ടെസ്ല കാറിടിച്ച് ഭൂമിക്ക് പരിക്കേല്‍ക്കുമോ? ഭൂമിയിലേക്ക് നിലം പതിക്കുന്നുവെന്ന് ആശങ്കപ്പെട്ട് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ച ഛിന്നഗ്രഹം 2018-ല്‍ മസ്‌ക് ആദ്യ സ്പേസ് എക്‌സിനൊപ്പം അയച്ച കാറാണെന്ന് ഭൗമ ശാസ്ത്രജ്ഞര്‍
ടെസ്ല കാറിടിച്ച് ഭൂമിക്ക് പരിക്കേല്‍ക്കുമോ?
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ആശങ്ക സൃഷ്ടിച്ച ഒരു വാര്‍ത്ത ഒടുവില്‍ തെറ്റാണെന്ന് തെളിയുന്നു. ഒരു ഛിന്നഗ്രഹം ഭൂമിയിലേക്് നിപതിക്കാന്‍ പോകുന്നതായി ശാസ്ത്രജ്ഞര്‍ ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ അറിയിപ്പ് ഏറെ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത ഭൂമിയിലേക്ക് പതിക്കുന്നത് ഛിന്നഗ്രഹമല്ല ഒരു കാറാണ് എന്ന്.
2018 ല്‍ ടെസ്ല സ്ഥാപകനായ ഇലോണ്‍ മസ്‌ക്ക് ബഹിരാകാശത്തേക്ക് സ്പേസ് എക്സ് അയച്ചപ്പോള്‍ ഒപ്പം ഒരു കാറും അയച്ചിരുന്നു. ഈ കാറാണ് ഇപ്പോള്‍ ഭൂമിയിലേക്ക് എത്തുന്നത്. നേരത്തേ ഒരു പ്രമുഖ വാനനിരീക്ഷകനാണ് ഭൂമിയുടെ അടുത്ത്ു കൂടി ഒരു ഛിന്നഗ്രഹം
കടന്നു പോകുന്നതായി അറിയിച്ചത്. ഭൂമിക്ക് 240000 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇതിനെ കണ്ടെത്തിയത്. പ്രമുഖ ഗവേഷണ സ്ഥാപനമായ മൈനര്‍ പ്ലാനറ്റ് സെന്ററാണ് ഇത് ഛിന്നഗ്രഹമല്ല ടെസ്ലയുടെ കാറാണെന്ന് കണ്ടെത്തിയത്.
2018 ല്‍ മൂന്ന് റോക്കറ്റ് ബൂസ്റ്ററുകളുടെ സഹായത്തോടെയാണ് ഇലോണ്‍ മസ്‌ക്കിന്റെ ഫാല്‍ക്കണ്‍ ഹെവി എന്ന ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. മൂന്ന് ബൂസ്റ്ററുകളും പിന്നീട് ഭൂമിയിലേക്ക് തിരികെ ഇറങ്ങി. പക്ഷെ അതില്‍ രണ്ടെണ്ണം മാത്രമാണ് സുരക്ഷിതമായി ഭൂമിയിലെത്തിയത്. മൂന്നാമത്തേത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീണു. ഫാല്‍ക്കണ്‍ ഹെവിയുടെ മുകള്‍ ഭാഗത്താണ് ടെസ്ലലയുടെ സ്‌പോര്‍ട്‌സ് കാര്‍ ഘടിപ്പിച്ചിരുന്നത്.
അതില്‍ ബഹിരാകാശ സഞ്ചാരിയുടെ വേഷമിട്ട് സ്റ്റാര്‍മാന്‍ എന്നു പേരുള്ളൊരു പ്രതിമയും ഉണ്ടായിരുന്നു. ഇത് ബാലിശവും തമാശയുമാണ്. പക്ഷെ ആ തമാശ ഏറെ കാര്യമുള്ളതാണെന്ന് തനിക്ക് തോന്നുന്നു എന്നാണ് മസ്‌ക് ഇതേ കുറിച്ച് പറഞ്ഞത്. ടെസ്ല കാര്‍ ഘടിപ്പിച്ചിരിക്കുന്ന റോക്കറ്റിന്റെ മുകള്‍ ഭാഗം അതിനൊപ്പമുള്ള എഞ്ചിന്റെ സഹായത്തോടെ ഭൂമിയ്ക്കും ചൊവ്വയ്ക്കും ഇടയിലുള്ള ഭ്രമണ പഥത്തിലേക്കാണ് പോവുക. അതിനുശേഷം സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും കൂട്ടത്തില്‍ ഈ ടെസ്ല കാറും സൂര്യനെ വലം വെച്ചുകൊണ്ടിരിക്കും. കൂറേ കഴിയുമ്പോള്‍ അത് ചൊവ്വയോട് അടുക്കുകയും ചെയ്യും. മസ്‌കിന്റെ സ്വപ്നങ്ങള്‍ ചൊവ്വയിലേക്ക് അടുക്കുന്നതിന്റെ പ്രതീകാത്മകമായൊരു ശ്രമമായിരുന്നു ഇത്.
എന്തായാലും ബഹിരാകാശെത്തത്തുന്ന ആദ്യ കാര്‍ എന്ന പേര് ടെസ്ലയുടെ ഈ റോഡ്സ്റ്ററിന് കൈവരും എന്നായിരുന്നു മസ്‌ക്കിന്റെ പ്രതീക്ഷ. കാറില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു മെയ്ഡ്ഇന്‍ എര്‍ത്ത്് ബൈ ഹ്യൂമന്‍ ഡോണ്ട് പാനിക്ക് ലൈഫ് ഓണ്‍ മാര്‍സ് എന്ന്്. ഭാവിയില്‍ അന്യഗ്രഹ വാസികളാരെങ്കിലും കാണുകയാണെങ്കില്‍ കാണട്ടേ. അതും ഒരു കൗതുകക്കാഴ്ച.ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ യാഥാര്‍ത്ഥ്യമാവുകയാണ് എന്നാണ് മുന്‍ നാസ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററും മസാച്‌സറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജിയിലെ പ്രൊഫസറുമായ ഡാവ ന്യൂമാന്‍ പറഞ്ഞത്.
സൂര്യന് ചുറ്റും ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെ സഞ്ചാരത്തിന്റെ വിവിധ ഘട്ടങ്ങള്‍ വിജയകരമായി നടന്നാല്‍ ഉടന്‍ കാര്‍ ചൊവ്വയോടടുക്കുമെന്ന് മസ്‌ക് പറഞ്ഞു. നൂറുകോടി വര്‍ഷങ്ങള്‍ ഈ കാര്‍ ഭൂമിയ്ക്കും ചൊവ്വയ്ക്കുമിടയില്‍ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാര്‍ ബഹിരാകാശത്തെത്തിച്ചതിന് പിന്നില്‍ ടെസ്ല കാറുകളുടെ പബ്ലിസിറ്റി പരിപാടിയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.