1247 അടി പൊക്കം; പക്ഷെ വീതി വെറും 74 അടി ലോകത്തെ ഏറ്റവും വണ്ണം കുറഞ്ഞതും നീളം കൂടിയതുമായ കെട്ടിടം പണിയാന്‍ ദുബായി; കോടികള്‍ കയ്യിലുള്ളവര്‍ക്ക് ഇപ്പോഴേ ബുക്ക് ചെയ്യാം

1247 അടി പൊക്കം; പക്ഷെ വീതി വെറും 74 അടി ലോകത്തെ ഏറ്റവും വണ്ണം കുറഞ്ഞതും നീളം കൂടിയതുമായ കെട്ടിടം പണിയാന്‍ ദുബായി

Update: 2024-10-24 08:13 GMT

ദുബായ്: ദുബായില്‍ നിര്‍മ്മിക്കപ്പെടുന്ന കെട്ടിടങ്ങള്‍ പലതും അവയുടെ വൈവിധ്യങ്ങള്‍ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ബുര്‍ജ് ഖലീഫ് പോലെയുള്ള അംബരചുംബികള്‍ പലതും ഇപ്പോള്‍ ദുബായിയുടെ ലാന്‍ഡ് മാര്‍ക്കുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ വീണ്ടും എല്ലാവരേയും ഞെട്ടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. ലോകത്തെ ഏറ്റവും വണ്ണം കുറഞ്ഞതും നീളം കൂടിയതുമായ കെട്ടിടം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്.

കോടികള്‍ നല്‍കി മാത്രമേ നമുക്ക് ഇത് സ്വന്തമാക്കാന്‍ കഴിയുകയുള്ളൂ. 1247 അടി പൊക്കവും വെറും 74 അടി വീതിയുമാണ് ഈ കെട്ടിടത്തിനുള്ളത്. ലോകത്തെ ഏറ്റവും വണ്ണം കുറഞ്ഞ രണ്ടാമത്തെ ബഹുനില മന്ദിരമായിരിക്കും മുര്‍ബവെയില്‍ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം. 73 നിലകളാണ് ഈ കെട്ടിടത്തിനുള്ളത്. രണ്ട് മുതല്‍ അഞ്ച് വരെ കിടക്കമുറികളുള്ള 131 ഫ്ളാറ്റുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.


 



ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുറാബ എന്ന കമ്പനിയാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. ലോകത്തെ ഏററവും വണ്ണം കുറഞ്ഞ കെട്ടിടം അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ഉള്ളത്. 1428 അടി പൊക്കവും 60 അടി വീതിയുമാണ് ഇതിനുളളത്. ഓരോ ഫ്ളാറ്റിലും പുരാതന

അറബ് വാസ്തുശില്‍പ്പ ശൈലിയിലുള്ള ഫ്ളാറ്റുകളാണ് മുറാബ കമ്പനി നിര്‍മ്മിക്കുന്നത്.


 



കെട്ടിടത്തിന്റെ മധ്യഭാഗത്തായി പച്ചപ്പ് നിറഞ്ഞ ഒരു കോര്‍ട്ട്യാര്‍ഡും ഉണ്ടായിരിക്കും. സ്പാ, സിനിമാ തിയേറ്റര്‍, റെസ്റ്റോറന്റ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ദുബായിലെ ഏറ്റവും തിരക്കേറിയ ഭാഗമായ ഷെയ്ക്ക് സയദ് റോഡിന് സമീപത്താണ് ഈ അംബരചുംബി ഒരുങ്ങുന്നത്.


 



ലോകപ്രശസ്ത വാസ്തുവിദ്യാ സ്ഥാപനമായ സ്പെയിനിലെ ആര്‍.സി.ആര്‍ ആണ് കെട്ടിടം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മറ്റ് നാല് പുതിയ പ്രോജക്ടുകള്‍ കൂടി കമ്പനി മുറാബയുമായി ചേര്‍ന്ന് തയ്യാറാക്കും. 2028 ഡിസംബറോടെ കെട്ടിടം ഉദ്ഘാടനത്തിന് തയ്യാറാകും എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

Tags:    

Similar News