ഓമനിച്ച് കളിപ്പിക്കുന്നതിനിടെ പെട്ടെന്ന് സ്വഭാവം മാറി; 'പിറ്റ്ബുൾ' നായ യുവാവിന്റെ ചെവി കടിച്ചുപറിച്ചു; പിന്നാലെ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ ചെവി തിരികെ തുന്നിച്ചേർത്ത് ഡോക്ടർമാർ; ഞെട്ടൽ മാറാതെ വീട്ടുകാർ

Update: 2024-10-04 09:31 GMT

ഡൽഹി: നായകളെ വളർത്താനും താലോലിക്കാനുമെല്ലാം എല്ലാവർക്കും വളരെ ഇഷ്ട്ടമാണ്. മിക്കവരും സ്വന്തം മക്കളെപോലെയാണ് അവരെ വീട്ടിൽ കരുതുക. ചില സമയങ്ങളിൽ ഇവരുടെ ആക്രമണത്തിൽ ഉടമങ്ങൾക്ക് വരെ പരിക്ക് പറ്റാറുണ്ട്. അങ്ങനെ ഒരു സംഭവമാണ് ഡൽഹിയിൽ നിന്നും വന്നിരിക്കുന്നത്. തന്റെ വീട്ടിലെ പിറ്റ്ബുൾ നായ ഓമനിക്കുന്നതിനിടയിൽ ഉടമയുടെ ഇടത് ചെവി കടിച്ചു പറിച്ചു.

പിന്നാലെ ഉടമയായ 22കാരന് 11 മണിക്കൂർ നിണ്ട ശസ്ത്രക്രിയയിലൂടെ ചെവി തിരികെ തുന്നിച്ചേർത്ത് നൽകി ഡോക്ടർമാർ. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നായ കടിച്ച് പറിച്ചതോടെ ചെവി ശരീരത്തിൽ നിന്നും തൂങ്ങിക്കിടക്കുന്ന നിലയിലാണ് 22കാരൻ ചികിത്സ തേടി എത്തിയത്.

ഇൻട്രിക്കറ്റ് മൈക്രോ സർജിക്കൽ റീ പ്ലാൻറേഷൻ എന്ന നടപടിയിലൂടെയാണ് ആരോഗ്യ വിദഗ്ധർ ചെവി തിരികെ തുന്നിച്ചേർത്തത്. കൂടാതെ ചെവി തിരികെ വെറുതെ തുന്നിച്ചേർക്കുക മാത്രമല്ല, പുറത്ത് നിന്നുള്ള കാഴ്ചയിൽ യാതൊരു വിധ വ്യത്യാസം വരാത്ത രീതിയിലാണ് ചെവി തിരികെ സ്ഥാപിച്ചതെന്നാണ് ഡൽഹി ഫരീദാബാദിലെ സ്വകാര്യ ആശുപത്രി അധികൃതർ റിപ്പോർട്ട് ചെയ്യുന്നു.

പിറ്റ്ബുള്ളിന്റെ ആക്രമണത്തിന് പിന്നാലെ തന്നെ ആശുപത്രിയിൽ എത്തിയ യുവാവിന്റെ ചെവിയിലേക്കുള്ള രക്തചംക്രമണം പുനസ്ഥാപിക്കാൻ ആയതാണ് ശസ്ത്രക്രിയയ്ക്ക് പ്രതീക്ഷ നൽകിയതെന്നാണ് ഡോക്ടർമാർ വിശദമാക്കിയത്. വലിച്ച് കീറിയ നിലയിലായിരുന്നു ചെവിയിലേക്കുള്ള രക്തക്കുഴലിൽ ഉണ്ടായിരുന്നത്.

തീരെ ചെറിയ 0.5 മില്ലിമീറ്ററോളം മാത്രം വലിപ്പമുള്ള ഈ രക്തക്കുഴൽ പുനസ്ഥാപിക്കുക എന്നതായിരുന്നു ശസ്ത്രക്രിയയിലെ ഏറ്റവും ദീർഘവും വെല്ലുവിളി നിറഞ്ഞതുമായിരുന്ന ഘട്ടമെന്നാണ് പ്ലാസ്റ്റിക് സർജറിക്ക് നേതൃത്വം നൽകിയ ഡോ മോഹിത് ശർമ്മ പറയുന്നു.

വലിയ ശക്തിയേറിയ മൈക്രോ സ്കോപ്പുകളുടേയും സൂപ്പർ മൈക്രോ സർജിക്കൽ ഉപകരണങ്ങളുടേയും സഹായത്തോടെ ആയിരുന്നു ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർ വ്യക്തമാക്കി.   

Tags:    

Similar News