ചുറ്റും ഒറ്റപ്പെട്ട വനം; എവിടെ തിരിഞ്ഞാലും ഭീകരാന്തരീക്ഷം; ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളിൽ നിന്ന് കൂട്ട കരച്ചിലും ബഹളവും; നാട്ടുകാർക്ക് വൈകുന്നേരമായാൽ പുറത്തിറങ്ങാൻ തന്നെ ഭയം; പ്രേതബാധയെന്ന് ചിലർ; പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ വമ്പൻ ട്വിസ്റ്റ്; ഭൂതപേടിയുടെ പിന്നിൽ!

Update: 2024-12-04 11:36 GMT

ബാങ്കോക്ക്: പ്രേതം ഉണ്ടെന്നും ഇല്ലെന്നും വിശ്വാസിക്കുന്ന നിരവധിപേരാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്. തായ്‌ലാൻഡിലാണ് ഒരു ട്വിസ്റ്റ് നിറഞ്ഞ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. ഉപേക്ഷിക്കപ്പെട്ട കിണറ്റിൽ വീണ യുവാവ് രക്ഷപ്പെടാനാവാതെ കുടുങ്ങിക്കിടന്നത് മൂന്ന് ദിവസം. സഹായത്തിനായി നിലവിളിച്ച യുവാവിന്റെ ശബ്ദം കേട്ട് നാട്ടുകാർ കരുതിയത് കിണറ്റിൽ പ്രേതബാധയുണ്ട് എന്നാണ്.

പക്ഷെ പിന്നീടാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടായത്. ഭയന്നുവിറച്ച നാട്ടുകാർ കിണറിന് സമീപത്തേക്ക് പോലും പോകാതെയായി. അതോടെയാണ് തളർന്ന് അവശനായ യുവാവ് മൂന്നുദിവസമാണ് രക്ഷപ്പെടാനാവാതെ കിണറിനുള്ളിൽ തന്നെ കുടുങ്ങിപ്പോയത്.

തായ്‌ലൻഡിലെ തായ്-മ്യാൻമർ അതിർത്തിക്കടുത്തുള്ള തക് പ്രവിശ്യയിലെ മെയ് സോട്ടിലാണ് സംഭവം നടന്നത്. നവംബർ 24 -നാണ് ഇവിടുത്തെ ഗ്രാമവാസികൾ തങ്ങളുടെ ഗ്രാമത്തോട് ചേർന്നുള്ള വനത്തിലെ ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളിൽ നിന്ന് വിചിത്രമായ കരച്ചിൽ ശബ്ദം കേൾക്കുന്നതായി ലോക്കൽ പോലീസിൽ അറിയിച്ചത്.

തുടർന്നാണ് സ്ഥലത്ത് എത്തിയ പോലീസ് കിണറിനുള്ളിൽ പരിശോധന നടത്തുകയും അതിനുള്ളിൽ ആളെ കണ്ടെത്തുകയും ചെയ്തത്. പോലീസ് കണ്ടെത്തുമ്പോൾ തളർന്ന് അവശനായ അവസ്ഥയിലായിരുന്നു കിണറിനുള്ളിൽ വീണ യുവാവ്. ഇയാൾ ചൈന സ്വദേശി ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വനത്തിനുള്ളിലെ 12 മീറ്റർ ആഴമുള്ള ഇടുങ്ങിയ കിണറിന്റെ അടിയിലാണ് ഇയാൾ അകപ്പെട്ടു പോയത്. അരമണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇയാളെ പുറത്തെടുത്തു. ശരീരത്തിൽ ഉടനീളം മുറിവുകളും തലയിലും കൈയിലും ഗുരുതരമായ പരിക്കുകളും ഏറ്റിട്ടുണ്ട്. വിവർത്തകരുടെ സഹായത്തോടെ പോലീസ് ഇയാളോട് സംസാരിച്ചു.

ലിയു ചുവാനി എന്ന 22 -കാരനാണ് താനെന്നും മൂന്നു പകലും മൂന്ന് രാത്രിയും ഭക്ഷണവും വെള്ളവും ഇല്ലാതെ കിണറിനുള്ളിൽ കുടുങ്ങിപ്പോയതായും ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും ആരും രക്ഷപ്പെടുത്താൻ എത്തിയില്ലെന്നും ലിയു ചുവാനി പറയുന്നു. സംഭവത്തിൽ തായ്‌ലൻഡ്- മ്യാൻമർ അതിർത്തിയിൽ ഇയാൾ എങ്ങനെ എത്തിയെന്നും വ്യക്തമല്ല. കൂടുതൽ അന്വേഷണം നടക്കുന്നതായും അധികൃതർ പറഞ്ഞു.

Tags:    

Similar News