പ്രതിയുടെ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്ന് മൂന്ന് ഭ്രൂണങ്ങള്‍ കുഴിച്ചിട്ട നിലയില്‍; 20 വര്‍ഷം ഭാര്യയേയും ഏഴ് മക്കളേയും തടവുകാരാക്കി പാര്‍പ്പിച്ച കൊടുംക്രൂരനായ പീഡകന്‍; ബ്രസീലീല്‍ നിന്നൊരു കുടുംബ രക്ഷപ്പെടല്‍ കഥ
54 കാരനായ പ്രതിയുടെ പേര് വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല
ബ്രസീലില്‍ കഴിഞ്ഞ 20 വര്‍ഷമായി ഭാര്യയേയും ഏഴ് മക്കളേയും തടവുകാരാക്കി പാര്‍പ്പിച്ച കൊടുംക്രൂരന്‍ ഒടുവില്‍ പിടിയിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന ക്രൂരത. പെണ്‍മക്കളെ ബലാത്സംഗം ചെയത ഇയാള്‍ നിരന്തരമായി അവരെ കൊണ്ട് ഗര്‍ഭഛിദ്രവും നടത്തിക്കുകയായിരുന്നു. ഇയാളുടെ തടവറയില്‍ നിന്ന് രകഷപ്പെട്ട ഒരു മകളാണ് പുറം ലോകത്തെ ഇക്കാര്യം അറിയിച്ചതും തുടര്‍ന്ന് ഇയാള്‍ പിടിയിലാകുന്നതും.
54 കാരനായ പ്രതിയുടെ പേര് വിവരങ്ങള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. ബ്രസീലിലെ ഒരു സംസ്ഥാനമായ നൊവോ ഓറിയന്റേയിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്. ഇയാള്‍ അറിയാതെ ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് കൊടുത്തതിനെ തുടര്‍ന്നാണ് ഒരു മകള്‍ക്ക് ഇയാളുടെ തടവില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞത്. ഒരു മാസം നീണ്ടു നിന്ന അന്വേഷണങ്ങള്‍ക്ക് ശേഷമാണ് അധികൃതര്‍ ഇയാളെ പിടികൂടിയത്. പ്രതിയുടെ വീട്ടിലെ പൂന്തോട്ടത്തില്‍ നിന്ന് മൂന്ന് ഭ്രൂണങ്ങളും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
വിവാഹം കഴിച്ചതിന് ശേഷം ഇയാളുടെ ഭാര്യ പല തവണ ഗര്‍ഭഛിദ്രത്തിന് വിധേയയായിട്ടുണ്ട് എന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. എട്ട് മാസം മുമ്പാണ് ഇവയില്‍ ഒരു ഭ്രൂണം കുഴിച്ചിട്ടത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. ഇയാളുടെ ഒരു മകള്‍ ആറ് മാസം ഗര്‍ഭിണിയായിരിക്കെ ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചെന്നും അത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രസവിച്ച കുഞ്ഞിനെ ഒരു മിഡ് വൈഫാണ് രക്ഷിച്ചതെന്നും വ്യക്തമായിട്ടുണ്ട്. അങ്ങേയറ്റം അവശയായിരുന്ന മകള്‍ക്ക് അച്ഛന്‍ യാതൊരു തരത്തിലുമുള്ള വൈദ്യസഹായവും നല്‍കിയിരുന്നില്ല. മൂന്ന് വയസ് മുതല്‍ 22 വയസ് വരെ പ്രായമുള്ളവരാണ് ഇയാളുടെ മക്കള്‍.
ഇവരേയും മരിച്ചു പോയ ഭാര്യാമാതാവിനേയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. പെണ്‍മക്കള്‍ വസ്ത്രം മാറുന്നതും കുളിക്കുന്നതും എല്ലാം കാണാനായി പ്രതി വീടിന്റെ പല ഭാഗങ്ങളിലും ദ്വാരങ്ങളും ഇട്ടിരുന്നു. അച്ഛനെ കസ്റ്റഡിയിലെടുത്ത പോലീസ് അമ്മയേയും മക്കളേയും മറ്റൊരു സംസ്ഥാനത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ബന്ധുക്കളും അയല്‍പക്കക്കാരുമായിട്ടും ഒന്നും തന്നെ സംസാരിക്കാന്‍ ഇയാള്‍ ഭാര്യയയേും മക്കളേയും അനുവദിച്ചിരുന്നില്ല.
കുടംബാംഗങ്ങളെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചതിനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതിനും പ്രതിയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്ട്രിയയില്‍ ജോസഫ് ഫ്രിറ്റ്സല്‍ എന്നൊരാള്‍ ഇത്തരത്തില്‍ 24 വര്‍ഷം തുടര്‍ച്ചയായി തന്റെ മകളെ ബലാത്സംഗം ചെയ്യുകയും ഏഴ് കുട്ടികളെ അവര്‍ പ്രസവിക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് കോടതി ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചത്.
2009 ലാണ് ഇയാള്‍ പിടിയിലായത്. 1984 ല്‍ പതിനെട്ടാമത്തെ വയസില്‍ കാണാതായ ഇയാളുടെ മകള്‍ പിന്നീട് പുറത്തെത്തുന്നത് 2008 ലായിരുന്നു. സ്വന്തം കുടുംബ വീട്ടിലുള്ളിലെ നിലവറയിലാണ് ഇയാള്‍ മകളെ തടവിലാക്കിയിരുന്നത്. അതേ വീട്ടില്‍ കഴിഞ്ഞിരുന്ന ഇയാളുടെ ഭാര്യയും മക്കളും ഇക്കാര്യം അറിഞ്ഞിരുന്നുമില്ല.