മൊസാംബിക്കിലെ ബോട്ടപകടത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശി ശ്രീരാഗും; ഏംബസിയും സ്‌കോര്‍പിയോ മറൈന്‍ കമ്പനിയും ബന്ധുക്കളെ വിവരമറിയിച്ചു; പിറവം സ്വദേശി ഇന്ദ്രജിത്തിനെയും ശ്രീരാഗിനെയും ഉള്‍പ്പെടെ അഞ്ച് ഇന്ത്യാക്കാരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു

മൊസാംബിക്കില്‍ കാണാതായ രണ്ടു മലയാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു

Update: 2025-10-18 10:59 GMT

മൊസാംബിക്ക്: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ കടല്‍ക്ഷോഭത്തില്‍ പെട്ട് ബോട്ട് മറിഞ്ഞ് കാണാതായവരില്‍ രണ്ടു മലയാളി യുവാക്കളും. ഇവര്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്ത് (22), കൊല്ലം ചവറ സ്വദേശി ശ്രീരാഗ് (36) എന്നിവരെയാണ് കാണാതായത്. സ്‌കോര്‍പിയോ മറൈന്‍ കമ്പനി ജീവനക്കാരനായ ശ്രീരാഗ് മരിച്ചെന്ന വിവരം ബന്ധുക്കളെ എംബസിയില്‍ നിന്നും കമ്പനിയില്‍ നിന്നും ഇന്നാണ് അറിയിച്ചത്.

വ്യാഴാഴ്ച ബെയ്‌റാ തുറമുഖത്തിന് സമീപം കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ മരണപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന 21 പേരില്‍ 14 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.കാണാതായവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്.

കപ്പലിലെ ജോലിക്കായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇന്ദ്രജിത്ത് വീട്ടില്‍ നിന്ന് തിരിച്ചത്. അദ്ദേഹത്തിന്റെ പിതാവ് സന്തോഷും കപ്പലില്‍ ജോലി ചെയ്യുകയാണ്. അപകടത്തെക്കുറിച്ചുള്ള വിവരം ഇന്നലെ വൈകിട്ടോടെയാണ് കുടുംബത്തിന് ലഭിച്ചത്.

പ്രാദേശിക ഭരണകൂടവുമായി ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനമെന്നും മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

്. എംടി സീ ക്വസ്റ്റ് എന്ന കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്.

ബന്ധപ്പെടാനുള്ള നമ്പര്‍ ഹൈക്കമ്മീഷണര്‍ പുറത്തിറക്കിയിട്ടുണ്ട്. +258-870087401 (m), +258-821207788 (m), +258-871753920 (WhatsApp


Tags:    

Similar News