ശത്രുവിന്റെ മൂര്‍ദ്ധാവില്‍ പോയി പൊട്ടിത്തെറിക്കും; ബിഎംഡബ്ല്യു കാറുകള്‍ക്കും ടാങ്കുകള്‍ക്ക് പോലും നോ രക്ഷ; കൊടിയ പ്രഹര ശേഷി; വന്‍സ്‌ഫോടക ശേഷിയുള്ള ഡ്രോണുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഉത്തരകൊറിയ; ആയുധങ്ങള്‍ തേച്ചു മിനുക്കുന്ന കിംഗ് ജോങ് ഉന്നിന്റെ ശൈലിയില്‍ ഞെട്ടി ലോകം

Update: 2024-11-15 08:00 GMT

പ്യോംങ്യാംഗ്: ഉത്തരകൊറിയൻ വാർത്തകൾ എപ്പോഴും ജനങ്ങൾ ശ്രദ്ധിക്കാറുണ്ട്. അതുപ്പോലെ നിഘൂഢമാണ് അവിടെത്തെ ഓരോ കാര്യങ്ങളും. ഇപ്പോഴിതാ കൊടിയ പ്രഹര ശേഷിയുള്ള ഡ്രോണുകളുമായി സംബന്ധിച്ച വാർത്തകളാണ് പുറത്ത് വരുന്നത്. ശത്രുവിന്റെ ഒളിത്താവളങ്ങൾ കണ്ടെത്തി ആക്രമിച്ച് വീഴ്ത്താൻ വൻ പ്രഹര ശേഷിയുള്ള ഡ്രോണുകൾ തയ്യാറാക്കാൻ ഉത്തര കൊറിയ ഒരുങ്ങുന്നു.

ലക്ഷ്യസ്ഥാനങ്ങളിൽ എത്തി ഇടിച്ചിറങ്ങി പൊട്ടിച്ചിതറാനുള്ള ശേഷിയുള്ള രീതിയിള്ള ഡ്രോണുകൾ വലിയ രീതിയിൽ നിർമ്മിക്കാനാണ് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ സംയുക്ത സൈനിക അഭ്യാസം നടത്തിയതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ.


ഇതിന് ശക്തമായ പ്രകോപനമായാണ് ഉത്തര കൊറിയ നിരീക്ഷിക്കുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. ആളില്ലാ ആകാശ വാഹനങ്ങളുടെ സമീപത്ത് സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ച് നിൽക്കുന്ന കിമ്മിന്റെ ചിത്രം ഇതിനോടകം വൈറലായിട്ടുണ്ട്. ഓഗസ്റ്റിൽ ഉത്തര കൊറിയ അവതരിപ്പിച്ച ഡ്രോണുകൾക്ക് സമാനമാണ് ഇവയെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഓഗസ്റ്റിൽ ഡ്രോണുകളുടെ പ്രഹര ശേഷി കിം നിരീക്ഷിച്ചിരുന്നു.

ബിഎം ഡബ്ല്യു സെഡാൻ, പഴ മോഡൽ ടാങ്കുകൾ എന്നിവ തകർക്കുന്ന ഡ്രോണുകളുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഡ്രോണുകളുടെ പ്രഹര ശേഷിയിൽ കിം സംതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പൂർണമായ രീതിയിൽ വലിയ രീതിയിൽ ഇത്തരം ആയുധങ്ങൾ ഒരുക്കുന്നതായാണ് നിലവിലെ സൂചനകൾ. കഴിഞ്ഞ മാസത്തിൽ ഉത്തര കൊറിയൻ വിരുദ്ധ പ്രചാരണങ്ങളുമായി ദക്ഷിണ കൊറിയൻ നിർമ്മിതമായ ഡ്രോണുകൾ രാജ്യത്ത് എത്തിയെന്ന് ഉത്തര കൊറിയ ആരോപണം ഉയർത്തിയിരുന്നു.

Tags:    

Similar News