനെതിരേയും മറ്റൊരാള്‍ക്കെതിരേയും കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും ഡിഐജി വ്യക്തമാക്കി.