മണിമല ഫൊറോന പള്ളിയില്‍ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ സംഗമം മനോരമയില്‍ വാര്‍ത്തയായപ്പോള്‍ 'ഇഫ്താര്‍ സംഗമം' ആയി; ഡെസ്‌ക്കിലെ ആ എഡിറ്റിംഗ് പിഴവ് പുലിവാലായി; വാര്‍ത്ത കണ്ട് അന്തംവിട്ട് വിശ്വാസികള്‍; ആര്യങ്കാവ് പള്ളിയിലെ മനോരമ കത്തിക്കലിന് പിന്നിലെ മറ്റൊരു വിവാദവും

ആര്യങ്കാവ് പള്ളിയിലെ മനോരമ കത്തിക്കലിന് പിന്നിലെ മറ്റൊരു വിവാദവും

Update: 2025-03-26 07:09 GMT

കോട്ടയം: കേരളത്തില്‍ ഏറ്റവും പ്രൊഫഷണലായി മാധ്യമപ്രവര്‍ത്തനം ചെയ്യുന്ന സ്ഥാപനമാണ് മലയാള മനോരമ. വാര്‍ത്താ എന്തുതന്നെയായാലും പ്രൊഫഷണലായാണ് ഇത് അവര്‍ കൈകാര്യം ചെയ്യുന്നത്. ഇതേസമയം ഇടയ്ക്കിടെ വരുന്ന ചെറിയ തെറ്റുകളുടെ പേരില്‍ മനോരമ എയറിലാകുന്ന അവസ്ഥയിലാണെന്ന് പറയേണ്ടി വരും. നേരത്തെ പ്രാദേശിക പേജില്‍ കൊടുത്ത റമദാന്‍ ചിന്തകളുടെ പേരില്‍ കൊല്ലം ആര്യങ്കാവ് പള്ളിയില്‍ മനോരമ പത്രം കത്തിക്കുന്ന സംഭവങ്ങള്‍ അടക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു വിഷയത്തിന്റെ പേരും പത്രം വിവാദത്തിലായത്.

പത്രത്തിന്റെ എഡിറ്റിംഗ് ഡെസ്‌ക്കില്‍ സംഭവിച്ച പിഴവാണ് ഇപ്പോള്‍ പത്രത്തെ എയറിലാക്കിയിരിക്കുന്നത്. മണിമല ഫൊറോന പള്ളിയില്‍ ഇഫ്താര്‍ സംഗമം നടത്തിയെന്ന തലക്കെട്ട ഒരു ചെറിയ വാര്‍ത്തയുടെ പേരില്‍ വന്നതാണ് വിവാദമായത്. മണിമലയിലെ അതി പുരാതന കത്തോലിക്കാ പള്ളിയില്‍ 10 ഇടവകകളില്‍ നിന്നും എത്തിയ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ സംഗമത്തേയാണ് മലയാള മനോരമ ഇഫ്താര്‍ വിരുന്ന് എന്ന രീതിയില്‍ വാര്‍ത്ത നല്കിയത്.

കഴിഞ്ഞ ദിവസം ആയിരുന്നു വേദവും ബൈബിളും പഠിച്ചവര്‍ ദുര്‍മാര്‍ഗികള്‍ എന്ന് മലയാള മനോരമയുടെ റംസാന്‍ ചിന്തകളില്‍ എഴുതിയത്. ഇതിനെതിരേ ക്രിസ്ത്യന്‍ പള്ളികളില്‍ മനോരമ കൂട്ടിയിട്ട് കത്തിക്കുകയും ബഹിഷ്‌കരിക്കുകയും ചെയ്യുന്നതിനിടെ ഇഫ്താര്‍ സംഗമ വാര്‍ത്തയുടെ പേരിലും പത്രം വിവാദത്തിലായത്. നിലവില്‍ മലയാള മനോരമയിലെ റംസാന്‍ പക്തിയില്‍ വേദങ്ങളും ബൈബിളും പഠിച്ചവര്‍ ദുര്‍മാര്‍ഗികളാണെന്നു എഴുതിയതിനെതിരേ ക്രിസ്ത്യാനികള്‍ പള്ളിയില്‍ മനോരമ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ തന്നെയാണ് പള്ളിയിലെ ഇഫ്താര്‍ വിരുന്ന് വാര്‍ത്തയും മനോരമ നല്കുന്നത്

കത്തോലിക്കാ പള്ളിയിലെ വേദ പാഠ അധ്യാപകരുടെ യോഗത്തേ ഇഫ്താര്‍ വിരുന്നായി വാര്‍ത്ത നല്കിയത് വിശ്വാസികളിലും വൈദീകരിലും പ്രതിഷേധം ഉണ്ടായിട്ടുണ്ട്. മണിമല ഫൊറോന പള്ളിയില്‍ നടന്ന ഇഫ്താര്‍ സംഭമത്തില്‍ 10 ഇടവകയില്‍ നിന്നായി 100 പേര്‍ പങ്കെടുത്തു എന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഫാ മാത്യു താന്നിയത്ത് ഇഫതാര്‍ സംഗമം ഉല്ഘാടനം ചെയ്തതായും ചങ്ങനാശേരി അതിരൂപതാ അധികാരികള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു എന്നും മനോരമ പറയുന്നു. ഫാ സെബാസ്റ്റ്യന്‍ മാമ്പാറ,ഫാ ജേക്കബ് നടുവിലേക്കളം എന്നിവരും പങ്കെടുത്തതായി പറയുന്നു.

മനോരമ വാര്‍ത്ത കണ്ട് ഇപ്പോള്‍ അന്തം വിട്ട് പലരും അന്തംവിട്ടു. പലരും വീണ്ടും പത്രഓഫീസിലേക്ക് വിളിച്ചു. ഇതോടെ അബദ്ധത്തെ കുറിച്ചു പറഞ്ഞ് തടിയൂരുകയാണ് മനോരമ ചെയ്തത്. നേരത്തെ ബൈബിള്‍ പഠിച്ചവര്‍ ദുര്‍മാര്‍ഗികളാണെന്ന കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടിയുടെ വിവാദ ലേഖനത്തില്‍ പത്രം അധികാരികള്‍ ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മണിമല പള്ളിയിലെ ഇഫ്താര്‍ സംഗമമെന്ന തെറ്റായ വാര്‍ത്തയെന്ന പേരിലും പത്രം ക്ഷമാപണം നടത്തേണ്ടി വന്നത്.

മാപ്പപേക്ഷയുമായി മുതിര്‍ന്ന എഡിറ്റര്‍ നേരിട്ട് മണിമല ഫൊറോന പള്ളി വികാരിയെ കണ്ടു. സണ്‍ഡേ സ്‌കൂള്‍ സെമിനാര്‍ വാര്‍ത്ത പടം സഹിതം പത്രത്തില്‍ വാര്‍ത്തയാക്കിയെങ്കിലും ഇഫ്താര്‍ വാര്‍ത്ത എങ്ങനെ വന്നു എന്നുള്ളതിനു വിശദീകരണമില്ല.

Tags:    

Similar News