കണ്ണൂര്‍ ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ഇഫ്താര്‍ സംഗമം നടത്താന്‍ സിപിഎം നിയന്ത്രണത്തിലുള്ള കമ്മിറ്റിയുടെ നീക്കം; എതിര്‍പ്പുമായി ഹൈക്കോടതിയെ സമീപിച്ച് ഹിന്ദുസേവാ കേന്ദ്രം; ക്ഷേത്രത്തില്‍ ഇഫ്താര്‍ വിരുന്ന് നടത്തില്ലെന്ന് അറിയിച്ച് തലയൂരി ദേവസ്വം ബോര്‍ഡ്; വിവാദം ഇങ്ങനെ
കണ്ണൂര്‍ ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ഇഫ്താര്‍ സംഗമം നടത്താന്‍ നീക്കം
കണ്ണൂര്‍: വീര പഴശിയുടെ കുലദേവതയായ ശ്രീ പോര്‍ക്കലി കുടികൊള്ളുന്ന ശ്രീമൃദംഗ ശൈലേശ്വരി
ക്ഷേത്രത്തില്‍ ഇഫ്താര്‍ സംഗമം നടത്താനുള്ള നീക്കത്തില്‍ നിന്നും ക്ഷേത്രം കമ്മിറ്റി പിന്‍വലിഞ്ഞു. ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം പോര്‍ക്കലി കലശ കമ്മിറ്റിയാണ് മുഴക്കുന്ന് മഹല്‍ നിവാസികള്‍ക്ക് സമൂഹ നോമ്പുതുറയും സ്‌നേഹ സംഗമവും ഒരുക്കിയത്.
മാര്‍ച്ച് 26 ന് വൈകിട്ട് ആറു മണിക്ക് ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ഹിന്ദു സേവാ കേന്ദ്രം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി ബുധനാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഇടപെട്ട് ഇഫ്താര്‍ സംഗമം നടത്തുന്നില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചത്.
ഹിന്ദു സേവാ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ അഡ്വ. കൃഷ്ണരാജാണ് ഹാജരായത്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ സി.പി.എം പ്രവര്‍ത്തകരടങ്ങുന്ന കമ്മിറ്റിയാണ് ദൈനംദിന കാര്യങ്ങള്‍ നടത്തി വരുന്നത്. ക്ഷേത്രോത്സവവും മറ്റു ചടങ്ങുകളും നടക്കുന്നത് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ്. ക്ഷേത്രത്തില്‍ കരാര്‍ നിയമനങ്ങളും സ്ഥിരം നിയമനങ്ങളും സി.പി.എം പ്രവര്‍ത്തകര്‍ക്കാണ് ലഭിച്ചിട്ടുള്ളത്.
മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഭഗവതീക്ഷേത്രമാണ് മൃദംഗശൈലേശ്വരീ ക്ഷേത്രം. ദുര്‍ഗ്ഗയാണ് പ്രതിഷ്ഠ. സരസ്വതി, ലക്ഷ്മി,കാളി അഥവാ പോര്‍ക്കലി സങ്കല്‍പങ്ങളിലും പൂജിക്കുന്നു. ഗണപതി, ദക്ഷിണാമൂര്‍ത്തി, ശാസ്താവ്, നാഗദൈവങ്ങള്‍ എന്നിവരാണ് ഉപദേവതകള്‍. പഴശ്ശിരാജ യുദ്ധത്തിന് മുന്‍പ് ഇവിടെ ഗുരുതി പൂജ നടത്തിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പരശുരാമന്‍ സ്ഥാപിച്ച നൂറ്റെട്ട് ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്നാണിത് .
ക്ഷേത്രസമീപത്ത് പഴശ്ശിരാജാവിന്റെ പൂര്‍ണകായ പ്രതിമസ്ഥാപിച്ചിട്ടുണ്ട്. ഈ ക്ഷേത്രത്തിന് രണ്ടായിരം വര്‍ഷം പഴക്കം പറയപ്പെടുന്നു