ഖത്തര്‍ അമീറിനും മൂത്ത ഭാര്യക്കും ബക്കിങ്ങാം കൊട്ടാരത്തില്‍ രാജകീയ സ്വീകരണം; എലിസബത്ത് രാജ്ഞിയുടെ കിരീടം ധരിച്ച് കാമില്ല; ഡേവിഡ് ബെക്കാമും വിക്ടോറിയയും വിശിഷ്ടാഥികള്‍; കീര്‍ സ്റ്റാര്‍മരും കെമിയും ക്ഷണിതാക്കള്‍; രാജകീയ വിരുന്നിന്റെ വിശേഷങ്ങള്‍

Update: 2024-12-04 03:58 GMT

ലണ്ടന്‍: ബ്രിട്ടണില്‍ എത്തിയ ഖത്തര്‍ അമീറിനും ഭാര്യയ്ക്കും ഇന്നലെ രാത്രി ചാള്‍സ് രാജാവ് ഒരുക്കിയത് ഒരു ആഡംബര വിരുന്ന്. ഖത്തര്‍ അമീര്‍, ഷെയ്ഖ് തമിം ബിന്‍ ഹമാദ് അല്‍ താനിയും അദ്ദേഹത്തിന്റെ പത്‌നി ഷെയ്ഖ ജവാഹെറും പങ്കെടുത്ത വിരുന്നില്‍ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും ഭാര്യ വിക്ടോറിയ ബെക്കാമും വിശിഷ്ടാഥിതികളായിരുന്നു. 2022 ലെ ഖത്തര്‍ വേള്‍ഡ് കപ്പിന്റെ അംബാസിഡര്‍ ആയിരുന്നതിനാലാണ് ബെക്കാമിനെ ക്ഷണിച്ചത് എന്നാണ് കരുതുന്നത്. ബ്രിട്ടനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് ഖത്തര്‍ അമീറും പത്‌നിയും.

ഖത്തറി ബിസിനസ്സുകാരനും ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ പി എസ് ജി യുടെ പ്രസിഡണ്ടുമായ നസീര്‍ - അല്‍ - ഖെലൈഫിയുടെ തൊട്ടടുത്തായിരുന്നു ബെക്കാം ഇരുന്നിരുന്നത്. ഇപ്പോള്‍ 49 വ്യസ്സുള്ള ബെക്കാം തന്റെ സംഭവബഹുലമായ ഫുട്‌ബോള്‍ ജീവിതം അവസാനിപ്പിച്ചത് ഈ ക്ലബ്ബില്‍ കളിച്ചു കൊണ്ടായിരുന്നു. ബെക്കാമിന്റെ വലതു ഭാഗത്ത് ഇരുന്നിരുന്നത് പുതിയ കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബെയ്ഡ്‌നോക്ക് ആയത് ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ഏറെ കൗതുകകരമായി. ബെക്കാം കളിച്ചിരുന്നത് റൈറ്റ് വിംഗില്‍ ആയിരുന്നു എന്നത് അവര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസുമായി ആലോചിച്ച് ബെക്കിംഗ്ഹാം കൊട്ടാരത്തിലെ ഹൗസ്‌ഹോള്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ആയിരുന്നു അതിഥികള്‍ക്കുള്ള ഇരിപ്പടങ്ങള്‍ ക്രമീകരിച്ചത്. ഇതോടെ, അധികം വൈകാതെ ബെക്കാമിന് സര്‍ പദവി ലഭിച്ചേക്കും എന്ന ഊഹോപോഹം പരന്നിട്ടുണ്ട്. പുഷ്പങ്ങള്‍ കൊണ്ട് അതിമനോഹരമായി കൊട്ടാരത്തിലെ ബോള്‍ റൂം അലങ്കരിച്ചിരുന്നു. ഈ പൂക്കളിന്ന് ഹോസ്പീസുകള്‍ക്കും കെയര്‍ ഹോമുകള്‍ക്കും ഷെല്‍റ്ററുകള്‍ക്കും നല്‍കും. കാമില രാജ്ഞി രക്ഷാധികാരി ആയിട്ടുള്ള ഫ്‌ലോറല്‍ ഏഞ്ചല്‍സ് എന്ന സംഘടന വഴിയായിരിക്കും ഇത് നല്‍കുക.

രാജാവിനൊപ്പം, കാമില രാജ്ഞി, ആന്‍ രാജകുമാരി, വെയ്ല്‍സ് രാജകുമാരന്‍ എന്നിവരും ഖത്തറില്‍ നിന്നെത്തിയ പ്രമുഖരും വിരുന്നില്‍ പങ്കെടുത്തു. എഡ്വേര്‍ഡ് രാജകുമാരനും സോഫിയും വിരുന്നില്‍ പങ്കെടുത്തു. പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും വിരുന്നില്‍ സന്നിഹിതനായിരുന്നു. ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള ബ്രിട്ടീഷ് - ഖത്തര്‍ ബന്ധത്തെ കുറിച്ച് വിരുന്നില്‍ രാജാവ് പരാമര്‍ശിക്കുകയുണ്ടായി. പാശ്ചാത്യ ലോകത്തിന്റെ, മധ്യപൂര്‍വ്വ ഏഷ്യയില്‍ നിന്നുള്ള ഏറ്റവും പഴയ സുഹൃത്ത് എന്നായിരുന്നു രാജാവ് ഖത്തറിനെ വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്നും ബ്രിട്ടീഷ് പൗരന്മാരെ ഒഴിപ്പിക്കുന്നതടക്കം, അന്താരാഷ്ട്ര തലത്തില്‍ അടുത്ത കാലത്ത് പല സംഭവങ്ങളിലും ഖത്തര്‍ വഹിച്ച പങ്കും രാജാവ് എടുത്തു പറഞ്ഞു.

അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്ഞിയുടെ കിരീടം അണിഞ്ഞായിരുന്നു കാമില രാജ്ഞി വിരുന്നില്‍ പങ്കെടുത്തത്. തന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള ഇയര്‍ റിംഗുകള്‍ അണിഞ്ഞെത്തിയ കാമില രാജ്ഞി, എലിസബത്ത് രാജ്ഞിയുടെ നെക്ക്ലെസാണ് അണിഞ്ഞിരുന്നത്. കാന്‍സര്‍ ചികിത്സക്ക് ശേഷം കെയ്റ്റ് രാജകുമാരി പങ്കെടുക്കുന്ന ആദ്യത്തെ പ്രധാന പൊതു പരിപാടീീയിരുന്നു ഖത്തര്‍ അമീറിന്റെ സന്ദര്‍ശനം. ലണ്ടനിലെത്തിയ അമീറിനെയും പത്‌നിയെയും, രാജാവിന് വേണ്ടി സ്വാഗതം ചെയ്ത വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും ചേര്‍ന്നായിരുന്നു.

Tags:    

Similar News