'മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ എല്ലാവര്‍ക്കും നന്ദി'; ശ്രുതി ഇനി റവന്യു വകുപ്പിലെ ക്ലര്‍ക്ക്; കളക്ടറേറ്റിലെത്തി ജോലിയില്‍ പ്രവേശിച്ചു
ശ്രുതി കളക്ടറേറ്റിലെത്തി ജോലിയില്‍ പ്രവേശിച്ചു
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലര്‍ക്ക് ആയാണ് ശ്രുതിക്ക് നിയമനം. അല്‍പ്പസമയം മുമ്പ് വയനാട് കളക്ടറേറ്റിലെത്തി ശ്രുതി ജോലിയില്‍ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ തപാല്‍ വിഭാഗത്തില്‍ ആയിരിക്കും ശ്രുതി ജോലി ചെയ്യുക. ദുരന്തത്തിന് പിന്നാലെ സര്‍ക്കാര്‍ ശ്രുതിക്ക് ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാര്‍ ജോലിയുടെ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ശ്രുതി ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് പ്രതികരിച്ചു. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് വയനാട് കളക്ടറേറ്റില്‍ നിയമനം നല്‍കിയത്. നിലവില്‍ ചെയ്തിരുന്ന ജോലി തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.
ഓരോരുത്തരേയും എടുത്തുപറയേണ്ട കാര്യമില്ല. എല്ലാവരും ഒരുപോലെ സഹായിച്ചിട്ടുണ്ട്. ശരീരത്തിന് വിശ്രമം പറഞ്ഞിട്ടുണ്ട്. അധിക ദൂരം നടക്കാന്‍ പാടില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ജോലിയ്ക്ക് വരുമെന്നും ശ്രുതി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് റവന്യൂ വകുപ്പില്‍ നിയമനം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ഇന്ന് രാവിലെ എഡിഎമ്മിന്റെ മുന്നിലെത്തിയ ശ്രുതി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ സന്തോഷമുണ്ട്. ഓരോരുത്തരേയും എടുത്തുപറയേണ്ട കാര്യമില്ല. എല്ലാവരും ഒരുപോലെ സഹായിച്ചിട്ടുണ്ട്. മന്ത്രി കെ രാജന്‍ അഭിനന്ദനം അറിയിച്ചിരുന്നു.
ചൂരല്‍മലയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. കുടംബത്തിലെ 9 പേരാണ് അന്ന് ഒരുമിച്ച് മരണത്തിലേക്ക് ഒഴുകിപ്പോയത്. പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ ജെന്‍സണും മരിച്ചു. അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. മാസങ്ങള്‍ നീളുന്ന വിശ്രമം കൊണ്ട് മാത്രമേ സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ ശ്രുതിക്കാകൂ.'മുന്നോട്ടുള്ള ജീവിതത്തിന് കൈത്താങ്ങായതില്‍ എല്ലാവര്‍ക്കും നന്ദി'; ശ്രുതി ഇനി റവന്യു വകുപ്പിലെ ക്ലര്‍ക്ക്; കളക്ടറേറ്റിലെത്തി ജോലിയില്‍ പ്രവേശിച്ചു