'ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു' അങ്ങനെയൊരു വാർത്ത വരാതിരിക്കാനാണ് പെട്ടെന്ന് ഈ തീരുമാനം; അടുത്ത 'ഫോർച്യൂണര്‍' ലോഡിങ്ങ് എന്നുവരെ പറഞ്ഞവർ ഉണ്ട്; ഇത് 'പ്രാങ്ക്' അല്ല കേട്ടോ..മനസ്സിലാക്ക്!! പൊന്നൂസുമായുള്ള വേർപിരിയലിൽ പ്രതികരിച്ച് സുജിന്‍; 'മല്ലുഫാമിലി' ഇനി ഓർമ്മകളിൽ

Update: 2026-02-13 05:03 GMT

സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ജോഡികളായ സുജിൻ കൃഷ്ണയും നിദ സതീശനും വേർപിരിയുന്നു എന്ന വാർത്ത മലയാളി യുട്യൂബ് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഈ പ്രഖ്യാപനത്തിന് പിന്നാലെ ഇരുവരും കടുത്ത സൈബർ ആക്രമണമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിൽ വ്യക്തത വരുത്താനായി സുജിൻ പുറത്തുവിട്ട വീഡിയോ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

വിഷം കൊടുക്കുന്നതിലും ഭേദമല്ലേ ഈ തീരുമാനം?

തങ്ങൾ ശത്രുക്കളായല്ല പിരിയുന്നതെന്ന് സുജിൻ വ്യക്തമാക്കുന്നു. "ഭർത്താവ് ഭാര്യയെ കൊല്ലുന്നു, അല്ലെങ്കിൽ ഭാര്യ ഭർത്താവിന് വിഷം കൊടുക്കുന്നു എന്നിങ്ങനെയുള്ള വാർത്തകൾ നമ്മൾ നിത്യവും കേൾക്കാറുണ്ട്. അത്തരം ഒരു അവസ്ഥയിലേക്ക് പോകാതെ, ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ മാന്യമായി എടുത്ത തീരുമാനമാണിത്," സുജിൻ പറഞ്ഞു. മൂന്നാല് മാസങ്ങളായി തങ്ങൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇത് പെട്ടെന്ന് എടുത്ത തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഫോർച്യൂണർ' പരിഹാസങ്ങൾക്ക് മറുപടി

തങ്ങളുടെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ വീഡിയോ കണ്ടന്റിന് വേണ്ടി ഉപയോഗിക്കുകയാണെന്ന ആരോപണം സുജിനെ ഏറെ വേദനിപ്പിച്ചു. "ഫോർച്യൂണർ കാർ വാങ്ങാൻ വേണ്ടിയാണ് ഈ ഡിവോഴ്സ് വാർത്ത എന്ന് പോലും ചിലർ പറയുന്നുണ്ട്. അത്രയും തരംതാണ പരിപാടി താൻ ചെയ്യില്ല," സുജിൻ മറുപടി നൽകി. മുൻപ് ഒരു വീഡിയോയിൽ തെറ്റായ തമ്പ്‌നെയിൽ ഇട്ടത് തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന് സമ്മതിച്ച സുജിൻ, പക്ഷേ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ സത്യമാണെന്നും വ്യക്തമാക്കി.

നിദയെ മോശക്കാരിയാക്കരുത്

സോഷ്യൽ മീഡിയയിൽ നിദയെ (പൊന്നൂസ്) മോശക്കാരിയാക്കി ചിത്രീകരിക്കുന്ന വീഡിയോകൾക്കെതിരെ സുജിൻ ശക്തമായി പ്രതികരിച്ചു. "അവളെ മോശക്കാരിയാക്കി വീഡിയോകൾ നിർമ്മിക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്. ഞങ്ങൾക്ക് ഇടയിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ഒരാൾ മോശമായത് കൊണ്ടല്ല ഞങ്ങൾ പിരിയുന്നത്," സുജിൻ പറഞ്ഞു.

കമന്റ് ബോക്സ് ഓഫ് ആക്കി സുജിൻ

ആളുകളുടെ അനാവശ്യ പ്രതികരണങ്ങൾ ഭയന്ന് വീഡിയോയുടെ കമന്റ് ബോക്സ് സുജിൻ ഓഫാക്കി വെച്ചിരിക്കുകയാണ്. മറ്റുള്ളവരെ ചീത്ത പറഞ്ഞ് സന്തോഷം കണ്ടെത്തുന്നവർക്ക് അതിനുള്ള അവസരം നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ താൻ ചെയ്യുന്ന അവസാന വീഡിയോ ഇതാണെന്നും ഇനി ഇതിനെക്കുറിച്ച് സംസാരിക്കില്ലെന്നും സുജിൻ വ്യക്തമാക്കി. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വേർപിരിയൽ വാർത്തകൾ വെച്ച് മറ്റുള്ളവരെ ആക്ഷേപിക്കരുതെന്നുമാണ് സുജിൻ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നത്.

സുജിന്‍ കൃഷ്ണന്റെ വാക്കുകൾ...

"ഇതിന് മുന്‍പ് ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നമുണ്ടായപ്പോള്‍ അത് പ്രാങ്ക് ആണെന്ന് നിങ്ങള്‍ പറഞ്ഞു. ശരിക്കുമുള്ള കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ കേള്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ യുട്യൂബില്‍ വീഡിയോ ഇടാറില്ല. ഞങ്ങളുടെ ഇപ്പോഴത്തെ തീരുമാനം തെറ്റാണെന്നൊക്കെ പറഞ്ഞ് കുറേപ്പേര്‍ കമന്‍റ് ചെയ്യുന്നുണ്ട്. ഞങ്ങൾ രണ്ടുപേർക്ക് ഒന്നിച്ചു പോകാൻ പറ്റില്ല എന്നുള്ളതുകൊണ്ടാണ് വേർപിരിയാന്‍ തീരുമാനിച്ചത്. ഒരുപാട് വാര്‍ത്തകളൊക്കെ നമ്മള്‍ കേള്‍ക്കാറുണ്ട്. ഭാര്യ ഭർത്താക്കന്മാര്‍ തല്ലി, ഭർത്താവ് ഭാര്യ കൊന്നു, ഭാര്യ ഭർത്താവിന് വിഷം കൊടുത്തു എന്നൊക്കെ.

അതിലേക്കൊന്നും പോകാതെ ഞങ്ങള്‍ എടുത്ത തീരുമാനമാണ് അത്. സോഷ്യല്‍ മീഡിയയില്‍ കുറച്ച് അറിയപ്പെടുന്ന ആളുകളായതുകൊണ്ട് അത് നിങ്ങളെ അറിയിച്ചു എന്ന് മാത്രം. ആ തീരുമാനം കോണ്ടെന്‍റ് ആക്കാനോ വീഡിയോ ആക്കാനോ ഞങ്ങള്‍ ശ്രമിച്ചില്ല. ഓരോ പോസ്റ്റുകള്‍ ഇട്ടു എന്നേ ഉള്ളൂ. പക്ഷേ ആ പോസ്റ്റുകള്‍ വച്ച് ഒരുപാട് പേര്‍ വീഡ‍ിയോകള്‍ ഉണ്ടാക്കുന്നുണ്ട്. അതില്‍ പലരും അവളെ മോശക്കാരിയാക്കിയിട്ടും വീഡിയോകള്‍ ഇടുന്നത് കണ്ടു. അത് ശരിയല്ല. മുന്‍പ് ഒരു വീഡിയോയില്‍ ഒരു തമ്പ്നെയില്‍ ഞാന്‍ ഇട്ടിട്ടുണ്ടായിരുന്നു. അത് എന്‍റെ ഭാ​ഗത്തുനിന്ന് സംഭവിച്ച തെറ്റ് ആയിരുന്നു.

ഇനി കുറേ ആളുകള്‍ വന്നിട്ട് പറയും അവൻ കോണ്ടെന്റിനു വേണ്ടി ഓരോന്ന് ചെയ്യുകയാണെന്ന്. ചിലർ പറയുന്നുണ്ട് ഫോർച്യൂണര്‍ എടുക്കാൻ വേണ്ടിയാണ് ഇതൊക്കെയെന്ന്. അത്രയും തരംതാണ പരിപാടി ഞാൻ ഒരിക്കലും ചെയ്യില്ല. പൊന്നൂസിനെ മോശമായി പറയുന്നത് ചിലര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടി. അത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. അതുകൊണ്ടാണ് ഈ വീഡിയോ. വേര്‍പിരിയല്‍ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നില്ല. മൂന്നാല് മാസങ്ങളായി ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഞങ്ങള്‍ക്കിടയില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ശത്രുക്കളല്ല.

എനിക്കറിയാം ഈ വീഡിയോ പോലും റിയാക്ട് ചെയ്യാൻ വേണ്ടി ഒരുപാട് ആൾക്കാർ കാത്തിരിക്കുകയാണ്. സത്യമായിട്ടും ‌ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യണമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചതല്ല. ഇനി ഇതിനെപ്പറ്റി ആരും വേറെ വീഡിയോസ് ഒന്നും ഇടരുത്. ഇത് ഇതേക്കുറിച്ചുള്ള അവസാന വീഡിയോ ആണ്. ഇനി ഈ ഒരു വിഷയത്തില്‍ ഞാൻ യൂട്യൂബിൽ സംസാരിക്കില്ല. പിന്നെ ഞാൻ ഈ യൂട്യൂബിന്റെ കമന്റ് ബോക്സ് ഓഫ് ആക്കി വെക്കുന്നുണ്ട്. കാരണം കമന്റ് ബോക്സിൽ വന്നിട്ട് മറ്റുള്ള ആൾക്കാരെ ഓരോന്ന് പറഞ്ഞ് പുളകം കൊള്ളുന്ന കുറേ ആൾക്കാരുണ്ട്. അവർക്ക് അങ്ങനെ ഒരു പുളഹം കിട്ടണ്ട."

Tags:    

Similar News