85ാം വയസ്സിലും ലോകത്തെ വിറപ്പിക്കുന്ന കടല്‍ക്കിഴവന്‍ വിരമിക്കുന്നു; അലി ഖാംനെയിക്കുശേഷം പരമോന്നത നേതാവാകുക മകന്‍ മൊജ്തബ; രഹസ്യ തീരുമാനം പുറത്തുവിട്ട് ഇസ്രയേല്‍ മാധ്യമങ്ങള്‍; ആഗോള ഇസ്ലാമിക നേതൃത്വം ഇനി അതിതീവ്ര മതവാദിയുടെ കൈയില്‍

ആഗോള ഇസ്ലാമിക നേതൃത്വം ഇനി അതിതീവ്ര മതവാദിയുടെ കൈയില്‍

Update: 2024-11-17 16:44 GMT

ടെഹ്‌റാന്‍: 85-ാം വയസ്സിലും ലോകത്തെ വിറപ്പിക്കുന്ന കടല്‍ക്കിഴവന്‍ എന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനെനി വിശേഷിപ്പിക്കപ്പെടുത്ത്. പറയുമ്പോള്‍ ജനാധിപത്യരാജ്യമാണെങ്കിലും, ഇറാനില്‍ പ്രസിഡന്റിനേക്കാള്‍ മുകളിലാണ് പരമോന്നത് നേതാവ്. ഇന്ന് ആഗോള ഇസ്ലാമിക രാജ്യങ്ങളുടെ നേതൃത്വവും ഈ നേതാവിന് തന്നെയാണ്. സാദാ മൗലവിയില്‍നിന്ന് പരമോന്നത നേതാവിലേക്ക് എത്തിയ ആയത്തുല്ല അലി ഖാംനെനി, ഇക്കഴിഞ്ഞമാസമാണ്,െൈ കയില്‍ തോക്കുമായി ഇസ്രയേലിന് എതിരെ വെള്ളിയാഴ്്ച പ്രസംഗവുമായി രംഗത്ത് എത്തിയത്. ഇസ്രയലിന്റെ ഹിറ്റ്ലിസ്റ്റിലെ നമ്പര്‍ വണ്‍ പേര് കൂടിയാണ് ഈ വയോധികന്റെത്.

ഇപ്പോഴിതാ മകനെ പരമോന്നത നേതാവാക്കി അലി ഖാംനെയി വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. തന്റെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മൊജ്തബ ഖാംനയിയെ തെരഞ്ഞെടുത്തുവെന്നാണ്, ജറുസലേം പോസ്റ്റ് എന്ന ഇസ്രയേല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതീവ രഹസ്യമായാണ് നടപടി. 85 കാരനായ അലി ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും, പിതാവ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മകന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്തിയേക്കുമെന്നും സൂചനയുണ്ട്.

ഖാംനയി നിര്‍ദ്ദേശപ്രകാരം സെപ്റ്റംബര്‍ 26ന് അതീവ രഹസ്യമായി നടന്ന യോഗത്തിലാണ് പിന്‍ഗാമിയെ സംബന്ധിച്ച് തീരുമാനമുണ്ടായത്. യോഗത്തിലെ വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഖാംനയി അംഗങ്ങളെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. അഞ്ച് ആഴ്ചയ്ക്ക് ശേഷം ഇറാന്‍ ഭരണകൂടത്തിന്റെ എതിരാളികളായ മാദ്ധ്യമമാണ് ആദ്യം വിവരം പുറത്ത് വിട്ടത്.

ഖാംനെയിയുടെ മകന്‍ പരമോന്നത നേതാവാകുന്നതില്‍ ഇറാന്‍ ഭരണകൂടത്തിലെ എതിര്‍പ്പുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് വിവരം രഹസ്യമായി സൂക്ഷിക്കാന്‍ തീരുമാനിച്ചത്.ഔദ്യോഗിക പദവിയില്ലെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി ഇറാനിയന്‍ ഭരണകൂടത്തിന്റെ തന്ത്രപരമായ പല തീരുമാനങ്ങള്‍ക്ക് പിന്നിലും മൊജ്തബ ഖാംനെയിയാണന്ന് പറയപ്പെടുന്നു. തീവ്ര മതവാദിയും പരിഷ്‌ക്കരണ വിരുദ്ധനുമായ ഇദ്ദേഹമാണ് ഹിജാബ് സമരം അടക്കം ആളിക്കത്തിച്ചത് എന്ന് ആക്ഷേപമുണ്ട്.


 



തോക്കെടുത്ത മൗലവിയെക്കാള്‍ കാര്‍ക്കശ്യം

1939 ഏപ്രില്‍ 19 ന് ഇറാനിലെ മശ്ഹദ് പട്ടണത്തിലാണ് ആയത്തുള്ള അലി ഖാംനയിയുടെ ജനനം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു സാധാരണ മൗലവി മാത്രമായിരുന്നു തുടക്കത്തില്‍ ഇയാള്‍. പക്ഷേ ഖുര്‍ആന്‍ ഓതിയും തഫസീറുകള്‍ വ്യഖാനിച്ചും ജീവിതം ചെലവിടുന്ന ഒരു സാധാരണ മൗലവിയായി ഒതുങ്ങാന്‍ ഖാംനെയി തയ്യാറായിരുന്നില്ല. അയാള്‍ ഇംഗ്ലീഷും, പേര്‍ഷ്യനും, അറബിയുമെല്ലാം പഠിച്ചതുപോലെ യുദ്ധതന്ത്രങ്ങളും, സൈനിക രീതികളും പഠിച്ചു. തോക്കെടുത്ത പുരോഹിതന്‍ എന്നാണ് അയാള്‍ ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്.

മതകര്‍ക്കശ്യത്തിന്റെ കാര്യത്തില്‍ 55 കാരനായ മകന്‍ മൊജ്തബ ഖാംനെയി പിതാവിനെ കടത്തിവെട്ടുമെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. പിതാവിനെ മൂന്‍ നിര്‍ത്തി ഹിജാബ് സമരത്തിലടക്കം പല നിര്‍ണ്ണായക തീരുമാനങ്ങളും എടുത്തത് മൊജ്തബ ആയിരുന്നു. ഇറാന്‍ പ്രസിഡന്റ് അടക്കമുള്ള വവിധ രാജ്യങ്ങളുമായി സമാധനത്തില്‍ പോവാമെന്നും, അല്‍പ്പം പരിഷ്‌ക്കരണം ആവാമെന്നും വാദിക്കുന്നവരാണ്. എന്നാല്‍ മൊജ്തബ ഖാംനെയി അതിനൊന്നും കൂട്ടാക്കാറില്ല. ഇറാനെ ഈ രീതിയില്‍ പിറകോട്ട് അടുപ്പിച്ചതിന് പിന്നില്‍ മൊജ്തബ ഖാംനെയിയുടെ നിലപാടുകള്‍ ആണെന്നാണ് വിമര്‍ശനം.

1987 മുതല്‍ 1988 വരെ ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ മൊജ്തബ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009-ലെ തിരഞ്ഞെടുപ്പിലെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സൈനിക തന്ത്രത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഇദ്ദേഹമായിരുന്നു. മൊജ്തബ ഇറാനിയന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദി നെജാദുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ബന്ധപ്പെട്ടിരുന്നു. 2005, 2009 പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പുകളില്‍ അഹമ്മദി നെജാദിനെ അദ്ദേഹം പിന്തുണച്ചു. 2009 ജൂണില്‍ 'സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലില്‍, അര്‍ദ്ധസൈനിക വിഭാഗമായ ബാസിജിന്റെ ചുമതല മൊജ്തബ നേരിട്ട് വഹിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പേര് എവിടെയും വന്നിട്ടില്ല. പില്‍ക്കാലത്ത് ഇദ്ദേഹം അഹമ്മദി നെജാദുമായി ഇടഞ്ഞുവെന്നതും വേറെ കാര്യം.

ഇറാന്‍ ജനതയെവെച്ചുനോക്കിയാല്‍ അവരുടെ സ്വാതന്ത്ര്യത്തിന് കൂടുതല്‍ കൂച്ച് വലിങ്ങ് ഇടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുക. ഇപ്പോഴിതാ ഹിജാബ് ധരിക്കാത്തവരെ, മാനസിക രോഗികളാക്കി ചികിത്സിക്കുന്ന അവസ്ഥപോലും ഇറാനില്‍ വന്നിരിക്കയാണ്! ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്നവരെ 'ചികിത്സിക്കുന്നതിന് വേണ്ടി' ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനമാണ് ഇറാന്‍ നടത്തിയിരിക്കുന്നത്. 'ഹിജാബ് റിമൂവല്‍ ട്രീറ്റ്‌മെന്റ് ക്ലിനിക്ക്' എന്ന പേരിലാണ് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ക്ലിനിക്കിന്റെ മേല്‍നോട്ടം വഹിക്കുന്നവര്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനെയിക്കാണ്് റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടത്. ഈ ഉത്തരവിന് പിന്നിലും മൊജ്തബയാണെന്നാണ് പറയുന്നത്. ചുരുക്കത്തില്‍ എരിചട്ടിയില്‍നിന്ന് വറതീയിലേക്ക് ചാടുന്ന അതേ അനുഭവമാണ്, ഇറാന്‍ ജനതക്ക് വന്നുചേരാനുള്ളത്.

Tags:    

Similar News