പതിനെട്ടാം വയസ്സില്‍ പാക്കിസ്ഥാനി സ്റ്റുഡന്റ് വിസാക്കാരനൊപ്പം ഒളിച്ചോടി; അനേകം കാമുകന്മാര്‍; ഭര്‍ത്താവിനെ വിരട്ടാന്‍ വിദഗ്ദ്ധ; സാറ ഷെരീഫിനെ കൊന്നത് ഈ പാക്കിസ്ഥാനി വംശജ: ഷെരീഫും ഭാര്യയും കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി

Update: 2024-12-12 03:52 GMT

ലണ്ടന്‍: നിസ്സഹായയായ സ്ത്രീയോ അതോ ചെകുത്താന്‍ അധിനിവേശിച്ച ക്രൂരയായ രണ്ടാനമ്മയോ? ബ്രിട്ടണിലെ പത്തു വയസ്സുകാരി സാറാ ഷെരീഫിന്റെ കൊലപാതക കേസിന്റെ വിചാരണയ്ക്കിടെയാണ് ഈ അപൂര്‍വ്വ ചോദ്യം ഉയര്‍ന്നത്. സാറയുടെ രണ്ടാനമ്മയായ ബെയ്നാഷ് ബാത്തൂളിനെ കുറിച്ച് അവരുടെ അഭിഭാഷകന്‍ പറഞ്ഞത്, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന, അക്രമ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ഒരു ഭര്‍ത്താവിന്റെ വിശ്വസ്തയും, ഭര്‍ത്താവിനെ അനുസരിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ഒരു ഭാര്യയാണ് ബൈത്തൂള്‍ എന്നായിരുന്നു. എന്നാല്‍, ബാത്തൂള്‍ ആണ് സംഭവത്തിലെ യഥാര്‍ത്ഥ വില്ലത്തി എന്നായിരുന്നു സാറയുടെ പിതാവ് ഉര്‍ഫാന്‍ ഷെരീഫിന്റെ വാദം.

കൊലപാതകത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉര്‍ഫാന്‍ ഏറ്റെടുക്കുമ്പോഴും, ഇയാളും ബാത്തൂളുമായുള്ള ബന്ധത്തിലെ ആഴമുള്ള പൊരുത്തക്കേടുകള്‍ എന്തൊക്കെയോ സംശയങ്ങള്‍ ബാക്കി നിര്‍ത്തുകയാണ്. ബാത്തൂള്‍ ഇല്ലായിരുന്നെങ്കില്‍, സാറയ്ക്ക് ഇത്തരത്തിലുള്ള ക്രൂരമായ ചുറ്റുപാടില്‍ ജീവിക്കേണ്ടി വരില്ലായിരുന്നു എന്നത് മൂടിവയ്ക്കാനാവാത്ത സത്യമാണ്. മാത്രമല്ല, ബാത്തൂള്‍ സൃഷ്ടിച്ച സ്നേഹവതിയായ രണ്ടാനമ്മ എന്ന പ്രതിച്ഛായയാണ് 2019 ല്‍ പത്ത് വയസ്സുകാരിയുടെ പൂര്‍ണ്ണ ചുമതല ഇവരെ ഏല്‍പ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത് എന്നതും ഓര്‍ക്കണം.

സാറാ ഇവര്‍ക്കൊപ്പം താമസിക്കാന്‍ ആരംഭിച്ചത് മുതല്‍ തന്നെ പീഢനങ്ങളൂമ്മ് ആരംഭിച്ചു. തികച്ചും അശ്ലീല ഭാഷയില്‍ കുട്ടിയെ ബാത്തൂള്‍ വഴക്ക് പറയുന്നതും കുട്ടിയുടെ കരച്ചിലും കേള്‍ക്കാറുണ്ടെന്ന് അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. സാറ മരിക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പ്, ഉര്‍ഫാന്‍ സാറയെ അതിക്രൂരമായി മര്‍ദ്ധിച്ചെന്ന് ബാത്തൂള്‍ തന്റെ സഹോദരിക്ക് സന്ദേശമയച്ചിരുന്നു. എന്നിട്ടും ബാത്തൂള്‍ അത് തടയാന്‍ ശ്രമിച്ചില്ല. ഭര്‍ത്താവിനെ ഏറെ ഭയക്കുന്ന ഒരു ഭാര്യ ആയതിനാലാണ് അവര്‍ തടയാതിരുന്നത് എന്നാണ് ബാത്തൂളിന്റെ അഭിഭാഷകന്‍ വാദിച്ചത്. സ്വന്തം വീട് വിട്ട് ഉര്‍ഫാനൊപ്പം ഇറങ്ങിയ അവര്‍ക്ക്, ഉര്‍ഫാന്‍ ഉപേക്ഷിച്ചാല്‍ പോകാന്‍ മറ്റൊരിടം ഇല്ലായിരുന്നു എന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ബെഡ്‌ഫോര്‍ഡ്ഷയറില്‍ ജനിച്ച ഇവര്‍ അത്ര നിഷ്‌കളങ്കയൊന്നുമല്ല എന്നാണ് ഇവരുടെ ചരിത്രം വെളിപ്പെടുത്തുന്നത്. ലൂട്ടണിലെ ഒരു വീട്ടിലായിരുന്നു ടാക്സി ഡ്രൈവര്‍ ആയ പിതാവിനോടും, വീട്ടമ്മയായ മാതാവിനോടും മറ്റ് മൂന്ന് സഹോദരിമാര്‍ക്കും ഒരു സഹോദരനുമൊപ്പം ഇവര്‍ വളര്‍ന്നത്. ഒരു സാധാരണ ബ്രിട്ടീഷ് - പാകിസ്ഥാനി മുസ്ലീം കുടുംബമായിരുന്നു ഇവരുടെത്,. പക്ഷെ, 2012 ല്‍ 18 വയസ്സ് മാത്രമുള്ളപ്പോള്‍, ഇവര്‍ തന്റെ കാമുകനായ അല്‍ മീറിനൊപ്പം ജീവിക്കാന്‍ ഇവര്‍ വീട് വിട്ടിറങ്ങി. പാകിസ്ഥാനില്‍ നിന്നും സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയ മീറുമായി ബാത്തൂളിന് കേവലം ഒരു വര്‍ഷത്തെ പരിചയം മാത്രമെ അപ്പോള്‍ ഉണ്ടായിരുന്നുള്ളു.

ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് ഇരുവരുടെയും കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍, തികച്ചും യാഥാസ്ഥിതിക കുടുംബമായിരുന്ന ബാത്തൂളിന്റെ കുടുംബത്തിന് അത് സമ്മതമല്ലായിരുന്നു. ഇവരുടെ ബന്ധുവീട്ടില്‍ ബാത്തൂളിനെ മാറ്റി താമസിപ്പിച്ചു. അവസാനം, ബന്ധത്തില്‍ നിന്നും ഒഴിയാമെന്ന കരാറില്‍ ബാത്തൂളിനെ മോചിപ്പിച്ചപ്പോള്‍, ആദ്യം ഇവര്‍ ചെയ്തത് കാമുകനൊപ്പം പോലീസിനെ സമീപിക്കുക എന്നതായിരുന്നു. ദുരഭിമാനത്താല്‍ പീഢനങ്ങള്‍ക്ക് ഇരയായേക്കാമെന്ന സംശയത്താല്‍ ഇവരെ പിന്നീട് സോമര്‍സെറ്റിലെ അഭയാര്‍ത്ഥി ക്യാമ്പിനടുത്തേക്ക് മാറ്റി പാര്‍പ്പിച്ചു.

പിന്നീട് ഇവര്‍ ഇസ്ലാമിക നിയമ പ്രകാരം വിവാഹം (നിക്കാഹ്) കഴിച്ചു. ബ്രിട്ടനിലെ നിയമപ്രകാരം, ഔദ്യോഗികമായി റെജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നിക്കാഹിന് നിയമപരമായ സാധുതയില്ല. 2013 ല്‍ മിര്‍ പഠിച്ചിരുന്ന കോളേജ് അടച്ചു പൂട്ടിയതോടെ അയാളുടെ വിസ അസാധുവാകുകയും അയാള്‍ പാകിസ്ഥാനിലേക്ക് തിരികെ പോവുകയും ചെയ്തു. അതിനു മുന്‍പായി അയാള്‍ക്ക് ബ്രിട്ടനിലെക്ക് ഔ തിരിച്ചു വരവ സാധ്യമാക്കുന്നതിനായി വിവാഹം ഔദ്യോഗികമായി റെജിസ്റ്റര്‍ ചെയ്യാനും അവര്‍ തീരുമാനിച്ചിരുന്നു.

അതിനിടയില്‍ ബാത്തൂളിന് ലൂട്ടണിലെ തന്നെ ഗുണ്ടാ നേതാവായ ഷമരിയാസ് ഖാന്‍ എന്ന 42 കാരനുമായി പ്രണയബന്ധം രൂപപ്പെട്ടു. ഇതോടെ മറ്റൊരു രഹസ്യ ചടങ്ങില്‍ വെച്ച് ഇവര്‍ തമ്മില്‍ നിക്കാഗ് കഴിച്ചു. ഇത് ബാത്തൂളിന്റെ രണ്ടാം വിവാഹമായിരുന്നു. ഇയാളുമായുള്ള വിവാഹം കഴിഞ്ഞതോടെ ഒരു സമ്പന്നയുടെ ജീവിതശൈലിയായിരുന്നു ബാത്തോള്‍ പിന്തുടര്‍ന്നത്. പിന്നീട് 2014 ല്‍, ഒരു ഭര്‍ത്താവ് പാകിസ്ഥാനിലും, മറ്റൊരു ഭര്‍ത്താവ് ലൂട്ടണിലും ഉള്ള ഇവരുടെ ജീവിതത്തിലേക്ക് ഉര്‍ഫാന്‍ ഷരീഫ് എന്ന മൂന്നാമത്തെ വ്യക്തി കടന്നു വന്നു. സങ്കീര്‍ണ്ണമായ പ്രണയ ജീവിതം പക്ഷെ ബാത്തൂള്‍ മുന്‍പോട്ട് കൊണ്ടു പോയി.

2015 മാര്‍ച്ചില്‍, 2 ലക്ഷം പൗണ്ട് മൂല്യം വരുന്ന ഹെറോയിന്‍ പാകിസ്ഥാനില്‍ നിന്നും ബ്രിട്ടനിലേക്ക് കടത്തിയ കുറ്റത്തിന് ഖാന്‍ അറസ്റ്റിലായതോടെ ബാത്തൂളും നിയമക്കുരുക്കില്‍ പെട്ടു. അതിനിടയില്‍, ഒപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു വിറ്റതിന് ഇവരുടെ മേല്‍ കേസും എത്തി. എങ്കിലും ഈ കേസ് ഒരു ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ ഇവര്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നില്ല. ഖാന്‍ ജയിലില്‍ ആയതിനാല്‍, തന്റെ കേസ് ഒത്തു തീര്‍പ്പായ ഉടന്‍ ഇവര്‍ ഷറീഫിനൊപ്പം താമസം ആരംഭിച്ചു. പോളണ്ട്കാരിയായ ഓള്‍ഗ എന്ന വനിതയുമായി ഷെറീഫിനുണ്ടായിരുന്ന ബന്ധം അപ്പോഴേക്കും അവസാനിച്ചിരുന്നു. അതില്‍ ജനിച്ച കുടിയാണ് കൊല ചെയ്യപ്പെട്ട സാറ.

സാറ അപ്പോള്‍ അവളുടെ അമ്മയോടൊപ്പമായിരുന്നു. ഇതിനിടയില്‍, ബാത്തൂളിന്റെ സ്വാധീനത്തിനു വഴങ്ങി ഷറീഫ് ഓള്‍ഗയുമായി വിവാഹമോചനം നടത്തി. നിശ്ചിത കാലാവധി ശിക്ഷ പൂര്‍ത്തിയാക്കിയ ഖാനെ ബാക്കി ശിക്ഷ പൂര്‍ത്തിയാക്കുവാനായി പാകിസ്ഥാനിലേക്ക് നാടുകടത്തുകയും ചെയ്തു.അതിനിടയില്‍, ആദ്യ ഭര്‍ത്താവ് അലി മിര്‍ ആശ്രിത വിസയില്‍ ബ്രിട്ടനിലെത്തി. അതിനോടകം തന്നെ ഷെറീഫുമായി ഒരു രഹസ്യ ചടങ്ങില്‍ ബാത്തൂളിന്റെ വിവാഹം നടന്നിരുന്നു. രണ്ടു ഭര്‍ത്താക്കന്മാരെയും അവര്‍ കുറേനാള്‍ സമര്‍ത്ഥമായി കബളിപ്പിച്ചിരുന്നു എങ്കിലും മിര്‍ അവസാനം അത് കണ്ടുപിടിക്കുകയും 2019 ല്‍ പാകിസ്ഥാനിലെക്ക് മടങ്ങുകയും ചെയ്തു.

തുടര്‍ന്ന്, സ്നേഹവതിയായ രണ്ടാനമ്മ എന്ന പ്രതിച്ഛായ തീര്‍ത്ത് ഇവര്‍ സാറയെ വളര്‍ത്താനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം കരസ്ഥമാക്കി. തുടര്‍ന്നായിരുന്നു സാറയ്ക്ക് കൊടിയ പീഢനത്തിന്റെ നാളുകള്‍ ആരംഭിച്ചത്. വിചാരണയില്‍ കോടതി ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി.

Tags:    

Similar News